web analytics

കാലാവധി കഴിഞ്ഞ ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചാൽ എന്ത് സംഭവിക്കും എന്നറിയാമോ….?

കാലാവധി കഴിഞ്ഞ ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചാൽ എന്ത് സംഭവിക്കും ?

ഗര്‍ഭനിരോധനത്തിന് ഇന്ന് ലോകമെമ്പാടും ഏറ്റവും പ്രചാരമുള്ളതും എളുപ്പമുള്ളതുമായ മാർഗങ്ങളിൽ ഒന്നാണ് ഗര്‍ഭനിരോധന ഉറ (Condom). അനാവശ്യ ഗര്‍ഭധാരണവും ലൈംഗിക രോഗങ്ങളുടെ പടര്‍ച്ചയും തടയുന്നതിൽ ഉറകൾക്ക് വലിയ പങ്കുണ്ട്.

എങ്കിലും പലരും ഇതിന്റെ കാലാവധി (expiry date), സൂക്ഷിക്കൽ രീതി, ഉപയോഗസാധ്യത തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ കാണിക്കാറില്ല.

കാലാവധി കഴിഞ്ഞ ഉറ ഉപയോഗിക്കുന്നത് അപകടകരം

ഡോക്ടർമാർ വ്യക്തമാക്കുന്നത് പോലെ, ഉറയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ലാറ്റക്‌സ് അല്ലെങ്കിൽ പോളിയൂറിത്തേൻ കാലപ്പഴക്കം മൂലം ദുര്‍ബലമാകാം.

ഇതുമൂലം ഉറയുടെ വഴക്കം നഷ്ടമാവുകയും ഉപയോഗത്തിനിടെ പൊട്ടിപ്പോകാനുള്ള സാധ്യത വർധിക്കുകയും ചെയ്യും.

(കാലാവധി കഴിഞ്ഞ ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചാൽ എന്ത് സംഭവിക്കും ?)

കാലാവധി കഴിഞ്ഞ ഉറകളിൽ കണ്ണിന് കാണാനാവാത്ത മൈക്രോ ടിയറുകൾ ഉണ്ടാകാമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.
പുറമേ നിന്നു ശരിയായി തോന്നിയാലും, ഈ ചെറുപൊട്ടലുകൾ വഴി ശുക്ലം ചോർന്നിറങ്ങാൻ സാധ്യതയുണ്ട്.

ഇതിലൂടെ അപ്രതീക്ഷിത ഗര്‍ഭധാരണവും ലൈംഗിക രോഗങ്ങളുടെ പടര്‍ച്ചയും ഉണ്ടാകാൻ ഇടയാകും. അതിനാൽ കാലാവധി കഴിഞ്ഞ ഗര്‍ഭനിരോധന ഉറ ഒരിക്കലും ഉപയോഗിക്കരുത്.

ശരിയായ സൂക്ഷിക്കൽ അത്യാവശ്യം

ഗര്‍ഭനിരോധന ഉറയുടെ കാര്യക്ഷമത നിലനിർത്താൻ ശരിയായ സൂക്ഷിക്കൽ രീതി അനിവാര്യമാണ്. ഡോ. പ്രശാന്ത് അഭിപ്രായപ്പെടുന്നത് പ്രകാരം, ചില ഉറകൾ തെറ്റായ സാഹചര്യങ്ങളിൽ സൂക്ഷിച്ചാൽ പ്രിന്റ് ചെയ്തിരിക്കുന്ന കാലാവധി എത്തുന്നതിന് മുമ്പ് തന്നെ ഉപയോഗശൂന്യമായി പോകാം.


ഈ ലക്ഷണങ്ങൾ കണ്ടാൽ തലവേദനയെന്നു പറഞ്ഞു വിട്ടുകളയരുതേ…മൈഗ്രേൻ ആണെന്ന് കരുതി അവഗണിച്ചു, പരിശോധിച്ചപ്പോൾ ബ്രെയിൻ ട്യൂമർ

വാലറ്റിൽ, പഴ്‌സിൽ, കാറിന്റെ ഡാഷ്ബോർഡിൽ അല്ലെങ്കിൽ ഗ്ലോവ് കംപാർട്ട്മെന്റിൽ ഉറ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഈ ഇടങ്ങളിൽ ചൂട്, ഘർഷണം, സൂര്യപ്രകാശം തുടങ്ങിയവ ലാറ്റക്‌സിന് കേടുണ്ടാക്കും.

എങ്ങനെ സൂക്ഷിക്കണം?

ഉറകൾ തണുത്തതും വരണ്ടതുമായ ഇടങ്ങളിൽ സൂര്യപ്രകാശത്തിൽ നിന്ന് അകറ്റി സൂക്ഷിക്കണം.കൂര്‍ത്ത വസ്തുക്കളിൽ നിന്ന്* ദൂരെയായിരിക്കണമെന്നും ശ്രദ്ധിക്കണം.

അലമാരകൾ, കിടക്കയ്‌ക്ക് സമീപമുള്ള മേശവലിപ്പുകൾ, ഡ്രോയറുകൾ തുടങ്ങിയവ ഉറ സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ ഇടങ്ങളാണ്.

വിദഗ്ധരുടെ ഉപദേശം

ഗര്‍ഭനിരോധന ഉറയുടെ കാര്യക്ഷമത ഉറപ്പാക്കാൻ കാലാവധി പരിശോധിക്കാനും, സൂക്ഷിക്കൽ രീതിയിൽ ശ്രദ്ധ പുലർത്താനും, ഉപയോഗത്തിനു മുൻപ് പാക്കിംഗ് പരിശോധിക്കാനും എല്ലാവരും പ്രാധാന്യം നൽകണം എന്ന് ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ ഡോ. പ്രശാന്ത് ജയ്‌ൻ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

6 മിനിറ്റ് ‘ബ്ലാക്ക് ഔട്ട്’, തീഗോളം പോലെ ഭൂമിയിലേക്ക്… നാസ മുൾമുനയിൽ നിന്ന നിമിഷങ്ങൾ

6 മിനിറ്റ് ‘ബ്ലാക്ക് ഔട്ട്’, തീഗോളം പോലെ ഭൂമിയിലേക്ക്… നാസ മുൾമുനയിൽ...

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം വിവാദത്തിൽ: ഫർമാൻ ഖാനെതിരെ പോക്സോ കേസ്; സിപിഎം നേതാക്കളും കുരുക്കിലേക്ക്?

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായ കുംഭമേള വൈറൽ താരത്തിന്റെ വിവാഹം ഇപ്പോൾ...

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ തുടരുന്നതിനൊപ്പം ചൂടിന്റെ...

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ്

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ് ന്യൂഡൽഹി: ₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ലെന്ന...

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ കൊച്ചി: ‘ജനനായകൻ’...

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം...

Related Articles

Popular Categories

spot_imgspot_img