കുടവയറാണ് ഇപ്പോഴത്തെ ജീവിതശൈലി സംബന്ധമായ പ്രധാന പ്രശ്‌നങ്ങളിൽ ഒന്നായിത്തീർന്നിരിക്കുന്നത്.
പലരും ദിവസവും നടക്കാറുണ്ടെങ്കിലും കുടവയർ കുറയാൻ വേണ്ടത്ര ഫലം കിട്ടാതെ വരാറുണ്ട്.
നടത്തുന്ന രീതിയിൽ ചെറിയ മാറ്റം, വലിയ ഫലം
ദിവസവുമുള്ള നടത്തത്തില്‍ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ശക്തമായ പല പേശികളെയും പ്രവർത്തനക്ഷമമാക്കി വേഗത്തിൽ കലോറി കത്തിക്കാനാകും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ആരോഗ്യകരമായ ഭക്ഷണക്രമവും ക്രമബദ്ധമായ ജീവിതശൈലിയും ഇതിന് കൂട്ടുനിൽക്കണം.
തോളിൽ ഭാരം ചുമന്ന് നടക്കുന്ന ‘റക്കിങ്’: കലോറി കത്തിക്കാനുള്ള പുതിയ ട്രെൻഡ്
തോളിൽ ഭാരം ചുമന്ന് നടക്കുന്ന റക്കിങ് (Rucking) കഴിഞ്ഞ ചില വർഷങ്ങളിൽ വളരെയധികം ജനപ്രീതി നേടിയ ഒരു രീതിയാണ്.
ഒരു ബാഗിൽ ചെറിയ ഭാരം വെച്ചോ ജാക്കറ്റിൽ വെയ്റ്റ് ചേർത്തോ നടക്കുന്ന ഈ ശൈലി ശരീരത്തിലെ പേശികളെ കൂടുതൽ സജീവമാക്കുകയും സാധാരണ നടത്തത്തേക്കാൾ കൂടുതലായി കലോറി കത്തിക്കുകയും ചെയ്യുന്നു. എന്നാൽ അമിതഭാരം തോളിൽ സമ്മർദ്ദം സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
വേഗത്തിൽ നടത്തം: 30–40 മിനിറ്റ് മതി കുടവയറിനെ തോൽപ്പിക്കാൻ
സാധാരണ നടത്തത്തേക്കാൾ വേഗത്തിൽ നടക്കുന്നത് കലോറി കത്തിക്കുന്നതിൽ ഗണ്യമായ വ്യത്യാസമാണ് സൃഷ്ടിക്കുന്നത്.
പഠനങ്ങൾ പ്രകാരം ദിവസവും 30–40 മിനിറ്റ് വരെ താളത്തോടെ വേഗത്തിൽ നടക്കുന്നത് കുടവയർ കൂടാതെ മൊത്തം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
കേരളത്തിൽ ആദ്യമായി സഞ്ചാരികൾക്ക് വാണിങ്ങുമായി വനംവകുപ്പിൻ്റെ അലെർട്ട് സിസ്റ്റം
നടത്തവും മിതമായ ഓട്ടവും: തുടക്കക്കാർക്കും അനുയോജ്യമായ ഫാറ്റ്-ബർൺ കോമ്പോ
നടത്തത്തിനൊപ്പം മിതമായ ഓട്ടം ചേർത്ത് നടത്തുക (Walk–Jog Pattern) തുടക്കക്കാർക്കും ശരിയാകും. തുടർച്ചയായ ഓട്ടം മൂലമുള്ള സന്ധി സമ്മർദം കുറയ്ക്കുകയും പേശികൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ ഈ ശൈലി ഫലപ്രദമാണ്.
പിന്നോട്ട് നടക്കൽ: മുന്നോട്ട് നടന്നതിനെക്കാൾ ഇരട്ടിപണം കലോറി കത്തിക്കും
മുന്നോട്ടുള്ള നടത്തത്തേക്കാള്‍ കൂടുതല്‍ കലോറി പിന്നോട്ട് നടക്കുമ്പോഴാണ് കുറയുകയെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഈ നടത്ത രീതിയിൽ ബാലന്‍സ് നിലനിര്‍ത്താന്‍ കൂടുതല്‍ പരിശ്രമം ഇടേണ്ടതായി വരുന്നു. വേഗത്തിലുള്ള നടത്തം 4.3 മെറ്റബോളിക് ഇക്വിവലന്റുകള്‍ (എംഇടി) കത്തിക്കുമ്പോള്‍ പിന്നോട്ടുള്ള നടത്തം 6 എംഇടി കത്തിവടി കുത്തിയുള്ള നടത്തത്തെയാണ് നോര്‍ഡിക് നടത്തമെന്ന് പറയുന്നത്.
കാലുകള്‍ക്ക് പുറമേ ശരീരത്തിന്റെ മുകള്‍ ഭാഗത്തിനും വ്യായാമം നല്‍കാന്‍ ഇത് വഴി സാധിക്കും. സാധാരണ നടത്തത്തേക്കാള്‍ 20 ശതമാനം കൂടുതല്‍ കലോറി കത്തിക്കാന്‍ നോര്‍ഡിക് നടത്തം സഹായിക്കും.
എൽഡിഎൽ കുറയും, എച്ച്‌ഡിഎൽ കൂടും: ശാസ്ത്രീയമായി തെളിയിച്ച നേട്ടങ്ങൾ
കഴുത്തിനും തോളുകള്‍ക്കുമുള്ള സമ്മർദം ലഘൂകരിച്ച് ശരീരത്തിന്റെ പോസ്‌ചര്‍ മെച്ചപ്പെടുത്താനും നോര്‍ഡിക് നടത്തം നല്ലതാണ്.
ശരീരത്തിലെ കൊഴുപ്പും എല്‍ഡിഎല്‍ കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുമെല്ലാം കുറയ്‌ക്കാനും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാനും നോര്‍ഡിക് നടത്തം സഹായകമാണ്.ക്കുമെന്ന് അമേരിക്കന്‍ കോളജ് ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ ചൂണ്ടിക്കാട്ടുന്നു
English Summary
Walking alone is not enough to reduce belly fat, but modified walking methods can speed up fat loss. Techniques like rucking, fast walking, walk–jog combinations, reverse walking, and Nordic walking activate more muscles and burn more calories.









