‘പാട്ടുംപാടി’ ജയിച്ചുകയറാമെന്ന മോഹത്തിൽ രമ്യ ഹരിദാസ് ! എത്ര ഭൂരിപക്ഷം അത്രമാത്രം ചിന്തിച്ചാൽ മതിയെന്ന് നാട്ടുകാരനായ യു.ആര്‍ പ്രദീപ്; ബാലകൃഷ്ണനെ ഇറക്കി മോഡിക്കായി വോട്ടുതേടി ബിജെപി; ചേലക്കരയിൽ മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പമുണ്ട്

ചേലക്കരയിൽ എല്ലാവർക്കും അഭിമാനപ്പോരാട്ടമാണ്. മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പമുണ്ട്. സ്ഥാനാർഥികളും വിജയത്തിനായുള്ള അഹോരാത്ര പ്രയത്നത്തിലാണ്. അണികളിലുമുണ്ട്, ആവേശം. വിജയം ഉറപ്പിക്കാനായി നേതൃനിരയുടെ കണ്ണും കാതും കരുതലുമുണ്ട് .Chelakkara by-election

ചേലക്കര ഉപതിരഞ്ഞെടുപ്പിന് അന്തിമ സ്ഥാനാർത്ഥി പട്ടികയിൽ ആറുപേരാണ് മത്സരരംഗത്തുള്ളത്.

സ്ഥാനാർത്ഥികളും പാർട്ടിയും ചിഹ്നവും ഇങ്ങനെ. യു.ആർ പ്രദീപ് (സി.പി.എം – ചുറ്റിക അരിവാൾ നക്ഷത്രം), രമ്യ ഹരിദാസ് (കോൺഗ്രസ് – കൈപ്പത്തി), കെ. ബാലകൃഷ്ണൻ (ബി.ജെ.പി – താമര), എൻ.കെ സുധീർ (സ്വതന്ത്രൻ – ഓട്ടോറിക്ഷ), കെ.ബി ലിൻഡേഷ് (സ്വതന്ത്രൻ – മോതിരം), ഹരിദാസൻ (സ്വതന്ത്രൻ – കുടം).

ത്രികോണപോരാട്ടത്തിന്റെ പ്രചാരണച്ചൂടിലാണ് ചേലക്കര. പിടിച്ചെടുക്കാൻ യു.ഡി.എഫും എൻ.ഡി.എയും ശ്രമിക്കുമ്പോൾ ഭൂരിപക്ഷം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് എൽ.ഡി.എഫ്.

പഴുതടച്ച പ്രചാരണവും പ്രവർത്തനവും കൊണ്ട് മണ്ഡലം പിടിക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. പട്ടികജാതി സംവരണ മണ്ഡലമായി 1965ലാണ് ചേലക്കര രൂപീകരിക്കപ്പെട്ടത്.

ഇതുവരെ നടന്ന 14 തിരഞ്ഞെടുപ്പുകളിൽ 8 തവണ എൽ.ഡി.എഫും 6 വട്ടം യു.ഡി.എഫും വിജയക്കൊടി പാറിച്ചു. 1965ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.കെ. ബാലകൃഷ്ണനായിരുന്നു ജേതാവ്. സി.പിഎമ്മിലെ സി.കെ. ചക്രപാണിക്കെതിരെ 106 വോട്ടിന്റെ ഭൂരിപക്ഷം.

പിന്നീട് 67ൽ നടന്ന തിരഞ്ഞെടുപ്പിൽ ബാലകൃഷ്ണന് അടിപതറി. സി.പി.എമ്മുകാരനായ പി. കുഞ്ഞന്റെ വിജയം 2052 വോട്ടിന്. 1970ൽ 2306 വോട്ടുകൾക്ക് പി. ശങ്കരനെ (സി.പി.എം) പരാജയപ്പെടുത്തി കെ.കെ. ബാലകൃഷ്ണനിലൂടെ കോൺഗ്രസ് തിരിച്ചുപിടിച്ചു.

അടിയന്തരാവസ്ഥയ്ക്ക് ശേഷം (1977) നടന്ന അഞ്ചാമത് നിയമസഭാ പൊതുതിരഞ്ഞെടുപ്പിലും 1980ലെ തിരഞ്ഞെടുപ്പിലും ബാലകൃഷ്ണനിലൂടെ തന്നെയായിരുന്നു കോൺഗ്രസ് വിജയപതാക ഉയർത്തിയത്. ഇരുവട്ടവും മത്സരിച്ച സി.പി.എമ്മിലെ കെ.എസ്. ശങ്കരനെതിരെ 9935, 1125 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം.

വ്യാഴവട്ടക്കാലം കോൺഗ്രസ് കൈവശം വച്ച ചേലക്കര 1982ലെ തിരഞ്ഞെടുപ്പിൽ ഇടത്തോട്ട് ചാഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥിയായ ടി.കെ.സി. വടുതലയെ 2123 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു സി.പി.എം സ്ഥാനാർത്ഥിയായ സി.കെ. ചക്രപാണിയുടെ വിജയം.

എന്നാൽ 87ൽ കെ.വി. പുഷ്പയെ (സി.പി.എം) പരാജയപ്പെടുത്തി എം.എ. കുട്ടപ്പൻ (കോൺഗ്രസ്) ചേലക്കര വീണ്ടും വലതിനൊപ്പമാക്കി. 7751 വോട്ടായിരുന്നു കുട്ടപ്പന്റെ ഭൂരിപക്ഷം.

1991ലും കോൺഗ്രസിന്റെ താമി ചേലക്കര നിലനിർറുത്തി. സി.പി.എമ്മിലെ കുട്ടപ്പനെ 4361 വോട്ടിനായിരുന്നു തോൽപ്പിച്ചത്.

കോൺഗ്രസിന് വേരുറപ്പുണ്ടായിരുന്ന ചേലക്കര സ്വന്തമാക്കാൻ ആ മണ്ണിന്റെ മണമുള്ള സ്ഥാനാർത്ഥി വേണമെന്ന ഇടതുതന്ത്രത്തിന്റെ വിജയമായിരുന്നു പിന്നീട് കണ്ടത്. ചേലക്കരക്കാരനായ കെ. രാധാകൃഷ്ണനായിരുന്നു ഇതിനായി 1996ൽ നിയോഗിക്കപ്പെട്ടത്.

2323 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ ടി.എ. രാധാകൃഷ്ണനെ പരാജയപ്പെടുത്തി ചേലക്കരയെ സി.പി.എം ചുവപ്പിച്ചു.

പിന്നീട് 2001, 2006, 2011, 2021 വർഷങ്ങളിൽ നടന്ന പൊതുതിരഞ്ഞെടുപ്പുകളിൽ ചേലക്കരയ്ക്കൊപ്പം വിജയരഥത്തിലേറിയത് ഒരാൾ മാത്രം, കെ. രാധാകൃഷ്ണൻ. 96ലെ നായനാർ മന്ത്രിസഭയിൽ മന്ത്രിയും 2006ൽ പന്ത്രണ്ടാം നിയമസഭയിൽ സ്പീക്കറുമായി പിന്നീട് ഈ ചേലക്കരക്കാരൻ.

2001ൽ കെ.എ. തുളസിയെയും (ഭൂരിപക്ഷം – 1475), 2006ൽ പി.സി. മണികണ്ഠനെയും (ഭൂരിപക്ഷം – 14629), 2011ൽ കെ.ബി. ശശികുമാറിനെയും (ഭൂരിപക്ഷം – 24676) പരാജയപ്പെടുത്തിയ രാധാകൃഷ്ണൻ തന്റെ ഭൂരിപക്ഷം ഉയർത്തിക്കൊണ്ടുവന്നു.

2016 തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി ചുമതലകളിലേക്ക് മാറിയ രാധാകൃഷ്ണന് യു.ആർ. പ്രദീപ് പകരക്കാരനായി എത്തിയപ്പോഴും മണ്ഡലം ചുവന്ന് തന്നെയിരുന്നു.

വനിതാ കമ്മിഷൻ അംഗം കൂടിയായിരുന്ന പ്രൊഫ. കെ.എ. തുളസിയെ 10200 വോട്ടിനായിരുന്നു പ്രദീപ് 2016ൽ മറികടന്നത്. ഇത്തവണ മന്ത്രിയായിരിക്കെ, പാർലമെന്റിലേക്ക് ജയിച്ച രാധാകൃഷ്ണന് പകരമാണ് പ്രദീപ് വീണ്ടും അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു രാധാകൃഷ്ണൻ ചേലക്കരയിൽ ജയിച്ചുകയറിയത്.

ചേലക്കരയുടെ ‘രാധേട്ടൻ്റെ’ 39400 ലേറെ വോട്ടുകളുടെ ഭൂരിപക്ഷം റെക്കാഡായി. തൃശൂർ ജില്ലയുടെ ചരിത്രത്തിൽ തന്നെ ഉയർന്ന ഭൂരിപക്ഷമായിരുന്നു ഇത്. 2016 ൽ ജില്ലയിലെ ഉയർന്ന ഭൂരിപക്ഷം പുതുക്കാട് നിന്ന് സി.രവീന്ദ്രനാഥ് നേടിയതായിരുന്നു, 38478.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിലുണ്ടായിരുന്നതു പോലെ ചേലക്കര ഉപതിരഞ്ഞെടുപ്പിലും പൂരം കലക്കലാണ് പ്രധാന പ്രചാരണ വിഷയം. പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് വൈകുക മാത്രമാണുണ്ടായതെന്നും മുഖ്യമന്ത്രി ആവർത്തിക്കുന്നതിനിടെയാണ് പോലീസ് പൂരം കലക്കിയതിന് കേസെടുത്തത്. ‌അതോടെ സർക്കാരിന്റെയും സി.പി.എമ്മിന്റെയും‌ വാദങ്ങളെല്ലാം പൊളിഞ്ഞു.

അടുത്ത വർഷത്തെ പൂരം താൻ നടത്തുമെന്ന സുരേഷ് ഗോപി പറഞ്ഞപ്പോൾ, അത് നടക്കില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ വെല്ലുവിളിച്ചു.

പൂരം കലക്കൽ വിവാദത്തിൽ സുരേഷ് ഗോപിയുടേത് പ്രകോപനപരമായ പരാമർശമാണെന്നും മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി വ്യക്തമാക്കി..

പ്രാദേശിക നേതാക്കളും പൂരം വിഷയം തന്നെയാണ് പ്രചാരണത്തിന് ഉയർത്തിക്കാട്ടുന്നത്. തൃശൂരിൽ നടന്ന എൽ.ഡി.എഫ് പ്രതിഷേധ സംഗമത്തിന്റെ ബാനറുകൾ ചേലക്കര മണ്ഡലത്തിലും പ്രചരിച്ചിരുന്നു.

പൂരത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമം നടന്നിട്ടുണ്ടെന്ന് എൽ.ഡി.എഫ് പ്രതിഷേധ സംഗമത്തിൽ) എ.വിജയരാഘവൻ പറഞ്ഞു.. ഇനിയുള്ള പൂരങ്ങളിൽ അത് ആവർത്തിക്കാതിരിക്കാനുള്ള നടപടി സർക്കാർ ചെയ്തിട്ടുണ്ട്.

ഉദ്യോഗസ്ഥതലത്തിലെ പരിചയക്കുറവ് കൊണ്ട് പോരായ്മയുണ്ടായാൽ അതന്വേഷിക്കണം. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ പുറത്തു കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

മനപൂർവ്വം ഉപദ്രവിക്കാനാണ് കേസെന്ന് ദേവസ്വങ്ങളും നിലപാടെടുത്തതോടെ പൂരം കലക്കൽ പ്രചാരണത്തിൽ കത്തിക്കയറുകയാണ്. അതേസമയം, വെടിക്കെട്ടിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിനെതിരേ എൽ.ഡി.എഫ് പ്രചാരണം നടത്തിയെങ്കിലും നീലേശ്വരത്ത് വെടിക്കെട്ട് അപകടമുണ്ടായതോടെ ഈ പ്രചാരണം പൊളിയുകയാണ്.

ജനങ്ങളെ 100മീറ്റർ അകലെ നിർത്തുന്നതടക്കം വെടിക്കെട്ടുകൾ സുരക്ഷിതമാക്കാനുള്ള നി‌ർദ്ദേശങ്ങളാണ് കേന്ദ്ര വിജ്ഞാപനത്തിലുള്ളത്.

പൂരം കലക്കലാണ് യു.ഡി.എഫ് മുഖ്യ പ്രചാരണ വിഷയമാക്കുന്നത്. ഇരു മുന്നണികളെയും അവർ പ്രതിക്കൂട്ടിലാക്കുന്നു. തൃശൂരിന്റെ വികാരമായ പൂരം കലക്കിയത് പ്രചാരണത്തിൽ എടുത്തിട്ടാൽ തൃശൂരുകാർ വൈകാരികമായി പ്രതികരിക്കുമെന്നാണ് വലതു മുന്നണിയുടെ കണക്കുകൂട്ടൽ.

ബി.ജെ.പിയും പ്രചാരണത്തിൽ പൂരം പ്രതിസന്ധിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ചേലക്കരയിലെത്തിയ എം.വി. ഗോവിന്ദനും സുരേഷ് ഗോപിയും കെ. സുരേന്ദ്രനും വി.ഡി. സതീശനുമെല്ലാം പൂരം വിഷയങ്ങളാണ് എടുത്തിട്ടത്.

പൂരം നടത്താനാവാത്ത തരത്തിലെ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തിയാണ് സി.പി.എം നേതാക്കളുടെ പ്രചാരണം. മുൻ തിരഞ്ഞെടുപ്പുകളിലേക്കാൾ പൂരം പ്രതിസന്ധി ശക്തമായ പ്രചാരണായുധമായി ചേലക്കരയിലും പ്രതിഫലിക്കുകയാണ്.

ഇടതുമുന്നണിയുടെ പ്രചാരണം നയിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ടാണ്.

അവിടെ ക്യാമ്പ് ചെയ്താണ് കൈയ്യിലുള്ള സീറ്റ് കൈവിട്ടു പോവാതിരിക്കാനുള്ള പാർട്ടി സെക്രട്ടറിയുടെ തീവ്രമായ ശ്രമം. മന്ത്രിമാരും മറ്റ് നേതാക്കളും പ്രചാരണ രംഗത്തുണ്ട്. വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിലേക്ക് സി.പി.എം കടന്നിട്ടുണ്ട്.

പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും അടക്കമുള്ള നേതാക്കളാണ് യു.ഡി.എഫ് പ്രചാരണം നയിക്കുന്നത്. ആഞ്ഞുപിടിച്ചാൽ ചേലക്കര വലത്തേക്ക് മറിയുമെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു.

ജില്ലാ നേതാക്കൾ അടക്കം ബൂത്ത് കേന്ദ്രീകരിച്ച് വീടുവീടാന്തരം പ്രചാരണത്തിനിറങ്ങുന്നുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി അറിവഴകൻ ഒരു മാസത്തിലേറെയായി മണ്ഡലത്തിലുണ്ട്. സ്ത്രീകൾക്കിടയിൽ രമ്യ ഹരിദാസിന്റെ സ്വീകാര്യത വോട്ടായി മാറുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയടക്കം നേതാക്കളുടെ പടയുണ്ട് ബിജെപി പ്രചാരണത്തിന്. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാറാണ് പ്രചാരണം ഏകോപിപ്പിക്കുന്നത്.

ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി മുസ്‌ലിം പള്ളികളിലും പി.സി. ജോർജ് ക്രൈസ്തവ മേഖലകളിലും എത്തിയിരുന്നു. സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ പ്രാദേശിക നേതാവാണെന്നതും എൻ.ഡി.എ പ്രചാരണത്തിലെ പ്ലസ് പോയിന്റാണ്.

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ചേലക്കര മണ്ഡലത്തിൽ നായകന്റെ റോളാണ്. പ്രസംഗം കുറച്ച് പ്രവർത്തനം കൂട്ടുന്നതാണ് രീതി. മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിലും ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ബൂത്ത് സെക്രട്ടറിമാർ, പാർട്ടിയുടെ ചുമതലയുള്ളവർ എന്നിവരെ നേരിട്ടു കണ്ടു. മേഖലാതലത്തിൽ പാർട്ടി ചുമതലക്കാരെയും ബൂത്ത് സെക്രട്ടറിമാരെയും വിളിച്ചിരുത്തി മണിക്കൂറുകൾ നീണ്ട അവലോകനം നടത്തി. പാർട്ടി ചുമതലയുള്ളവരെയും സശ്രദ്ധം കേട്ടു. കൈയോടെ തിരുത്തലും നടന്നു.

കേന്ദ്രക്കമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവരും മണ്ഡലത്തിൽ മുഴുവൻ സമയവുമുണ്ട്. നിയോജകമണ്ഡലം സെക്രട്ടറി എ.സി. മൊയ്തീൻ പ്രവർത്തനം ഏകോപിപ്പിക്കുന്നു. തോമസ് ഐസക്ക്, സി.എസ്. സുജാത, പുത്തലത്ത് ദിനേശൻ, മന്ത്രി മുഹമ്മദ് റിയാസ്, പി.കെ. ബിജു തുടങ്ങിയവരെല്ലാം മുഴുവൻസമയവും മണ്ഡലത്തിലുണ്ട്. ഘടകകക്ഷിനേതാക്കളും മന്ത്രിമാരായ കെ. രാജനും പ്രൊഫ.ആർ. ബിന്ദുവും മണ്ഡലത്തിലുണ്ട്.

കോൺഗ്രസിന്റെ ഡി.സി.സി. ഭാരവാഹികളുൾപ്പെടെ ബൂത്ത് കേന്ദ്രീകരിച്ച് വീടുവീടാന്തരം കയറിയിറങ്ങുന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറി അറിവഴകൻ ഒരു മാസത്തിലധികമായി മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നു. രണ്ടുമാസമായി കെ.പി.സി.സി.യുടെ ചുമതലക്കാരായ വി.പി. സജീന്ദ്രൻ, പി.എം. നിയാസ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മണ്ഡലത്തിലുണ്ട്. ഇവർക്കു പുറമേ, എം.എൽ.എ.മാരും കെ.പി.സി.സി. ഭാരവാഹികളും വിവിധ പഞ്ചായത്തുകളുടെ ചുമതലക്കാരായി ബൂത്തുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നു.

ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ പാലക്കാട് തിരഞ്ഞെടുപ്പുകമ്മിറ്റിയുടെ ചെയർമാനായതിനാൽ ഫോണിലൂടെ പ്രാദേശിക നേതൃത്വവുമായി ബന്ധപ്പെടുന്നു. അര നൂറ്റാണ്ടായി നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പുപ്രവർത്തനങ്ങൾക്ക് മുന്നിൽനിന്ന് നയിക്കുന്ന ഇ. വേണുഗോപാലമേനോനാണ് പ്രവർത്തനങ്ങളുടെ ഏകോപനം. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവർ ദിവസവും ചുമതലക്കാരുമായി അവലോകനം നടത്തുന്നു.

രണ്ടുമാസമായി ബി.ജെ.പി. ക്യാമ്പുകളെ തിരഞ്ഞെടുപ്പിന് സജ്ജമാക്കിയത് ജില്ല പ്രസിഡന്റ് കെ.കെ. അനീഷ്കുമാറാണ്. പുതിയ വോട്ടർമാരെ ചേർത്തായിരുന്നു തുടക്കം. ആർ.എസ്.എസ്.കൂടി ഇത്തവണ താഴെത്തട്ടിൽ സജീവമാണ്. പ്രാദേശികനേതാവായ കെ. ബാലകൃഷ്ണൻ സ്ഥാനാർഥിയായതിന്റെ ആവേശം എല്ലായിടത്തുമുണ്ട്. വിവിധ പാർട്ടികളിൽനിന്ന് ബി.ജെ.പി.യിലേക്ക് പ്രവർത്തകരെ എത്തിക്കാനായെന്നത് പാർട്ടിക്ക് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ. സുരേന്ദ്രൻ,ശോഭാ സുരേന്ദ്രൻ, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവരെല്ലാം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടെത്തി. ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ചും പി.സി. ജോർജ് കോൺവെന്റുകളിലെത്തിയും സ്ഥാനാർഥിക്കായി പിന്തുണ തേടി.

ചേലക്കര ഉപതിരഞ്ഞെടുപ്പിൽ വികസനപ്രശ്നങ്ങളായിരുന്നു ആദ്യംമുതൽ ചർച്ചകളിൽ മുന്നിട്ടുനിന്നത്. എന്നാലിപ്പോൾ അവിടേക്ക് കയറിനിൽക്കുന്നത് പൂരവും വെടിക്കെട്ടും ആനയെഴുന്നള്ളിപ്പുമാണ്.

പ്രചാരണത്തിന്റെ തുടക്കത്തിൽ അന്തിമഹാകാളൻകാവ് വേലയുടെ വെടിക്കെട്ട് കഴിഞ്ഞ വർഷം മുടങ്ങിയത് വിഷയമായി ഉയർത്താൻ ബി.ജെ.പി. ശ്രമിച്ചെങ്കിലും പിന്നീടത് പിന്നാക്കംപോയി. എന്നാലിതിനിടെയാണ് തൃശ്ശൂർ പൂരം കലങ്ങിയോ ഇല്ലയോയെന്ന ചർച്ചകൾ ചൂടുപിടിച്ചത്.

ഇതോടൊപ്പംതന്നെ വെടിക്കെട്ടുനിയന്ത്രണം സംബന്ധിച്ച കേന്ദ്രനിയമവും വലിയ കോലാഹലമായി. പൂരം കലക്കലിൽ കാര്യമായി പ്രതികരിക്കാതിരുന്ന സി.പി.എം., ഇടതുമുന്നണി ജില്ലാ നേതൃത്വങ്ങൾ കേന്ദ്രനീക്കത്തിനെതിരേ പരസ്യനിലപാടെടുത്തു. തന്നെയുമല്ല കേന്ദ്രനിയമത്തിനെതിരേ പ്രതിഷേധസംഗമം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഉത്സവകാര്യങ്ങളിൽ ഇടതുമുന്നണിയുടെ ആദ്യത്തെ നേരിട്ടുള്ള ഇടപെടലെന്നാണ് ഇത് വിലയിരുത്തപ്പെടുന്നത്. തൃശ്ശൂർ നഗരത്തിൽ നടക്കുന്ന പ്രതിഷേധസംഗമത്തിന്റെ പ്രചാരണ ബാനറുകൾ ഉത്രാളിക്കാവിലും മറ്റും നിരന്നുതുടങ്ങിയിട്ടുമുണ്ട്.

കാര്യങ്ങളുടെ പോക്ക് തിരിച്ചറിഞ്ഞ ബി.ജെ.പി. വളരെവേഗം പൂരത്തെ തങ്ങളുടേതാക്കാനുള്ള ശ്രമം തുടങ്ങി. കഴിഞ്ഞദിവസം ചേലക്കരയിൽ സുരേഷ് ഗോപിയും കെ. സുരേന്ദ്രനും പങ്കെടുത്ത കൺവെൻഷനിൽ നിലപാട് കൂടുതൽ വ്യക്തമായി. ചേലക്കരയിൽ മുൻമന്ത്രി കെ. രാധാകൃഷ്ണന്റെ നിലപാടുമൂലം അന്തിമഹാകാളൻകാവ് വെടിക്കെട്ട് നടന്നില്ലെന്ന ആരോപണമാണ് ഉയർന്നത്. യോഗത്തിനുമുൻപായി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സുരേഷ് ഗോപി, കേന്ദ്രനയത്തിന്റെ ഭാഗമായി വെടിക്കെട്ടും മറ്റും തടസ്സപ്പെടില്ലെന്ന ഉറപ്പാണ് നൽകിയത്. ഇതദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതോടെ യു.ഡി.എഫും കളംമാറ്റി ചവിട്ടിത്തുടങ്ങി. ആചാരങ്ങളെ സങ്കുചിതമായി ഉപയോഗിച്ച് രാഷ്ട്രീയ അജൻഡകൾ നടപ്പാക്കുകയാണ് എൽ.ഡി.എഫും ബി.ജെ.പി.യും എന്നാണവരുടെ ആക്ഷേപം. തൃശ്ശൂർ പൂരം കലക്കൽ സംബന്ധിച്ച നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണവരുടെ വാദം. കേരള പോലീസോ സി.ബി.ഐ.യോ അന്വേഷിച്ചാൽ ഇരുപക്ഷത്തിന്റെയും ഗൂഢാലോചന പുറത്തുവരില്ല. ജുഡീഷ്യൽ അന്വേഷണത്തിലൂടെ മാത്രമേ അത് വ്യക്തമാകൂ എന്നും യു.ഡി.എഫ്. വാദിക്കുന്നു.

സൂക്ഷ്മ പരിശോധനയിൽ രണ്ടു പേരുടെ പത്രിക തള്ളി. ഒമ്പത് പേരാണ് പത്രിക നൽകിയിരുന്നത്. സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങൾ ചൂണ്ടിക്കാട്ടി ഇടതും, കേന്ദ്രത്തിന്റേത് എണ്ണിപ്പറഞ്ഞ് എൻ.ഡി.എയും വികസനമുരടിപ്പ് ചർച്ചയാക്കി യു.ഡി.എഫും ചേലക്കരയിൽ പ്രചാരണം കൊഴുപ്പിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

ഗുരുതര വീഴ്ച…. ബ്രിട്ടീഷ് സൈനികരുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വിള്ളൽ…!

ബ്രീട്ടീഷ് സൈനികർ ഉപയോഗിക്കുന്ന 120,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വിള്ളലുകൾ കണ്ടെത്തി....

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

മുവാറ്റുപുഴ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകൻ റിയാദിൽ കുത്തേറ്റ് മരിച്ച നിലയിൽ

റിയാദ്: മുവാറ്റുപുഴ പോത്താനിക്കാട് സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ശമീര്‍ അലിയാരെ (48)...

ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണം; തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം

തേനി: തേനി ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണത്തിൽപെട്ട തൊഴിലാളി സ്ത്രീ മരിച്ചു....

യൂറോപ്പിലേക്ക് വിനോദയാത്ര…ലക്ഷക്കണക്കിനു രൂപ തട്ടിപ്പ് നടത്തിയ ചാർലി പിടിയിൽ

കൊടുങ്ങല്ലൂർ ∙ ടൂർ പാക്കേജ് പ്രകാരം യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം...

സ്കൂൾ വാനിനു പിന്നിൽ സ്വകാര്യ ബസിടിച്ചു; വിദ്യാർഥികളടക്കം നിരവധിപേർക്ക് പരിക്ക്

ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം തിരുവനന്തപുരം: വിദ്യാർത്ഥികളുമായി സഞ്ചരിച്ചിരുന്ന സ്കൂൾ വാനിനു...

Related Articles

Popular Categories

spot_imgspot_img