സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചൂട് പിടിച്ച ചർച്ചയായിരിക്കുകയാണ് @highlight . നമ്മുടെ ഫേസ്ബുക്ക് പ്രൊഫൈൽ മറ്റാരൊക്കെ നിരീക്ഷിക്കുന്നുണ്ടെന്നറിയാൻ പല കാലത്തും പല വിദ്യകളും ഇറങ്ങിയിട്ടുണ്ട്. എന്നാൽ അവയെല്ലാം പരാജയപ്പെട്ടിട്ടുമുണ്ട്. അവയിൽ ഏറ്റവും അവസാനത്തേതാണ് @highlight . പോസ്റ്റിന് താഴെയുള്ള കമന്റ് ബോക്‌സിൽ ‘@highlight’ എന്ന കമന്റ് ചെയ്‌താൽ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ മറ്റാരൊക്കെ നിരീക്ഷിക്കുന്നുണ്ടെന്നറിയാം എന്നാണ് പ്രചരിക്കുന്നത്.
സത്യാവസ്ഥ എന്താണ് ?
ഇതേ അവകാശവാദവുമായി എത്തിയ മറ്റുള്ള ആപ്പുകളെയും ലിങ്കുകളെയുംപോലെത്തനെ ഇതും വ്യാജമാണ്. നമ്മുടെ പ്രൊഫൈൽ ആരൊക്കെ സന്ദർശിച്ചു എന്നറിയാൻ ഉപയോക്താക്കൾക്ക് സാധിക്കില്ല. അത് മെറ്റ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം ഫ്രണ്ട് ലിസ്റ്റിലുള്ളവർക്ക് പോസ്റ്റ് ഹൈലൈറ്റ് ചെയ്യാനാണ് ‘@highlight’. എന്ന കമന്റ് ഉപയോഗിക്കുന്നത്. ഈ കമന്റ് വരുന്നതോടെ സുഹൃത്തുക്കൾക്കെല്ലാം പോസ്റ്റുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ പോകും. മറ്റെല്ലാ പ്രചാരണങ്ങളും വ്യാജം മാത്രം.