സ്മാർട്ടാകാനൊരുങ്ങി ബോട്ടുകൾ; കേരളത്തിൽ ജലഗതാഗതം ഇനി അടിമുടി മാറും ! പുതിയ സംവിധാനം വരുന്നു

സംസ്ഥാനത്തെ ജലഗതാഗതം അടിമുടി മാറാനൊരുങ്ങുന്നു. ജലഗതാഗത വകുപ്പിന്റെ യാത്ര, ടൂറിസം ബോട്ടുകളിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം മുതൽ നിരവധി പുതിയ സവിശേഷതകളാണ് വരുന്നത്. ആറു മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. ഇനിമുതൽ ടിക്കറ്റ് വെബ് സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്നതിന് പിന്നാലെ ക്യൂ ആർ കോഡ് ലഭിക്കും. ഇത് കാണിച്ച് യാത്ര ചെയ്യാം. നിലവിലെ ടിക്കറ്റ് മെഷീൻ മാറ്റി 5 ജി സപ്പോർട്ട‌ുള്ള ആൺഡ്രോയ്ഡ് മെഷീനുകളാക്കും. യാത്രക്കാർക്ക് ലഭിക്കുന്ന ക്യു ആർ കോഡ് മെഷീനിൽ സ്കാൻ ചെയ്യും. യാത്രാ പാസുകളും ക്യു ആർ കോഡ് നൽകി പുതുക്കാനാവും. ജെട്ടികളിൽ നിന്ന് നേരിട്ട് വാങ്ങാനായി നിശ്ചിത ശതമാനം ടിക്കറ്റുകൾ മാറ്റിവയ്ക്കും. എന്നാൽ, ഇത് എത്രയെന്ന് തീരുമാനമായിട്ടില്ല. ബോട്ടിൽ നിന്നും ടിക്കറ്റ് വാങ്ങാം. ഒരുകോടി രൂപ ഇതിനായി വകയിരുത്തിയിരിക്കുകയാണ്. സർക്കാരിന്റെ അംഗീകാരത്തിനായി പദ്ധതി ഉടൻ സമർപ്പിക്കുമെന്നാണ് വിവരം.

Read also: വീഡിയോ: അലറിവിളിച്ച് യാത്രക്കാർ, ചിതറിത്തെറിച്ച് സാധനങ്ങൾ, ചോരയൊലിപ്പിച്ച് എയർ ഹോസ്റ്റസ്; ഒരാൾ മരിച്ച ആകാശ ചുഴിയുടെ ഭീകരത വെളിവാക്കി വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

Related Articles

Popular Categories

spot_imgspot_img