ദുബായിൽ വരുന്ന വർഷം എയർ ടാക്‌സികൾ പ്രവർത്തിക്കുന്നതിന് പൈലറ്റുമാരുടെ റിക്രൂട്ട്‌മെൻ്റ് ആരംഭിച്ചു. രാജ്യത്ത് ഉടൻ തന്നെ എയർ ടാക്‌സികൾ പ്രവർത്തനം ആരംഭിക്കും. യുഎസ് ആസ്ഥാനമായുള്ള ആർച്ചർ എവിയേഷൻ കമ്പനിയും അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എവിയേഷൻ ട്രെയിനിംഗും (ഐഇടി) സംയുക്തമായാണ് റിക്രൂട്ട്‌മെൻ്റും ട്രെയിനിംഗും നടത്തുന്നത്. എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, പൈലറ്റ്, ക്യാബിൻ ക്രൂ എന്നിവർക്ക് വേണ്ടിയുള്ള ട്രെയിനിംഗ് കോഴ്‌സുകളാണ് ഇഎറ്റി വാഗ്ദാനം ചെയ്യുന്നത്. ഇത്തിഹാദ് എയർവേസ്, വിസ് എയർ, എയർഅറേബിയ, ഫ്ലൈദുബായ്, ഒമാൻ എയർ തുടങ്ങി നിരവധി കമ്പനികളിലേക്കാണ് ട്രെയിനിംഗ് കഴിയുന്നവർക്ക് തൊഴിൽ ലഭിക്കുക. ആഗോള എയർലൈനുകൾക്കൊപ്പം പറക്കാൻ പൈലറ്റുമാർക്ക് വേണ്ട പരിശീലനം നൽകുമെന്ന് ഇത്തിഹാദ് ട്രെയിനിംഗിന്റെ സിഇഒ ക്യാപ്റ്റൻ പൗലോ ലാ കാവ പറഞ്ഞു. ഡസൻ കണക്കിനുള്ള2025ൽ തന്നെ അബുദാബിയിൽ ആർച്ചേഴ്‌സ് മിഡ്‌നൈറ്റ് വിമാനം പറത്താൻ ഇലക്ട്രിക് എയർ ടാക്‌സി പൈലറ്റുമാരെ സജ്ജമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാറിൽ 60-90 മിനിറ്റ് യാത്ര ചെയ്യേണ്ട സ്ഥാനത്ത് എയർ ടാക്സി വന്നുകഴിഞ്ഞാൽ 10-20 മിനിറ്റിൽ ലക്ഷ്യസ്ഥാനത്ത് ഏതാണ് സാധിക്കും. പൈലറ്റ് ഉൾപ്പെടെ അഞ്ചുപേർക്കാണ് ഈ കുഞ്ഞൻ വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കുക. യാത്രക്കാരുടെ ലഗേജുകൾ വയ്‌ക്കാനുള്ള സംവിധാനവും ഇതിൽ ലഭ്യമാണ്.
Read also: മദ്യപർ ആഹ്‌ളാദിപ്പിൻ, സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ‘ഡ്രൈ ഡേ ‘ പിൻവലിച്ചേക്കും