വടക്കൻ ഇറാഖിലെ ഇർബിലിൽ ഐ.എസ്.ഭീകരകേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ മിസൈൻ ആക്രമണവും ഇസ്രായേൽ ചാര സംഘടനയായ മെസാദ് ആസ്ഥാനവും ഇറാൻ ആക്രമിച്ചതോടെ പശ്ചിമേഷ്യയിൽ സാഹചര്യങ്ങൾ കലുഷിതമാകുമെന്ന ആശങ്ക ശക്തമായി. ഇറാഖിലെ ഇർബിലിലാണ് മൊസാദ് ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായത് അമേരിക്കൻ എംബസിയും ഇവിടെയാണ് പ്രവർത്തിയ്ക്കുന്നത്. എട്ട് സ്‌ഫോടനങ്ങൾ സ്ഥലത്തുണ്ടായതായും നാലുപേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്നും ഇറാൻ വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. ഭീകര സംഘടനയായ വടക്കൻ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ആസ്ഥാനത്തിനെതിരെയും ഇറാൻ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ഭീകര കേന്ദ്രങ്ങളിൽ വൻ നാശനഷ്ടമാണുണ്ടായത്. അർധ സ്വയംഭരണാധികാര പ്രവിശ്യയായ കുർദിസ്ഥാനിലും ആക്രമണം വൻ നാശം വിതച്ചു.
1200 കിലോമീറ്റർ സഞ്ചരിയ്ക്കാൻ ശേഷിയുള്ള ഫത്താ-2 മിസൈൽ ഉപയോഗിച്ചാണ് ഇറാൻ ഇറാഖിലും സിറിയയിലും ആക്രമണം നടത്തിയത്. ദീർഘദൂര ശേഷിയുള്ള മിസൈൽ ആദ്യമായാണ് ഇറാൻ പ്രയോഗിയ്ക്കുന്നത്. ഇറാൻ പിന്തുണയുള്ള ലബനാനിലെ ഇറാൻ അനുകൂല സാധയുധ സംഘമായ ഹിസ്ബുള്ളയുടെ
കമാൻഡറെയും ഹമാസ് ഉപമേധാവിയെയും വധിച്ചതിന് പ്രതികാരമായാണ് മൊസാദ് കേന്ദ്രം ഇറാൻ ആക്രമിച്ചതെന്ന് കരുതുന്നു. ഇറാൻ സൈനിക മേധാവിയായ ഖാസിം സുലൈമാനിയുടെ ചരമ വാർഷികത്തിനിടെ ഐ.എസ്. നടത്തിയ ചാവേർ ആക്രമണത്തിൽ 103 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് ഐ.എസ്.കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയത്. മൊസാദ് കേന്ദ്രം ആക്രമിയ്ക്കപ്പെട്ടത് ഇറാൻ- ഇസ്രായേൽ നേരിട്ടുള്ള യുദ്ധത്തിന് വഴിവെക്കുമൊയെന്നും ആശങ്കയുണ്ട്. ഇറാൻ ആക്രമണത്തിനെതിരെ ആമേരിക്ക പ്രതികരണവുമായി രംഗത്തുവന്നു. എന്നാൽ ഇസ്രായേൽ അക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
Also read: പ്രധാനമന്ത്രി സാക്ഷി; സുരേഷ് ഗോപിയുടെ മകൾക്ക് താലിചാർത്തി ശ്രേയസ് മോഹൻ; മാല എടുത്തുനൽകി നരേന്ദ്രമോദി