ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയെ വിമര്‍ശിച്ച തമിഴിസൈ സൗന്ദര്‍രാജനെ താക്കീത് ചെയ്ത് അമിത് ഷാ. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ചന്ദ്രബാബു നായിഡു സര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് സംഭവം. (Amit Shah’s talk with Tamilisai soundararajan goes viral)
അമിത്ഷായും വെങ്കയ്യനായിഡുവും സംസാരിച്ച് കൊണ്ടിരിക്കെ ഇവരെ അഭിവാദ്യം ചെയ്തുകൊണ്ട് അടുത്തേക്ക് വന്ന തമിഴിസൈ കൈകൂപ്പി അമിത് ഷായെ അഭിവാദനം ചെയ്തിരുന്നു. പിന്നീട് തൊട്ടടുത്തിരുന്ന ജെപി നദ്ദയെയും നിതിൻ ഗഡ്‌കരിയെയും അഭിവാദ്യം ചെയ്തു. ഈ സമയത്താണ് അമിത് ഷാ തമിഴിസൈയെ അടുത്തേക്ക് വിളിച്ച് സംസാരിച്ചത്.
താക്കീതിന്റെ സ്വഭാവത്തിലായിരുന്നു സംസാരമെന്ന് പുറത്ത് വന്ന വീഡിയോയിൽ നിന്ന് വ്യക്തമാകുന്നുണ്ട്. വിരൽ ചൂണ്ടിക്കൊണ്ടായിരുന്നു അമിത് ഷായുടെ സംസാരം. ശകാരിക്കുന്നതാണെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തമിഴ്‌നാട്ടിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അണ്ണാമലൈക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
Amit Shah gave a stringent warning to Ex-Governor Tamilisai about something!
— 𝔻𝕖𝕖𝕡𝕒𝕜 (@KodelaDeepak) June 12, 2024
Most probably about her comments against Annamalai related to ADMK alliance. pic.twitter.com/WobQIN3WTL
Read More: കുവൈത്തിൽ വൻ തീപിടിത്തം; മരണസംഖ്യ ഉയരുന്നു, മരിച്ചവരിൽ മലയാളികളും
Read More: കിണർ നിർമാണത്തിനിടെ പടവ് തകർന്നു വീണു; ഒരാൾക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്
Read More: ഇടുക്കി ഹൈറേഞ്ചിൽ അപകടപ്പെരുമഴ; നെടുങ്കണ്ടത്തും വെള്ളയാംകുടിയിലും അപകടം; നിരവധിപ്പേർക്ക് പരിക്ക്