മറ്റൊരു കിടിലൻ അപ്ഡേഷനുമായി വാട്ട്സാപ്പ്. കോളുകൾക്കിടെ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുന്നതിനുള്ള പുതിയ സംവിധാനമാണ് വാട്സാപ്പ് ഒരുക്കിയിരിക്കുന്നത്. മെസേജ് അയക്കുന്നതിനൊപ്പം വീഡിയോ -ഓഡിയോ കോളുകൾ ചെയ്യാനായി വാട്ട്സാപ്പ് ഓഡിയോ കോൾ ബാർ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്ന വാട്സാപ്പ്. ഓഡിയോ കോൾ വിൻഡോ മിനിമൈസ് ചെയ്യുമ്പോൾ ചാറ്റ് ലിസ്റ്റിന് മുകളിലായാണ് പുതിയ ഓഡിയോ കോൾ ബാർ കാണാനാവുക. പുതിയ അപ്ഡേഷനിലൂടെ മെയിൻ സ്‌ക്രീനിലേക്ക് പോവാതെ തന്നെ കോളുകൾ മ്യൂട്ട് ചെയ്യാനും കട്ട് ചെയ്യാനും സാധിക്കും. ആൻഡ്രോയിഡിലും വാട്ട്സാപ്പ് ഐഒഎസ് ബീറ്റാ ഉപഭോക്താക്കൾക്കും മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത് .ആപ്പിന്റെ ഐഒഎസ് സ്റ്റേബിൾ വേർഷനിലും ഈ ഫീച്ചർ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് നേരത്തെ തന്നെ ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഐഒഎസിലും അവതരിപ്പിച്ചിരിക്കുകയാണ്.