തിരുവനന്തപുരം: അറ്റകുറ്റപ്പണികളുടെ ഭാഗമായി തലസ്ഥാനത്ത് ആറ് ദിവസം കുടിവെള്ള വിതരണം തടസ്സപ്പെടും. ഇന്ന് മുതൽ 21 വരെയും, 23 മുതൽ 25 വരെയുമാണ് ജലവിതരണം മുടങ്ങുക. പൈപ്പുകളിലെ ചോർച്ചയും പുതിയ ലൈനുകളുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനവും ഇന്ന് മുതൽ നടക്കും.(Water supply to be disrupted in Thiruvananthapuram for 6 days)
അതേസമയം പകരം സംവിധാനം ഏർപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പേരൂർക്കട ജലസംഭരണിയിൽ നിന്നു ശുദ്ധജലം വിതരണം ചെയ്യുന്ന പ്രധാന പൈപ് ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായാണ് ഇന്ന് മുതൽ 21 വരെ അറ്റകുറ്റപണികൾ നടത്തുന്നത്.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള വാട്ടർ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ ആൽത്തറ -വഴുതക്കാട് റോഡിലെ ലൈനുമായി ബന്ധിപ്പിക്കുന്നതിനാണ് 23 മുതൽ 25 വരെ ജലവിതരണത്തിൽ തടസ്സമുണ്ടാകുക.