ന്യൂഡൽഹി: വഖ്ഫ് ഭേഗതി ബിൽ 2024 പരിശോധനാ സമിതി സംസ്ഥാന സർക്കാരുകൾ അനധികൃതമായി കൈവശപ്പെടുത്തിയെന്ന് ആക്ഷേപമുള്ള വഖ്ഫ് സ്വത്തുക്കളെ കുറിച്ചുള്ള വിശദാംശങ്ങൾ തേടി. 2013-ൽ യുപിഎ ഭരണകാലത്താണ് ഭേദഗതി ചെയ്ത വഖ്ഫ് നിയമത്തിലെ സെക്ഷൻ 40 പ്രകാരം വഖ്ഫ് ബോർഡ് അവകാശപ്പെടുന്ന ഭൂമിയുടെ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
2013-ൽ യുപിഎ ഭരണകാലത്താണ് സെക്ഷൻ 40 ഭേദഗതി ചെയ്തത്. ഇതിൽ ഉൾപ്പടെ മാറ്റം വരുത്തനാണ് കേന്ദ്രം ഇപ്പോൾ ഭേദഗതി കൊണ്ടുവരുന്നത്. എന്നാൽ വഖ്ഫ് ഭേദഗതി ബിൽ മതപരമായ കാര്യങ്ങളിൽ ഇടപെടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന വ്യാജ പ്രചരണം നടത്തി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷവും മുസ്ലീം സാമുദായിക ഗ്രൂപ്പുകളും നടത്തുന്നത്.
രാജ്യത്ത് 58,929 വഖഫ് സ്വത്തുക്കൾ കൈയേറ്റംനേരിടുന്നു. ഇതിൽ 869 എണ്ണം കർണാടകയിലാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ അറിയിച്ചിരുന്നു. ആന്ധ്ര സർക്കാർ ഇതിനോടകം തന്നെ വഖ്ഫ് കൊള്ളകൾക്ക് തടയിട്ട് കഴിഞ്ഞു. സംസ്ഥാനത്തെ വഖ്ഫ് ബോർഡ് പിരിച്ചുവിടുന്നതായി മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അറിയിച്ചു. മുൻ സർക്കാരിന്റെ കാലത്ത് പുറപ്പെടുവിച്ച ജി.ഒ-47 ഉത്തരവും മരവിപ്പിച്ചു. വഖ്ഫ് ബോർഡിന്റെ നടപടികളിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു . ഇതിന് പിന്നാലെയാണ് നിർണായക നടപടി.
11 അംഗ വഖ്ഫ് ബോർഡിലേക്ക് മൂന്ന് അംഗങ്ങളെ തെരഞ്ഞെടുത്തപ്പോൾ ഏഴ് പേരെ നാമനിർദ്ദേശം ചെയ്ത 2023 ഒക്ടോബർ 21-ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവാണ് (ജി.ഒ-47) ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ റദ്ദാക്കിയത്. വഖ്ഫ് അധിനിവേശം രാജ്യത്തുടനീളം കത്തിപ്പടരുന്നതിനിടയിലാണ് നിർണായക നീക്കമെന്നതാണ് ശ്രദ്ധേയം. ജി.ഒ-47 പ്രകാരം നടത്തിയ നിയമനങ്ങൾ തർക്കങ്ങൾക്കും മറ്റും കാരണമായെന്ന് സംസ്ഥാന ന്യൂനപക്ഷ, വഖ്ഫ് മന്ത്രി എൻഎംഡി ഫാറൂഖ് പറഞ്ഞു.