ഷൈൻ ടോം ചാക്കോ സമൂഹമാധ്യമങ്ങളിൽ എങ്ങും വൈറൽ ആണ്. നടൻ എന്നതിലുപരി കൂടുതലും ഷൈൻ ഇന്റർവ്യൂ സ്റ്റാർ എന്ന നിലയിലാണ് അറിയപ്പെടുന്നത് .ഷൈൻ പങ്കെടുത്ത പല അഭിമുഖങ്ങളിലെയും പ്രകടനവും സംസാരവുമൊക്കെയാണ് ഇങ്ങനൊരു പേര് വരാനുണ്ടായ കാരണം.ഇപ്പോഴിതാ അതിനു പിന്നിലുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. സിനിമ മാർക്കറ്റ് ചെയ്യുന്നത് പോലെ അഭിമുഖങ്ങൾ വൈറലാവാൻ വേണ്ടിയാണ് താനും അങ്ങനെ സംസാരിച്ച് തുടങ്ങിയതെന്നാണ് നടനിപ്പോൾ പറയുന്നത്.ശരിക്കും തന്റെ സ്വഭാവം അതുപോലെയൊന്നുമല്ല. പക്ഷേ സിനിമ കാണാൻ വേണ്ടിയാണ് ഇങ്ങനൊരു പ്രകടനത്തിലേക്ക് താനെത്തിയതെന്നാണ് ഷൈൻ പറയുന്നത്.
മാത്രമല്ല പൊതുവേ ഒന്നും മിണ്ടാതെ ഇരിക്കുന്ന റിസർവേഡ് ആയിട്ടുള്ള ആളായിരുന്നു ഞാൻ. ഇന്റർവ്യൂസ് കൊടുക്കാൻ തുടങ്ങിയ സമയത്ത് അധികം ആളുകളിലേക്ക് അത് എത്തുന്നുണ്ടായിരുന്നില്ല.പിന്നെ അത് രസകരമാക്കിയപ്പോൾ ആളുകൾ കാണാൻ തുടങ്ങി. ഓരോ ഇന്റർവ്യൂ കൊടുക്കുന്നതും അത് വേഗം ആളുകളിലേക്ക് എത്താൻ വേണ്ടിയാണ്.അപ്പോൾ ഇന്റർവ്യൂ എന്റർടെയിൻമെന്റ് ആക്കിയാലേ നടക്കുകയുള്ളുവെന്ന് തോന്നിയിട്ടാണ് താനങ്ങനെ സംസാരിച്ച് തുടങ്ങിയതെന്നാണ് ഷൈൻ പറയുന്നത്.
ആ സംഭാഷണം കുറച്ച് കൂടി രസകരമാക്കാൻ വേണ്ടിയാണ് അഭിമുഖങ്ങളിൽ ആക്ഷൻ കൂടി ചേർക്കുന്നത്. ബോധപൂർവ്വം കുറച്ച് മസാലയൊക്കെ ചേർത്തു. ഇത്രയധികം അഭിമുഖങ്ങൾ കൊടുക്കുമ്പോൾ വളരെ അച്ചടക്കത്തോടെ ഇരുന്ന് സംസാരിക്കുന്നത് കാണുമ്പോൾ ആളുകൾക്ക് ബോറടിക്കും. അതുകൊണ്ടാണ് അങ്ങനൊരു മാറ്റം വരുത്തിയത്.പിന്നെ അഭിമുഖം എടുക്കാൻ വരുന്ന കുട്ടികളും ഒരു ചിറ്റ് ചാറ്റ് ഷോ പോലെയാണ് ഉദ്ദേശിക്കുന്നത്. അല്ലാതെ അഭിമുഖമായിട്ടല്ല. ഇപ്പോൾ എന്നെ കാണുന്ന പലരും ഇന്റർവ്യൂ ഒക്കെ കാണാറുണ്ട്. അത് നല്ല രസമാണെന്നാണ് പറയുന്നത്. ഇതോടെ ഇന്റർവ്യൂ മാത്രമല്ല പടങ്ങളും ഇടയ്ക്ക് കാണണമെന്നാണ് ഞാൻ അവരോട് പറഞ്ഞത്.എന്തായാലും ഷൈൻ ടോം ചാക്കോയുടെ ആ തന്ത്രം ഉപകാരപ്പെട്ടു. താരത്തിന്റെ അഭിമുഖങ്ങൾ വൈറൽ ആണ് എന്നതിൽ തർക്കമില്ല.
Read Also : ടർബോ തിയേറ്ററിൽ ആഘോഷമാകും , ആട് 3ക്ക് സമ്മർദ്ദങ്ങൾ ഏറെയുണ്ട് : സംവിധായകൻ മിഥുൻ മാനുവൽ