ക്രിയാത്മകമായ വിമര്‍ശനം നടത്തുന്നതില്‍ തെറ്റില്ല: കര്‍ണാടക ഹൈക്കോടതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് കര്‍ണാടക ഹൈക്കോടതി. എന്നാല്‍ പ്രധാമന്ത്രിയെ അധിക്ഷേപിക്കുന്ന നിലയിലുള്ള വാക്കുകള്‍ അപകീര്‍ത്തികരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ബീദറിലെ ഷഹീന്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ ചുമത്തിയ രാജ്യദ്രോഹ കേസ് തള്ളണമെന്ന ഹര്‍ജിയില്‍ വിധിപറയവെയാണ് കര്‍ണാടക ഹൈക്കോടതി നിര്‍ണായകമായ നിരീക്ഷണം നടത്തിയത്.

സര്‍ക്കാരിനെതിരെ ക്രിയാത്മകമായ വിമര്‍ശനം നടത്തുന്നതില്‍ തെറ്റില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി നയപരമായ തീരുമാനത്തിന്റെ പേരില്‍ ഭരണഘടനാ ചുമതലയുള്ളവരെ അധിക്ഷേപിക്കുന്നത് നല്ല വഴക്കമല്ലെന്നും വിലയിരുത്തിയിട്ടുണ്ട്. അത്തരം സമീപനങ്ങള്‍ ഉണ്ടായാല്‍ ഒരുവിഭാഗം എതിര്‍ക്കുമെന്നും വിധിപറഞ്ഞ ജസ്റ്റിസ് ഹേമന്ദ് ചന്ദനഗൗഡ ഗൗഡര്‍ നിരീക്ഷിച്ചു. പ്രധാമന്ത്രിയെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന വിധത്തിലുള്ള പരാമര്‍ശം അപകീര്‍ത്തികരവും നിരുത്തരവാദപരവുമാണെന്നും കോടതി നിരീക്ഷിച്ചു.

പൗരത്വനിയമത്തെ എതിര്‍ത്തു കൊണ്ട് ബീദറിലെ ഷഹീന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകമാണ് കേസിന് ആസ്പദമായത്. നാടകവുമായി ബന്ധപ്പെട്ടാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തത്. 2020 ജനുവരിയിലായിരുന്നു ഷഹീന്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ കേസ് ചുമത്തിയത്. ഇതിനെതിരെ സ്‌കൂള്‍ മാനേജ്മെന്റാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂണ്‍ 14ന് രാജ്യദ്രോഹക്കേസ് തള്ളിക്കൊണ്ടുള്ള കോടതിവിധി പുറത്ത് വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് വിധിയുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

 

spot_imgspot_img
spot_imgspot_img

Latest news

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ...

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

Other news

ചിറങ്ങരയിൽ ഇറങ്ങിയത് പുലി തന്നെയെന്ന് സ്ഥിരീകരണം

തൃശൂർ: ചിറങ്ങരയിൽ പുലിയിറങ്ങിയതായി സ്ഥിരീകരിച്ച് വനം വകുപ്പ്. വീട്ടുമുറ്റത്തു ചങ്ങലയിൽ പൂട്ടിയിട്ടിരുന്ന...

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി; യുവാക്കൾ പിടിയിൽ

കൊല്ലം: കൊല്ലത്ത് നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ രണ്ട് യുവാക്കൾ പിടിയിൽ....

സോഷ്യൽ മീഡിയയിൽ ചർച്ചയായി നീലച്ചിത്രനടിയുടെ മതം മാറ്റം

പ്രശസ്ത നീലച്ചിത്രനടി റായ് ലൽ ബ്ലാക്ക് ഇസ്ലാംമതം സ്വീകരിച്ചു. ജാപ്പനീസ് പോൺ...

എ ആർ റഹ്മാൻ ആശുപത്രിയിൽ: ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ

എ ആര്‍ റഹ്മാൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഇന്ന് രാവിലെ 7.10ഓടെയാണ് അദ്ദേഹത്തെ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!