കോട്ടയം കടുത്തുരുത്തിയിലെ മധുരവേലി പള്ളിയിൽ മാതാവിന്റെ രൂപത്തിൽ നിന്ന് കണ്ണുനീർ ഒഴുകുന്നു; അത്ഭുതം കാണാൻ ജനപ്രവാഹം; ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ ! വീഡിയോ

കോട്ടയം കടുത്തുരുത്തിയിൽ മധുരവേലി ഇൻഫന്റ് ജീസസ് കത്തോലിക്കാ പള്ളിയിൽ മാതാവിന്റെ രൂപത്തിൽ നിന്ന് കണ്ണുനീർ ഒഴുകുന്നതായി റിപ്പോർട്ട്. പലതവണ മാതാവിന്റെ രൂപത്തിൽ നിന്നും കണ്ണുനീർ ഒഴുകിയതായി ദൃക്‌സാക്ഷികൾ പറയുന്നു. പള്ളിയിൽ പതിവുള്ള പ്രാർത്ഥനയ്ക്കിടെയായിരുന്നു മാതാവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയത്. പള്ളിയിൽ അടുത്തിടെയായാണ് മാതാവിന്റെ പുതിയ രുപം കൊണ്ടുവന്നത്. കഴിഞ്ഞയാഴ്ച പള്ളിയിൽ ആളുകൾ പ്രാര്ഥനയിലായിരിക്കെ മാതാവിന്റെ രൂപത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതേതുടർന്ന് ആളുകൾ അടുത്തുള്ള കോൺവെന്റിലെ ആളുകളെയും മറ്റുള്ള ഇടവക ജനങ്ങളെയും വിവരം അറിയിച്ചു. ആളുകൾ എത്തിയപ്പോൾ, പലതവണയായി മാതാവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നത് കാണുവാൻ സാധിച്ചു എന്ന് സംഭവത്തിന് സാക്ഷിയായ ഇടവകയിലെ ഒരു ആൾ പറഞ്ഞു.

അത്ഭുതം തുടർന്നതോടെ പള്ളിയിലേക്ക് ആളുകളുടെ പ്രവാഹമായി. രാത്രി ഏറെ വൈകിയും എത്തിയ ആളുകൾ കണ്ണുനീർ തുടച്ചു കൊണ്ടുപോയതോടെ പിന്നീട് എത്തിയവർക്ക് കണ്ണുനീർ കാണാൻ സാധിച്ചില്ല. എന്നാൽ, പിന്നീട് പലതവണ കണ്ണുനീർ ഒഴുകിയിറങ്ങി. രൂപത്തിൽ ഇപ്പോളും കണ്ണുനീർ ഒഴുകിയിറങ്ങിയ പാടുകൾ കാണാം. ഉണ്ണീശോയുടെ നാമത്തിലുള്ള പള്ളിയിൽ മുൻപും അത്ഭുത പ്രവർത്തികൾ നടന്നിട്ടുണ്ട്. തളർന്ന ആളുകൾ എഴുന്നേറ്റു നടന്ന സംഭവങ്ങൾ വരെ പള്ളിയിൽ നടന്നിട്ടുണ്ടെന്ന് ഇടവക വിശ്വാസികൾ പറയുന്നു. ഏതായാലും അത്ഭുതം കാണാൻ പള്ളിയിലേക്ക് ഇപ്പോഴും വിശ്വാസികളുടെ പ്രവാഹമാണ്. ഫാ. പോൾ ചാലവീട്ടിൽ ആണ് പള്ളിയിലെ വികാരി.

മാതാവിന്റെ രൂപത്തിൽനിന്നും കണ്ണുനീർ പൊഴിയുന്നത് ആദ്യത്തെ സംഭവമല്ല. നിരവധിതവണ, നിരവധി സ്ഥലങ്ങളിൽ ഈ അത്ഭുതം നടന്നിട്ടുണ്ട്. മാതാവിന്റെ രൂപം ഇതുപോലെ കണ്ണുനീർ വാർത്ത സംഭവങ്ങൾ നിരവധിയാണ്. അതിൽ ചിലതുമാത്രമാണ് സഭ വിശ്വാസയോഗ്യം എന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. 1953 ൽ ഇറ്റലിയിലെ സിറോക്കോസിൽ സമാനമായസംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ആന്റോണിന ജനുസോ എന്ന ഇറ്റാലിയലൻ വനിത അവരുടെ ഭർത്താവിന്റെ വീട്ടിൽ വെച്ച് അവരുടെ വീട്ടിലെ മാതാവിന്റെ രൂപം കണ്ണുനീർ തുകന്നതുകാണുകയും സൗഖ്യം നേടുകയും ചെയ്തിരുന്നു. മാതാവിന്റെ രൂപത്തിൽ നിന്നൊഴുകിയ കണ്ണുനീർ അനേകർക്ക് സൗഖ്യം നൽകിയിട്ടുണ്ട്. 1954 ൽ പീയുസ് പന്ത്രണ്ടാമൻ അത് അംഗീകരിക്കകയും ചെയ്തു. നാല് ഡോക്ടർമാർ കണ്ണുനീർ പരിശോധിക്കുകയും അത് മനുഷ്യരുടെ കണ്ണീരിന് സമാനമായതു തന്നെ എന്ന് തെളിയിക്കുകയും ചെയ്തതിനുശേഷമായിരുന്നു അത്ഭുതമായി സഭ അംഗീകരിച്ചത്.

1970-80 കാലഘട്ടത്തിൽ ജപ്പാനിലെ അകിതയിൽ സംഭവിച്ചതും ഇതിനുസമാനമായ ഒരു അത്ഭുതമായിരുന്നു. ദിവ്യകാരുണ്യത്തിന്റെ ദാസികൾ എന്ന സന്യാസിനി സമൂഹത്തിലെ സിസ്‌ററർ ആഗ്നസ് സസാഗ്വയ്ക് കരയുകയും രക്തം ഒലിക്കുകയും ചെയ്യുന്ന മാതാവിന്റെ മരം കൊണ്ടുള്ള തിരുരൂപത്തിൽ നിന്നും 101 സന്ദേശങ്ങൾ ലഭിച്ചു. ക്രൈസ്തവരും അക്രൈസ്തവരുമായ അനേകം ഡോക്ടർമാർ രൂപത്തിൽ നിന്നും ഒഴുകന്ന രക്തം ബി ഗ്രൂപ്പാണെന്നും കണ്ണുനീർ ഏ.ബി ഗ്രൂപ്പിൽ പെട്ടതാണെന്നും കണ്ടെത്തി. പക്ഷേ, ആർച്ചുബിഷപ് ആ അത്ഭതവും സന്ദേശവും നിരസിച്ചു. പക്ഷേ, 1984 ൽ കൂടുതൽ വിശദമായ ഗവേഷണങ്ങൾക്കുശേഷം അവിടുത്തെ ബിഷപ് ജോൺ ഷോജിറോ അത് അത്ഭുതം തന്നെയെന്ന് അംഗീകരിച്ചു. അകിതയിലെ മാതാവിനോടുള്ള വണക്കം പ്രചാരം നേടുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

മുണ്ടുടുത്ത് വരും, വില കൂടിയ മദ്യകുപ്പികൾ മുണ്ടിനുളളിലാക്കും; സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവ് പിടിയിൽ

തൃശൂര്‍: ചാലക്കുടിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍നിന്നും സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവിന്നെ...

പോലീസിനെ കണ്ട യുവാവിന് ശാരീരികാസ്വാസ്ഥ്യം; മലദ്വാരത്തിൽ കണ്ടെത്തിയത് എംഡിഎംഎ!

തൃശൂര്‍: മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. എറണാകുളം...

അഫാന്റെ ലിസ്റ്റിൽ ഒരാൾ കൂടെ; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ബന്ധുവായ പെൺകുട്ടി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ഒരാളെ കൂടി കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതായി...

അടുപ്പുവെട്ട് രാവിലെ 10:15 ന്;ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ...

നിലവിട്ട് പാഞ്ഞ് സ്വർണം; വില 65,000ത്തിന് തൊട്ടരികെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന്റെ വില...

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഇടിമിന്നലും ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!