ഉപഭോക്താക്കളുടെ സൗകര്യാർഥം പുതിയ ഫീച്ചറുകൾ തുടർച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തിൽ സുരക്ഷയുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് പുതിയ ഒരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. പ്രൊഫൈൽ ചിത്രങ്ങൾക്ക് സംരക്ഷണം നൽകുന്ന ഫീച്ചറാണിത്. ബീറ്റാ വേർഷനിൽ ലഭ്യമായ ഫീച്ചർ താമസിയാതെ തന്നെ എല്ലാവർക്കും ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ പ്രൊഫൈൽ ചിത്രം സേവ് ചെയ്യുന്നതും ഡൗൺലോഡ് ചെയ്യുന്നതും തടയാൻ വാട്‌സ്ആപ്പിൽ സംവിധാനമുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ സ്‌ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്ന് ഉപയോക്താവിനെ തടയുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. പ്രൊഫൈൽ ചിത്രത്തിന്റെ സ്‌ക്രീൻഷോട്ട് എടുക്കാൻ പോകുമ്പോൾ വാർണിങ് സന്ദേശം തെളിയുന്ന തരത്തിലാണ് ക്രമീകരണം. അനുവാദം ഇല്ലാതെ ചിത്രം എടുത്ത് ഷെയർ ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചർ.നിലവിൽ പ്രൊഫൈൽ ചിത്രം ആരെല്ലാം കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാനുള്ള ഓപ്ഷൻ വാട്‌സ്ആപ്പിലുണ്ട്. പ്രൈവസി സെറ്റിങ്‌സ് മെനുവിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
Read Also : പാമ്പാട്ടിയെ മൂർഖൻ കടിച്ചു; പിന്നാലെ പാമ്പിൻറെ പല്ലുകൾ അടർത്തി മാറ്റി ; വീഡിയോ വൈറൽ