web analytics

40 ലിറ്റർ ചൂടുള്ള ഉപ്പുവെള്ളം… വീട്ടമ്മയുടെ ശ്വാസകോശം കഴുകിയെടുത്ത് കൊച്ചിയിലെ ആശുപത്രി

കൊച്ചി: പാചകം ചെയ്യുന്നതിനിടെ സ്റ്റൗ പൊട്ടിത്തെറിച്ച് ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായ 65-കാരിക്ക് പുതുജീവനേകി കൊച്ചി അമൃത ആശുപത്രി.

ആഹാരം പാചകം ചെയ്യുന്നതിനിടെയാണ് മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് കോട്ടയം സ്വദേശിനിക്ക് അപകടം സംഭവിച്ചത്. മുറിയില്‍ തിങ്ങിനിറഞ്ഞ പുക ശ്വസിച്ച് അതീവ ഗുരുതരാവസ്ഥയിലാണ് വീട്ടമ്മയെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തിച്ചത്.

ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയില്‍ ശ്വാസകോശത്തില്‍ പാലു പോലെയുള്ള വെളുത്ത ദ്രാവകം നിറയുന്ന പള്‍മണറി അള്‍വിയോളാര്‍ പ്രോട്ടിനോസിസ് സ്ഥിരീകരിച്ചു.

ഇത് നീക്കാന്‍ 40 ലിറ്ററോളം ഇളംചൂടുള്ള ഉപ്പുവെള്ളം ശ്വാസകോശത്തിലൂടെ കടത്തിവിട്ട് കഴുകി കളയുന്നതായിരുന്നു ചികിത്സ രീതി.

ഇത് പല ആവര്‍ത്തി നടത്തിയപ്പോഴാണ് ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ ദ്രാവകം നീക്കിക്കളയാനായത്.

അമൃത ആശുപത്രിയിലെ ചീഫ് ഇന്റര്‍വെന്‍ഷനല്‍ പള്‍മണോളജിസ്റ്റ് ആയ ഡോക്ടര്‍ ടിങ്കു ജോസഫ് ആണ് അപൂർവമായ ചികിത്സാരീതി വീട്ടമ്മയിൽ നടത്തിയത്.

ശരീരത്തില്‍ സര്‍ഫാക്ടന്റ് പ്രോട്ടീന്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് ശ്വാസകോശത്തില്‍ ഇത്തരം ദ്രാവകം അടിഞ്ഞുകൂടുന്നതെന്നും ഡോ. ടിങ്കു ജോസഫ് വ്യക്തമാക്കി.

ഡോ. ശ്രീരാജ് നായര്‍, ഡോ. തുഷാര മഠത്തില്‍, എബിന്‍ അഗസ്റ്റിന്‍ എന്നിവരും ചികിത്സാ സംഘത്തിലുണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

Other news

ഇറാനിലെ മഷാദ് വിമാനത്താവളത്തിൽ അമേരിക്കൻ വ്യോമാക്രമണം; ഇന്ത്യയിലേക്ക് മരുന്നുകളുമായി വരാനിരുന്ന വിമാനം തകർത്തു

ഇറാനിലെ മഷാദ് വിമാനത്താവളത്തിൽ അമേരിക്കൻ വ്യോമാക്രമണം ഇറാനിലെ മഷാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

പാക് മണ്ണിൽ വീണ്ടും ‘ദുരൂഹ മരണം’; മസൂദ് അസറിന്റെ സഹോദരൻ കൊല്ലപ്പെട്ടതോ?

പാക് മണ്ണിൽ വീണ്ടും 'ദുരൂഹ മരണം'; മസൂദ് അസറിന്റെ സഹോദരൻ കൊല്ലപ്പെട്ടതോ? ന്യൂഡൽഹി/ഇസ്ലാമാബാദ്:...

ചെന്നൈയെ എറിഞ്ഞൊതുക്കി, അടിച്ചുതകർത്തു; രാജസ്ഥാൻ വിജയക്കുതിപ്പിൽ, സഞ്ജുവിന് നിരാശ… വണ്ടർ കിഡിന് തകർപ്പൻ അർധസെഞ്ചറി

ചെന്നൈയെ എറിഞ്ഞൊതുക്കി, അടിച്ചുതകർത്തു; രാജസ്ഥാൻ വിജയക്കുതിപ്പിൽ, സഞ്ജുവിന് നിരാശ… വണ്ടർ കിഡിന്...

പ്രണയപ്പകയിൽ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിനരികിൽ കുട്ടികളോടൊപ്പം രാത്രി കഴിഞ്ഞ് ഭാര്യ; നടുക്കുന്ന ക്രൂരത!

പ്രണയപ്പകയിൽ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിനരികിൽ കുട്ടികളോടൊപ്പം രാത്രി കഴിഞ്ഞ് ഭാര്യ;...

മഞ്ജു വാര്യരുടെ പോസ്റ്റിൽ നടൻ ദിലീപിന്റെ ഫോട്ടോ; പ്രൊഫഷണലിസം ചർച്ചയാകുന്നു

മഞ്ജു വാര്യരുടെ പോസ്റ്റിൽ നടൻ ദിലീപിന്റെ ഫോട്ടോ; പ്രൊഫഷണലിസം ചർച്ചയാകുന്നു മലയാള സിനിമയിൽ ഒരുകാലത്ത്...

ബിഹാറിലെ ക്ഷേത്രത്തിൽ ചൈത്ര മാസ പൂജയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഭക്തർ മരിച്ചു; മരിച്ചവരെല്ലാം സ്ത്രീകൾ

ബിഹാറിലെ ക്ഷേത്രത്തിൽ ചൈത്ര മാസ പൂജയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഭക്തർ...

Related Articles

Popular Categories

spot_imgspot_img