ഏത് മണ്ഡലം നിലനിർത്തണമെന്ന കാര്യത്തിൽ വീണ്ടും സസ്പെൻസ് നിലനിർത്തി രാഹുൽ ഗാന്ധി എംപി. തന്റെ തീരുമാനം റായ്ബറേലിക്കും വയനാടിനും സന്തോഷമുള്ളതായിരിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. (No decision has been made as to which constituency to retain: Rahul Gandhi)
പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസ് സംസ്ഥാന നേതൃത്വം ഉയർത്തുന്നതിനിടെയാണ് സസ്പെൻസ് നിലനിർത്തിയുള്ള പരാമർശം. താൻ വീണ്ടും വരും എന്നുകൂടി രാഹുൽ പ്രസംഗത്തിൽ പറഞ്ഞു. ഇരു മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിൽ ജയിച്ച രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തുമെന്ന അവ്യക്തത തുടരുന്നതിനിടെയാണ് കൂടുതൽ സാധ്യതകൾക്ക് അവസരം നൽകി രാഹുലിന്റെ പ്രതികരണം.
എടവണ്ണയിലെ ജനങ്ങളോട്, എവിടെ നിലനിർത്തണമെന്ന ചോദ്യം രാഹുൽ ഉന്നയിച്ചതോടെ ജനങ്ങൾ വയനാട് എന്ന് ആർത്തുവിളിച്ചു. ഇതോടെയാണ് തന്റെ തീരുമാനം വയനാടിനും റായ്ബറേലിക്കും സന്തോഷം നൽകുന്നതാകുമെന്ന് പറഞ്ഞത്. വയനാട്ടിലെ മുഴുവൻ ജനങ്ങൾക്കും രാഹുൽ നന്ദി പറഞ്ഞു.
Read More: തമിഴിസൈ സൗന്ദർരാജനെ താക്കീത് ചെയ്ത് അമിത് ഷാ; വീഡിയോ വൈറൽ
Read More: കുവൈത്തിൽ വൻ തീപിടിത്തം; മരണസംഖ്യ ഉയരുന്നു, മരിച്ചവരിൽ മലയാളികളും