സൂപ്പറായി ഉറങ്ങണോ? എങ്കിലിതാ കഴിച്ചോളൂ…

ന്നായി ഉറങ്ങാന്‍ സാധിക്കാതെ, ഉറക്കപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന നിരവധി പേരുണ്ട്. ഇന്‍സോമ്‌നിയ എന്ന ഉറക്കമില്ലായ്മ ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമാണ്. സമ്മര്‍ദം മൂലം കുറച്ചു കാലത്തേക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാം. ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റവും ഇതിന് കാരണമാണ്. എന്നാല്‍ ദീര്‍ഘകാല ഇന്‍സോമ്‌നിയയ്ക്ക് കാരണങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. ഇത് ഗുരുതരവുമാണ്.

ഗുരുതരമായ ഉറക്കമില്ലായ്മ ഉള്ളവര്‍ക്ക് ആഴ്ചയില്‍ മൂന്നോ അതിലധികമോ രാത്രികളില്‍ ഉറങ്ങാന്‍ സാധിക്കാതെവരുകയോ മൂന്നു മാസത്തിലധികം ഈ അവസ്ഥ നീണ്ടു നില്‍ക്കുകയോ ചെയ്യാം. കുറച്ചു കാലത്തേക്ക് മാത്രം ഉറക്കപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെങ്കില്‍ മരുന്നു കഴിക്കാതെ തന്നെ ഭക്ഷണത്തിലൂടെ ഈ അവസ്ഥയെ മറികടക്കാന്‍ കഴിയും. പോഷകങ്ങളായ മഗ്‌നീഷ്യം, കാല്‍സ്യം, സിങ്ക്, ചില ബി വൈറ്റമിനുകള്‍ എന്നിവ ഉറക്കത്തിനു സഹായിക്കും.

അമിനോആസിഡ് ആയ ട്രിപ്‌റ്റോഫാന്‍, സെറോടോണിന്‍ ആയി തലച്ചോര്‍ മാറ്റുന്നു. ഇത് മെലാടോണിന്‍ ആയി മാറുന്നു. മെലാടോണിന്റെയും സെറാടോണിന്റെയും കുറഞ്ഞ അളവ് ഇന്‍സോമ്‌നിയയിലേക്കും മറ്റ് ഉറക്ക രോഗങ്ങളിലേക്കും നയിക്കും. നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നു നോക്കാം.

ചൂട് പാല്‍

പാലില്‍ അടങ്ങിയ ട്രിപ്‌റ്റോഫാന്‍, മെലാടോണിന്‍ ഇവ നല്ല ഉറക്കത്തിനു സഹായിക്കും.

 

ബാര്‍ലിഗ്രാസ് പൊടിച്ചത്

ബാര്‍ലിച്ചെടിയുടെ ഇലകള്‍ പൊടിച്ചതില്‍ ഉറക്കത്തിനു സഹായിക്കുന്ന നിരവധി സംയുക്തങ്ങള്‍ ഉണ്ട്. കാല്‍സ്യം, GABA, ട്രിപ്‌റ്റോഫാന്‍, സിങ്ക്, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ഇതിലുണ്ട്.

വാള്‍നട്ട്

നല്ല ഉറക്കം ലഭിക്കാന്‍ വാള്‍നട്ട് സഹായിക്കും. ഇവയില്‍ മെലാടോണിന്‍ ധാരാളമുണ്ട്. വാള്‍നട്ടിലെ ഫാറ്റി ആസിഡുകളും ഉറക്കത്തിനു സഹായിക്കും. ഇതില്‍ ആല്‍ഫാ- ലിനോലെനിക് ആസിഡ് (ALA) എന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇത് DHA ആയി മാറുന്നു. സെറാടോണിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ DHA സഹായിക്കും. 

 

മത്തങ്ങാക്കുരു വറുത്തത്

മത്തങ്ങാക്കുരു ട്രിപ്‌റ്റോഫാന്റെ ഉറവിടമാണ്. ഉറക്കത്തിനു സഹായിക്കുന്ന അമിനോ ആസിഡ് ആണ് ട്രിപ്‌റ്റോഫാന്‍. മത്തങ്ങാക്കുരുവിലടങ്ങിയ സിങ്ക്, കോപ്പര്‍, സെലെനിയം എന്നിവയും സുഖകരമായ ഉറക്കം ലഭിക്കാന്‍ സഹായിക്കും.

വാഴപ്പഴം

ഉറക്കത്തിനു സഹായിക്കുന്ന പോഷകങ്ങളായ മഗ്‌നീഷ്യം, ട്രിപ്‌റ്റോഫാന്‍, വൈറ്റമിന്‍ ബി 6, അന്നജം, പൊട്ടാസ്യം ഇവയെല്ലാം വാഴപ്പഴത്തിലുണ്ട്.

 

ചിയ വിത്ത്

ട്രിപ്‌റ്റോഫാന്‍ ധാരാളം അടങ്ങിയ ചിയ വിത്ത് കുതിര്‍ത്തത് നല്ല ഉറക്കം ലഭിക്കാനും മനോനില മെച്ചപ്പെടുത്താനും സഹായിക്കും.

 

 

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

ഇടുക്കിക്കാർക്ക് സന്തോഷവാർത്ത: നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്നഇടുക്കിയിലെ ഈ രണ്ടു സ്മാരകങ്ങൾ ഇനി പുതിയ പദവിയിലേക്ക്..!

പീരുമേട് മണ്ഡലത്തിലെ നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള വണ്ടിപ്പെരിയാർ പാലം പൈതൃക നിർമ്മിതിയായും...

പേര് ശ്രുതി, ജോലി ബ്രിട്ടനിൽ; യുവതിയായി അഭിനയിച്ച് മുജീബ് റഹ്മാൻ തട്ടിയെടുത്തത് 33 ലക്ഷം രൂപ!

മലപ്പുറം: യുവതിയെന്ന പേരിൽ വിവാഹ വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയ മധ്യവയസ്കൻ...

കെ.പി.സി.സിയുടെ പരിപാടിയിൽ ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കളും

തിരുവനന്തപുരം: ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കൾ ഇന്ന് കോൺ​ഗ്രസ് വേദിയിലെത്തും. സിപിഎം നേതാവ്...

വിനോദയാത്രയ്ക്കിടെ ബം​ഗ​ളൂ​രു​വി​ൽ കാണാതായ മലയാളിയെ കണ്ടെത്തി

ബം​ഗ​ളൂ​രു: വിനോദയാത്രയ്ക്കായി കേ​ര​ള​ത്തി​ൽ​ നി​ന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട സംഘത്തിൽ നിന്നും കാ​ണാ​താ​യ...

ഇടുക്കിയിൽ മുഖംമൂടിക്കള്ളന്മാർ..! ലക്ഷ്യം…. വീഡിയോ

ഇടുക്കി കട്ടപ്പന വെട്ടിക്കുഴക്കവലയിൽ രണ്ടു വീടുകളിൽ നിന്ന് മലഞ്ചരക്ക് സാധനങ്ങൾ മോഷണം...

ഇടുക്കിയിൽ പോക്സോ കേസിൽ യുവാവിന് ശിക്ഷയായി എട്ടിൻ്റെ പണി…!

ഇടുക്കി നെടുംകണ്ടത്ത്പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 29...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!