web analytics

അവധിക്കാലത്ത് സാഹസികത ആസ്വദിക്കണോ …? വാഗമൺ വിളിക്കുന്നു…. വീഡിയോ കാണാം

ക്രിസ്മസ് അവധി ദിനങ്ങളിൽ സാഹസികർക്കും കുടുംബമായി അവധി ആഘോഷിക്കേണ്ടവർക്കും പോക്കറ്റ് കാലിയാകാതെ സുരക്ഷിതമായി കുടുംബത്തോടൊപ്പം ഒരു ദിവസം മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം വാഗമണ്ണിലുണ്ട്. Want to enjoy adventure on vacation…? Vagamon is calling…. Video

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന അഡ്വഞ്ചർ പാർക്കാണ് സഞ്ചാരികൾക്കായി വിവിധങ്ങളായ സൗകര്യങ്ങൾ ഒരുക്കുന്നത്.

തിരക്കിൽ നിന്നും ഒഴിഞ്ഞ് സമാധാനാന്തരീക്ഷം ആഗ്രഹിക്കുന്നവർക്കായി ഉദ്യാനം മുതൽ സാഹസികത ആഗ്രഹിക്കുന്നവർക്കായി വിവിധ വിനോദങ്ങൾ വരെയാണ് പാർക്കിലുള്ളത്.

പാർക്കിലെ ആത്മഹത്യ മുനമ്പിൽ ഒരുക്കിയിരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജാണ് പ്രധാന ആകർഷണം. 250 രൂപ ടിക്കറ്റ് നിരക്കിൽ ആസ്വദിക്കാം. യുവാക്കളാണ് ഗ്ലാസ് ബ്രിഡ്ജിൽ കയറുന്നവരിൽ ഏറെയും.

ബ്രിഡ്ജിന്റെ മുനമ്പിലെത്തി തലകറങ്ങുന്നവരും കുറവല്ല. ചിത്രമെടുക്കുന്നതിനിടെ നഷ്ടപ്പെട്ട ഫോണുകൾ മുതൽ ഡ്രോൺ വരെ ഗ്ലാസിലൂടെ താഴെ കാണാം. ഗ്ലാസ് ബ്രിഡ്ജ് കൂടാതെ ജിയന്റ് സ്വിഗ് എന്ന ഭീമൻ ഊഞ്ഞാൽ,സ്‌കൈ സൈക്ലിങ്ങ്, സ്‌കൈ റോളർ, റോക്കറ്റ് ഇജക്ടർ, സ്വിപ് ലൈൻ, തടാകത്തിലൂടെയുള്ള കയാക്കിങ്ങ്, കുട്ട വഞ്ചിയിലെ സഞ്ചാരം, പെഡൽ ബോട്ട്, തുഴഞ്ഞു പോകാനുള്ള വള്ളം എന്നിവയും ഇവിടെയുണ്ട്.

കുട്ടികൾക്കായി ടോയ് ട്രെയിനും ആസ്വദിക്കാം. പാർക്കിൽ തന്നെ ടിക്കറ്റ് കൗണ്ടർ ഉണ്ട്. പാർക്കിങ്ങ് സൗകര്യവും ഫുഡ് കോർട്ടുകളും ശൗചാലയങ്ങളും ഒരുക്കിയിട്ടുണ്ട്. പാർക്കിൽ ഉടനീളം വാഹനങ്ങളുമായും കാൽനടയായും സഞ്ചരിക്കാൻ ഉതകുന്ന റോഡുകൾ ഏറെ സൗകര്യപ്രദമാണ്.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ...

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി കോഴിക്കോട്: സ്‌കാനിംഗ് നടപടിക്കിടെ...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ കൊച്ചി: കൊച്ചി അന്താരാഷ്ട്ര...

3 കോടി രൂപ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; 2 മക്കൾ ഉൾപ്പെടെ 5 പേർ പിടിയില്‍

പിതാവിനെ വിഷപ്പാമ്പിനെകൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; മക്കൾ പിടിയില്‍ ചെന്നൈയ്ക്ക് സമീപമുള്ള തിരുത്തണിയിൽ...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

Related Articles

Popular Categories

spot_imgspot_img