ഷാങ്ഹായ്: അമ്പെയ്‌ത്ത് ലോകകപ്പ് സ്റ്റേജ് ഒന്നിൽ നാലു സ്വർണവും ഒരു വെള്ളിയുമായി ഇന്ത്യക്ക് ഗംഭീരതുടക്കം. കോമ്പൗണ്ട് വിഭാഗത്തിൽ ജ്യോതി സുരേഖ ഹാട്രിക് സ്വർണം നേടി.മെക്സിക്കോയുടെ ആന്ദ്രെ ബെക്കാരയെ ടൈ ബ്രേക്കറിൽ വീഴ്‌ത്തിയാണ് ജ്യോതി സുരേഖ എന്നിവരാണ് സ്വർണമണിഞ്ഞത്. കനത്ത വെല്ലുവിളിയെ അതിജീവിച്ചായിരുന്നു ഏഷ്യൻ ചാമ്പ്യന്റെ പ്രകടനം. കോമ്പൗണ്ട് മിക്സഡ് വിഭാഗത്തിൽ ജ്യോതി സുരേഖ-അഭിഷേക് വർമ സഖ്യം എസ്റ്റോണിയ സഖ്യത്തെ തോൽപ്പിച്ചാണ് സ്വർണം (158-158) നേടിയത്. കോമ്പൗണ്ട് പുരുഷ വിഭാഗത്തിൽ ടീമനത്തിൽ നെതർലൻഡിനെ തകർത്താണ് ഇന്ത്യ സ്വർണമണിഞ്ഞത്. 238-231 ആയിരുന്നു സ്കോർ. കോമ്പൗണ്ട് വനിതാ വിഭാഗത്തിലായിരുന്നു ഇന്ത്യയുടെ ആദ്യ സ്വർണ വേട്ട. ജ്യോതി സുരേഖ, അദിതി സ്വാമി, പർണീത് കൗർ ജോഡി ഇറ്റലി സഖ്യത്തെ 236-225 എന്ന സ്കോറിന് തകർത്തിരുന്നു. എന്നാൽ കോമ്പൗണ്ട് ഇനത്തിൽ വ്യക്തിഗത വിഭാഗത്തിൽ പ്രിയാൻഷുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മൂന്ന് പോയിൻ്റുകൾക്കാണ് ഓസ്ട്രിയൻ താരത്തോട് പരാജയം വഴങ്ങിയത്.റിക്കർവ് വിഭാഗത്തിൽ പുരുഷടീമിന്റെ മത്സരം നാളെ നടക്കും.