പശ്ചിമബംഗളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വൈവ പരീക്ഷയിൽ വിചിത്രമായ ചോദ്യങ്ങള്‍.
. ‘നിങ്ങള്‍ ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത്, ചുണ്ടില്‍ എന്താണ് പുരട്ടിയിരിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് വിദ്യാര്‍ഥികളോട് ചോദിച്ചത്. വൈവ പരീക്ഷയുടെ ചുമതലയുള്ള അധ്യാപകര്‍ തന്നെയാണ്
ഈ ചോദ്യങ്ങൾ ചോദിച്ചത് എന്നതാണ് ഈറ്റയും രസകരമായ വസ്തുത. Weird questions in govt medical college viva exam
കൊല്‍ക്കത്ത ആര്‍ജി കര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് പുതിയ സംഭവം. കമർഹത്തിയിലെ സാഗർ ദത്ത മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലില്‍ നടന്ന വൈ പരീക്ഷയാണ് വിവാദമായത്.
ബംഗാളിലെ വിഎച്ച്‍പിയുടെ മീഡിയ ഇന്‍ ചാര്‍ജ് സൗരിഷ് മുഖര്‍ജി എക്സില്‍ പങ്കുവച്ച വീഡിയോയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത് കാണാം. തനിക്കു മുന്‍പ് വൈവക്ക് കയറിയ ആണ്‍കുട്ടിയോട് കുറച്ചു ചോദ്യങ്ങള്‍ മാത്രമാണ് ചോദിച്ചതെന്ന് ഒരു വിദ്യാര്‍ഥിനി പറയുന്നു.
തുടര്‍ന്നായിരുന്നു പ്രസ്തുത വിദ്യാര്‍ഥിനിയുടെ ഊഴം. തന്നോട് ആദ്യം വീട്ടിലെ കാര്യങ്ങളെക്കുറിച്ചാണ് ചോദിച്ചതെന്നും പിന്നീടാണ് വിചിത്രമായ ചോദ്യങ്ങളുണ്ടായതെന്നും വിദ്യാര്‍ഥിനി വ്യക്തമാക്കി. സംഭവം വിവാദമാവുകയും വിദ്യാര്‍ഥികള്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തതോടെ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.