ഒരു ദിവസം 30 മുട്ട വച്ച് 5 ദിവസം മുട്ട മാത്രം കഴിച്ച് യുവാവിനു സംഭവിച്ചത്…..

ഒരു ദിവസം 30 മുട്ട വച്ച് 5 ദിവസം മുട്ട മാത്രം കഴിച്ചാൽ മനുഷ്യ ശരീരത്തിന് എന്തു സംഭവിക്കും…?

അഞ്ച് ദിവസം തുടര്‍ച്ചയായി മുട്ടയല്ലാതെ മറ്റൊരു ഭക്ഷണവും കഴിക്കാതിരുന്ന യുവാവിന് സംഭവിച്ചത് ഇപ്പൊ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.

ഒരു ദിവസം 30 മുട്ട വീതം തുടര്‍ച്ചയായ അഞ്ച് ദിവസം കൊണ്ട് 150 മുട്ടകള്‍ കഴിച്ചത് അമേരിക്കയിലെ ഓക്ലഹോമ നഗരത്തില്‍ താമസിക്കുന്ന ജോഷ്വ അല്ലര്‍ഡ് എന്ന 25 കാരനാണ്.

ഭക്ഷണക്രമവുമായി ബന്ധപ്പെട്ട അതിതീവ്രമായ ഒരു പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്തത്. ആറ് മുട്ടകള്‍ വീതം അഞ്ച് തവണകളായാണ് ഇയാള്‍ അഞ്ചു ദിവസവും ഭക്ഷണം കഴിച്ചിരുന്നത്.

മറ്റൊരു ഭക്ഷണവും സപ്ലിമെന്റുകളും ഇയാള്‍ കഴിച്ചിരുന്നില്ല. അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ ഇയാള്‍ വളരെയധികം മെലിഞ്ഞു എന്നാണ് പറയുന്നത്.

ശരീര സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ടിപ്പുകള്‍ നല്‍കുന്ന ഒരു കണ്ടന്റ് ക്രിയേറ്റര്‍ ആയ അയാള്‍, ഈ പ്രക്രിയ മുഴുവന്‍ വീഡിയോയില്‍ ചിത്രീകരിച്ച് ഇക്കഴിഞ്ഞ ജൂണ്‍ 16 ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ തന്റെ ഫോട്ടോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

താന്‍ മരിച്ചില്ല, ഇപ്പോഴും ജീവിക്കുന്നു എന്നതിന് നന്ദിയുണ്ടെന്നാണ് ജോഷ്വാ, തന്റെ ചിത്രത്തിനു താഴെ വന്ന കമന്റുകള്‍ക്ക് മറുപടിയായി കുറിച്ചത്.

തനിക്ക് ഏറെ പ്രിയപ്പെട്ട വിറ്റാമിന്‍ ഡി 3 പ്ലസ്, കെ സപ്ലിമെന്റുകള്‍ പോലും ഈ അഞ്ചു ദിവസം താന്‍ കഴിച്ചില്ല എന്നും അയാള്‍ പറഞ്ഞു.

എന്നാല്‍, പലപ്പോഴും, ഓരോ തവണത്തെയും ഭക്ഷണം ആറ് മുട്ടകളില്‍ ഒതുക്കാന്‍ താന്‍ പാടുപെട്ടു എന്നും അയാള്‍ പറയുന്നുണ്ട്. മയക്കുമരുന്നിനെന്ന പോലെ മുട്ടയ്ക്ക് അടിമപ്പെടുകയാണോ എന്ന് ഭയക്കുകയും ചെയ്തു എന്നയാള്‍ പറയുന്നു.

ആറ് മുട്ട പ്രാതലിനും നാല് മുട്ട അത്താഴത്തിനും കഴിക്കുന്നത് ഒരു വ്യക്തിക്കാവശ്യമായ ഊര്‍ജ്ജം നല്‍കുമെന്നും അയാള്‍ പറയുന്നു.

എന്നാല്‍, മുട്ടയില്‍ മാത്രമായി ഭക്ഷണം ഒതുക്കിയാല്‍ സ്വാഭാവികമായി ക്രിയാറ്റിന്‍ ലഭിക്കുന്നത് ഇല്ലാതെയാകും.

മാംസപേശികള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിലും, മസ്തിഷ്‌കത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും ക്രിയാറ്റിന്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.

അതുകൊണ്ടു തന്നെ ക്രിയാറ്റിന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന മത്സ്യവും റെഡ് മീറ്റും കഴിക്കണമെന്നും ഇയാള്‍ നിര്‍ദ്ദേശിക്കുന്നു.

സസ്യാഹാരിയാണെങ്കില്‍ സ്‌ട്രോബറി പോലുള്ള പഴങ്ങളും, മധുരക്കിഴങ്ങ് പോലുള്ള പച്ചക്കറികളും ധാരാളമായി കഴിക്കണം.

മുട്ടതീറ്റി യജ്ഞം അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും താന്‍ ധാരാളമായി മുട്ട കഴിക്കാറുണ്ടെന്നാണ് അയാള്‍ പറയുന്നത്.

അതിലെ പോഷകമൂല്യങ്ങള്‍ ശരീരത്തിന് ഏറെ പ്രയോജനകരമാണെന്നും അയാള്‍ പറയുന്നു. എന്നിരുന്നാലും പ്രതിദിനം 30 മുട്ട തിന്നുന്നത് അത്ര നല്ല കാര്യമല്ലെന്നും അയാള്‍ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന തൃശൂർ: പൂർണ ​ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാനായി കോടതിയിലെത്തി വനിതാ...

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

Related Articles

Popular Categories

spot_imgspot_img