ഭൂമി തന്റെ ഭ്രമണപഥത്തിൽ കറങ്ങുന്നതിനൊപ്പം സ്വയവും ഭ്രമണം ചെയ്യുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാം. നമ്മുടെ ജീവന്റെ നിലനിൽപ്പിന്റെ ആധാരം തന്നെ ആ ഭ്രമണമാണ്. സൂര്യനെ ചുറ്റും മറ്റ് ഗ്രഹങ്ങൾക്കൊപ്പം ഭ്രമണം ചെയ്യുകയും ഒപ്പം സ്വയം കറങ്ങുകയും ചെയ്യുന്ന ഭൂമി ഒരു നിമിഷം ആ കറക്കം നിർത്തിയാൽ എന്തു സംഭവിക്കും? അത് അറിയുന്നത് രസകരമല്ലേ…
ഭൂമി ഏതാണ്ട് മണിക്കൂറിൽ ആയിരം മൈൽ അതായത് 1600 കിലോമീറ്റർ വേഗത്തിലാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. ഭൂമിയുടെ കറക്കം നിന്നാലും ഭൂമിയിലുള്ള അതേ വേഗത്തിൽ ചലിക്കുന്ന വസ്തുക്കൾ എല്ലാം അങ്ങനെ തന്നെ കറങ്ങിക്കൊണ്ടിരിക്കും. അതായത് ഭൂമിയിലെ കെട്ടിടങ്ങൾ, വെള്ളം, വായു തുടങ്ങി ഭ്രമണം ചെയ്യുന്നവയെല്ലാം അതേ രൂപത്തിൽ വീണ്ടും മുന്നോട്ടു പോകും. പക്ഷേ അവിടെ ഒരു പ്രശ്നമുണ്ട്. ഈ ഒറ്റയ്ക്കുള്ള കറക്കത്തിനിടെ ഇവ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും വേർപ്പെട്ടു ഏറ്റവും താഴെയുള്ള ഭ്രമണപഥത്തിൽ എത്തി കറങ്ങാൻ തുടങ്ങും. ഇത് ഭൂമിയിൽ അപകടകരമായ സാഹചര്യം ഉണ്ടാക്കാൻ വഴിയൊരുക്കും. ശക്തമായ ഭൂകമ്പങ്ങളും സുനാമികളും ഉണ്ടാകും.
ഇനി ഭൂമിയുടെ കറക്കം സാവധാനം ആണ് നിലയ്ക്കുന്നതെങ്കിലും കുഴപ്പമാണ്. ഇത്തരത്തിൽ ചലനം നിലയ്ക്കുമ്പോൾ ഭൂമിയിൽ പകലും രാത്രിയും ആറുമാസം വീതമായി മാറും. വായുവിന്റെയും സമുദ്രജലത്തിന്റെയും ഒഴുക്ക് ഭൂമിയുടെ ഭ്രമണവുമായി നേരിട്ട് ബന്ധമുള്ളതിനാൽ ഭൂമിയിലെ കാലാവസ്ഥ ആകെ താളം തെറ്റും. ഭൂമിയുടെ കാന്തികവലയം അപ്രത്യക്ഷമാകുന്നതോടെ ബഹിരാകാശത്തുനിന്ന് വരുന്ന ഹാനികരമായ വികരണങ്ങൾ ഭൂമിയിൽ പതിക്കും. ഇത് ഭൂമിയിൽ നിന്നും ജീവനെത്തന്നെ തുടച്ചു മാറ്റിയേക്കാം.
എന്നാൽ ഇത്തരം ഒരു സാഹചര്യം വിദൂര സങ്കല്പങ്ങളിൽ പോലും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അതായത് ഭൂമിയുടെ ഭ്രമണം ഒരിക്കലും നിന്നു പോകില്ല. ചെറിയ വസ്തുക്കൾ തട്ടിയാൽ പോലും ഭ്രമണം ചെയ്യുന്ന സ്വഭാവമുള്ള ഗ്രഹങ്ങൾ അതിന്റെ ഭ്രമണം തുടർന്നുകൊണ്ടേയിരിക്കും. ഭൂമിയിൽ ധാരാളം ഇത്തരം ബാഹ്യവസ്തുക്കൾ നിരന്തരം തട്ടുകയോ സമ്പർക്കം പുലർത്തുകയോ ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ഭൂമിയുടെ ഭ്രമണം നിലക്കുന്ന പ്രശ്നം ഉദിക്കുന്നില്ല എന്നാണ് ഗവേഷകർ പറയുന്നത്.
Read also: ഐഫോൺ വാങ്ങി നൽകാൻ പണമില്ല, നടുറോഡിൽ ബഹളംവച്ച മകളുടെ മുമ്പിൽ മുട്ടുകുത്തി ക്ഷമാപണം നടത്തി പിതാവ് !