രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടി ഐഎംഎഫ്

കറാച്ചി: മൂന്നു ബില്ല്യന്‍ യുഎസ് ഡോളറിന്റെ രക്ഷാപദ്ധതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പാക്കിസ്ഥാനിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടി രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ അടക്കം പിന്തുണ ഐഎംഎഫ് തേടിയിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി ഐഎംഎഫ് പിന്തുണയില്‍ നടക്കാനിരിക്കുന്ന പദ്ധതിക്കുള്ള പിന്തുണയ്ക്കായാണു പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് ഐഎംഎഫ് പ്രതിനിധി എസ്തര്‍ പെരസ് റുയിസ് പ്രസ്താവനയില്‍ പറഞ്ഞു.

നവംബറോടു കൂടി പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കും. പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് – നവാസ്, പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന്‍ മൂന്നു ബില്ല്യന്‍ ഡോളറിന്റെ വായ്പ ഐഎംഎഫില്‍നിന്ന് ഉറപ്പാക്കിയിരുന്നു. ജൂലൈ 12നു ചേരുന്ന ഐഎംഫ് ബോര്‍ഡ് ഇതില്‍ അംഗീകാരം നല്‍കും.

യുഎന്‍ ആഭിമുഖ്യത്തില്‍ വാഷിങ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സഹായ ഏജന്‍സിയാണ് ഐഎംഎഫ്. പ്രസിഡന്റ് അയ്യൂബ് ഖാന്റെ ഭരണകാലം മുതല്‍ക്കുള്ള ആറില്‍പ്പരം ദശകങ്ങള്‍ക്കിടയില്‍ സഹായത്തിനുവേണ്ടി പാക്കിസ്ഥാന്‍ ഐഎംഎഫിന്റെ മുന്‍പാകെ കൈനീട്ടുന്നത് ഇത് 23ാം തവണയാണ്. അക്കാര്യത്തില്‍ പാക്കിസ്ഥാന്‍ ലോകത്ത് ഒന്നാം സ്ഥാനത്തുനില്‍ക്കുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

ലഹരിയുടെ നീരാളികൈകളിൽ കേരളം; ലഹരി മോചനകേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞു; രണ്ടുമാസത്തിനിടെ ചികിത്സ തേടിയത് 11174 പേർ

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മോചനകേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞെന്ന് റിപ്പോർട്ട്. പ്രായപൂർത്തി ആയവരും അല്ലാത്തവരും...

ആശമാർ ഇന്ന് കൂട്ടത്തോടെ പട്ടിണി കിടക്കും; കണ്ണു തുറക്കാതെ സർക്കാർ

തിരുവനന്തപുരം: ആശാവർക്കർമാരുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ...

ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ; പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ബി.ജെ.പിക്ക് പുതിയ നേതൃത്വം. ഇത്തവണ പാർട്ടിയെ നയിക്കുന്നത്...

ദുരൂഹത ഇല്ല, ആത്മഹത്യ തന്നെ; സുശാന്ത് സിങ് രജപുതിൻ്റെ മരണത്തിൽ സി.ബി.ഐ അന്വേഷണ റിപ്പോർട്ട്

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുത് സ്വയം ജീവനൊടുക്കിയത് തന്നെയെന്ന്...

വെടിയുണ്ട ചട്ടിയിലിട്ട് വറുത്ത എസ്.ഐയുടെ പണി പോകുമോ?ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇങ്ങനെ

കൊച്ചി: വെടിയുണ്ട ചട്ടിയിലിട്ട് വറുത്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന്...

Other news

യു.കെ.യ്ക്ക് ചുറ്റും കടലിൽ ഒഴുകുന്ന നിധികൾ..! 100 മില്യൺ പൗണ്ട് മൂല്യമുള്ള പാക്കറ്റ് കണ്ട് ഞെട്ടി ബോർഡർ ഫോഴ്‌സ്

യു.കെ.യ്ക്ക് ചുറ്റു കടലിലിൽ വിവിധയിടങ്ങളിൽ അസാധാരണമാം വിധം പൊങ്ങിക്കിടക്കുന്ന വാട്ടർ പ്രൂഫ്...

ഈ രാശിക്കാരാണോ നിങ്ങൾ, ഇനി രാജയോഗമാണ്

ജ്യോതിഷപ്രകാരം സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ എന്നീ നാല് ശുഭഗ്രഹങ്ങൾ മീനത്തിൽ...

മഞ്ഞ ചുറ്റികയും അരിവാളും ആകാശവും വെളുത്ത മേഘങ്ങളും നീലകളറും…കാലത്തിനൊത്ത് കളറുമാറ്റി സിപിഎം

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സിപിഎം സംസ്ഥാന ഘടകത്തിന്റെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സിപിഎമ്മിന്റെ...

യുകെയിലെ കെറ്ററിങിൽ മലയാളിക്ക് ദാരുണാന്ത്യം; അപ്രതീക്ഷിതമായി വിട പറഞ്ഞത് കോട്ടയം കൈപ്പുഴ സ്വദേശി

അടുത്തിടെ യുകെയിൽ മലയാളികളുടെ മരണവാർത്തയാണ് ഓരോദിവസവും കേൾക്കുന്നത്.യുകെയിലെ കെറ്ററിങ്ങിൽ മലയാളി ആകസ്മികമായി...

രോഹിത് ശർമയുടെ പകരക്കാരനായി മലയാളി ഇറങ്ങിയപ്പോൾ ആരും പ്രതീക്ഷിച്ചു കാണില്ല ഇങ്ങനൊരു പ്രകടനം

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റു...

ഭാര്യയുടെ വീടിനു സമീപത്തെത്തി അസഭ്യം പറഞ്ഞത് വിലക്കിയ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

പൂന്തുറയിൽ ഭാര്യയുടെ വീടിനു സമീപത്തെത്തി അസഭ്യം പറഞ്ഞത് വിലക്കിയതിന്റെ വിരോധത്തിൽ ഭർത്താവിനെ...

Related Articles

Popular Categories

spot_imgspot_img