കേരള ബജറ്റിലെ വിദേശ സർവകലാശാലാ പ്രഖ്യാപനം അംഗീകരിക്കാൻ കഴിയില്ലെന്ന് എസ്എഫ്ഐ. സ്വകാര്യ സർവകാലശാലകകളുടെ കടന്നുവരവിൽ വലിയ ആശങ്കയുണ്ടെന്നും നിയന്ത്രണം വേണമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. വിഷയം സംബന്ധിച്ച ആശങ്കകൾ സർക്കാരിനെ അറിയിക്കുമെന്നും കെ അനുശ്രീ വ്യക്തമാക്കി.
വിദേശ സർവകലാശാലകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് പാർട്ടി നയത്തിന് എതിരാണ്. 2023 ൽ പോളിറ്റ് ബ്യൂറോ ഈ നിലപാട് വ്യക്തമാക്കിയിരുന്നു. വിദേശ സർവകലാശാലകളെ കൊണ്ടുവന്ന് കേന്ദ്രസർക്കാർ കുത്തവത്കരണത്തിന് ശ്രമിക്കുന്നുവെന്നായിരുന്നു പാർട്ടി അന്ന് ആരോപിച്ചിരുന്നത്.
അതേസമയം വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപത്തെ പറ്റി മൂര്‍ത്തമായ തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്നാണ് വിഷയത്തിൽ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് സ്വകാര്യ സര്‍വകലാശാലകള്‍ എന്ന ആശയം മുന്നോട്ടുവെക്കുന്നത്. സ്വകാര്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട കര്യങ്ങള്‍ ബജറ്റില്‍ അല്ല ആദ്യമായി അവതരിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Read Also: ബജറ്റിൽ വിഹിതം വെട്ടിക്കുറച്ചു; പരാതിയുമായി സിപിഐ മന്ത്രിമാർ