തിരുവനന്തപുരം: കേരളത്തിലായാലും കേന്ദ്രത്തിലായാലും എൻ.സി.പിയിൽ NCP ഇപ്പോൾ നടക്കുന്നത് ആശയ പോരാട്ടമല്ല അധികാര തർക്കമാണ്.
ശരദ് പവാറിന്റെ മരുമകൻ അജിത് പവാർ മഹാരാഷ്ട്രയിൽ പാർട്ടി പിളർത്തിയത് മഹാരാഷ്ട്ര സർക്കാറിൽ മന്ത്രിയാകുന്നതിനു വേണ്ടിയാണ് അതു പോലെ തന്നെ കേരളത്തിലെ എൻ.സി.പിയുടെ രണ്ടാമത്തെ എം.എൽ എ പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയിരിക്കുന്നതും മന്ത്രിസ്ഥാനം മോഹിച്ചു തന്നെയാണ്.
തോമസ് കെ തോമസിന് മന്ത്രിയാകാനുള്ള സാധ്യത ഇല്ലാതായതോടെ നിർണായകമായ പുതിയ നീക്കവുമായി എൻസിപി.
പിണറായി മന്ത്രിസഭയിൽ നിന്ന് നിലവിലെ മന്ത്രി എ.കെ.ശശീന്ദ്രനെ പിൻവലിക്കാനാണ് എൻസിപിയുടെ ആലോചന. ഉപതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം എൽഡിഎഫിനെ അറിയിച്ചേക്കുമെന്നാണ് പുറത്തു വരുന്ന വിവരം
ഈ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പുമായി ഭൂരിപക്ഷം ജില്ലാ പ്രസിഡൻ്റുമാരും രംഗത്ത് വന്നിട്ടുണ്ട്. പാർട്ടിക്ക് ഒരു മന്ത്രി നിർബന്ധമാണെന്ന് ഇവർ പറയുന്നു.
എന്നാൽ ശശീന്ദ്രൻ മാറി തോമസ് കെ തോമസ് മന്ത്രിയാകണമെന്നാണ് പി.സി.ചാക്കോ പക്ഷത്തിൻ്റെ നിലപാട്.