ദമാസ്കസ്: വിമതർ ദമാസ്കസ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങൾ പിടിച്ചെടുക്കുകയും സിറിയയെ സ്വതന്ത്രമായി പ്രഖ്യപിക്കുകയും ചെയ്തതിന് പിന്നാലെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിടുകയുണ്ടായി.
എന്നാൽ ഇപ്പോൾ രാജ്യം വിട്ട അസദ് വിമാന അപകടത്തിൽ കൊല്ലപ്പെട്ടതായാണ് വാർത്തകൾ വരുന്നത്. എന്നാൽ ഇക്കാര്യത്തിന് സ്ഥിരീകരണമില്ല.
രാജ്യം വിട്ട അസദിന്റെ വിമാനം തകർന്നതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിമതരുടെ ആക്രമണത്തിലാണ് വിമാനം തകർന്നതെന്നും റിപ്പോർട്ടുകളുണ്ട്. അസദിൻ്റെ കുടുംബം മുന്നേ റഷ്യയിലേക്ക് കടന്നിരുന്നു.