വയനാട് ദുരന്തത്തിൽ ദിവസവും സന്നദ്ധ സേവകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വൈറ്റ് ഗാർഡ് വളൻ്റിയർമാർ മാധ്യമ ശ്രദ്ധ നേടിയിരുന്നു. (White guard against the remark of the police officer)
മുസ്ലിം ലീഗിൻ്റെ സേവന വിഭാഗമായ ഇവരുടെ വളണ്ടിയർമാർ സേവന രംഗത്തും സജീവമായിരുന്നു. എന്നാൽ ഇപ്പോൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പരാമർശത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് വൈറ്റ് ഗാർഡ് .
ഭക്ഷണ വിതരണം നിർത്താൻ പറഞ്ഞ പോലീസ് ഭക്ഷണം കിട്ടിയില്ലേൽ ഒരു പുല്ലുമില്ല, സന്ധദ്ധ സേവകർ വടിയും കുത്തി നടക്കുകയാണ്. എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായാണ് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ്റെ പ്രതികരണം.
ഭക്ഷണ വിതരണം നിർത്തിയില്ലേൽ നിയമ നടപടികൾ സ്വീകരിക്കും എന്ന ഭീഷണിയെ തുടർന്ന് ഭക്ഷണ വിതരണം നിർത്തുകയാണ്. ഭക്ഷണമുണ്ടാക്കാൻ കൊണ്ടുവന്ന വസ്തുക്കൾ എന്ത് ചെയ്യണം എന്നറിയില്ലെന്നും ഇവർ പറയുന്നു.
സന്നദ്ധ പ്രവർത്തകരെ അപമാനിച്ച സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതിഷേധം ശക്തമാകുന്നുണ്ട്.