web analytics

ആനവന്നാലും ശരി കടുവ വന്നാലും ശരി ഇനി എഐ തുരത്തും; മൃഗങ്ങൾ നാട്ടിലിറങ്ങിയാൽ അപ്പോൾ എസ്.എം.എസ് വരും; റെയിൽവേ ട്രാക്കുകളിൽ ട്രെയിനിടിച്ച് ആനകൾ ചാകാതിരിക്കാനും പദ്ധതി; പുത്തൻ എഐ സാങ്കേതിക വിദ്യയുമായി വനംവകുപ്പ്

തൃശൂർ: ആനവന്നാലും ശരി, കടുവ വന്നാലും ശരി ഇനി എഐ തുരത്തും. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെയുള്ള നൂതന രീതികളിലൂടെ മനുഷ്യ -വന്യജീവി സംഘർഷം കുറയ്ക്കാനാണ് വനം വകുപ്പിന്റെ പദ്ധതി. വിദേശത്തും ഇതര സംസ്ഥാനങ്ങളും പരീക്ഷിച്ച് വിജയിച്ച പദ്ധതികളുടെ തനിയാവർത്തനമാവും കേരളത്തിലേത്. വിവിധ മൃഗങ്ങളെ നേരിടാൻ തനതായ രീതിയുണ്ടാക്കാനുമാണ് (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ-എസ്.ഒ.പി) ഒരുങ്ങുന്നത്. ആനയെ നേരിടുന്ന രീതി കടുവയ്ക്ക് യോജിക്കില്ല. ഓരോ മൃ​ഗങ്ങൾക്കും വെവ്വേറെ രീതികളിലാണ് പദ്ധതി ഒരുക്കുന്ന മൃഗങ്ങളുടെ സ്വഭാവ, പെരുമാറ്റ രീതികൾ പഠിച്ചാണിത് തയ്യാറാക്കുക. ഇക്കാര്യത്തിൽ പൊതുജനങ്ങളെയും ബോധവത്കരിക്കും. വനത്തിലൂടെ കടന്നുപോകുന്ന റെയിൽവേ ട്രാക്കുകളിൽ ട്രെയിനിടിച്ച് ആനകൾ ചാകുന്നത് തടയാനും എ.ഐ സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള ക്യാമറകൾ സ്ഥാപിച്ചേക്കും. ലോക്കോ പൈലറ്റിന് മൃഗസാന്നിദ്ധ്യം തിരിച്ചറിയാൻ ഇതുപകരിക്കും. വാളയാറിൽ നിരവധി ആനകൾ ട്രെയിനിടിച്ച് ചാകാറുണ്ട്. വാളയാറിനപ്പുറം തമിഴ്‌നാട് ഈ സംവിധാനം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയെന്നാണ് വിവരം.

വന്യമൃഗ സാന്നിദ്ധ്യം മുൻകൂട്ടി അറിയാനുള്ള ഏർളി വാണിംഗ് സിസ്റ്റവും ആക്രമണകാരികളായ വിവിധ മൃഗങ്ങളെ നേരിടാനുള്ള പ്രത്യേക രീതികളും ഉൾപ്പെടുന്നതാണ് പദ്ധതി. വനാതിർത്തികളിൽ നിശ്ചിത ഇടവേളകളിൽ തെൽമൽ ക്യാമറകൾ സ്ഥാപിച്ച് അവയെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് ഏർളി വാണിംഗ് സിസ്റ്റം. മൃഗങ്ങളുടെ സാന്നിദ്ധ്യമറിഞ്ഞാൽ എസ്.എം.എസ് ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ ഉദ്യോഗസ്ഥർക്കും സ്ഥലവാസികൾക്കും മറ്റും മുന്നറിയിപ്പ് നൽകും. തക്കസമയത്ത് ഇടപെടാനും മുൻകരുതലെടുക്കാനുമാകും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ രൂപീകരിച്ച അന്താരാഷ്ട്ര, ദേശീയ തലങ്ങളിലെ വിദഗ്ദ്ധരടങ്ങുന്ന സമിതി യോഗം ചർച്ച ചെയ്തു. ഓരോ പ്രദേശത്തിനും അനുയോജ്യമായ പ്രശ്‌നപരിഹാരം നിർദ്ദേശിക്കാൻ വിദഗ്ദ്ധ സമിതിയംഗങ്ങളെ ഉൾപ്പെടുത്തി തുടർയോഗങ്ങളും ശിൽപശാലകളും നടത്തി ദീർഘകാല, ഹ്രസ്വകാല പദ്ധതികൾ ആവിഷ്‌കരിക്കും. ദുരന്തനിരവാരണ അതോറിറ്റിയുടെയും ജനങ്ങളുടെയും സഹകരണം തേടും.

 

Read Also: ഇനി തർക്കിക്കരുത്; വിവാദ പുറത്താകലിന് പിന്നാലെ സഞ്ജുവിന് പിഴ ചുമത്തി ബിസിസിഐ

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

അമേരിക്കയുടെ കണ്ണ് തെറ്റിയോ? പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പസഫിക്കിൽ ആധിപത്യം ഉറപ്പിക്കാൻ ചൈന

ബെയ്ജിങ്: കിഴക്കൻ ഏഷ്യയിൽ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു. തായ്‌വാൻ കടലിടുക്കിനോട് ചേർന്ന്...

ദുരൂഹ മരണം; വീട്ടുമുറ്റത്ത് ഭിന്നശേഷിക്കാരന്‍ മരിച്ച നിലയിൽ

ദുരൂഹ മരണം; വീട്ടുമുറ്റത്ത് ഭിന്നശേഷിക്കാരന്‍ മരിച്ച നിലയിൽ കൊല്ലം: പുത്തൂർ മൈലംകുളം റേഡിയോ...

വാടാനപ്പള്ളി ഭക്ഷ്യക്കിറ്റ് വിവാദം: ഉടമക്കെതിരെ കേസെടുത്തു

തൃശൂർ: തിരഞ്ഞെടുപ്പ് ചൂടിനിടയിൽ തൃശൂരിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന കിറ്റ് വിവാദം...

കേരളത്തിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. വരും ദിവസങ്ങളിൽ കേരളത്തിലുടനീളം...

കണ്ണൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം: ബിജെപി വനിതാ നേതാവിന്റെ വീടിന് നേരെ ആക്രമണം;

കണ്ണൂർ: തെരഞ്ഞെടുപ്പ് ചൂടിനിടയിൽ കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം പുകയുന്നു. പാട്യം...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്; ഓറഞ്ച് റിബണുകൾ വഴികാട്ടി

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്; ഓറഞ്ച് റിബണുകൾ വഴികാട്ടി മടിക്കേരി (കർണാടക): തടിയന്റമോൾ കർണാടകത്തിലെ...

Related Articles

Popular Categories

spot_imgspot_img