web analytics

സംസ്ഥാനത്ത് പോളിംഗ് ശതമാനം 70 ലേക്ക്; സമയപരിധി അവസാനിച്ചു, ആറ് മണിവരെയെത്തിയവർക്ക് ടോക്കൺ നൽകി; പലയിടത്തും നീണ്ട നിര

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 70 ലേക്ക് അടുക്കുന്നു. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിച്ചു. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 65.16 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർ ക്യൂ അനുസരിച്ച് വോട്ട് ചെയ്യും.

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 60 ശതമാനം കടന്നു. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയാണ്. നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ മുതൽ തന്നെ രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളുമെല്ലാം രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി.

20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്. കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളാണ് ഉണ്ടായിരുന്നത്.

മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം ഇതുവരെ

1. തിരുവനന്തപുരം-62.52
2. ആറ്റിങ്ങല്‍-65.56
3. കൊല്ലം-62.93
4. പത്തനംതിട്ട-60.36
5. മാവേലിക്കര-62.29
6. ആലപ്പുഴ-68.41
7. കോട്ടയം-62.27
8. ഇടുക്കി-62.44
9. എറണാകുളം-63.39
10. ചാലക്കുടി-66.77
11. തൃശൂര്‍-66.01
12. പാലക്കാട്-66.65
13. ആലത്തൂര്‍-66.05
14. പൊന്നാനി-60.09
15. മലപ്പുറം-64.15
16. കോഴിക്കോട്-65.72
17. വയനാട്-66.67
18. വടകര-65.82
19. കണ്ണൂര്‍-68.64
20. കാസര്‍ഗോഡ്-67.39

 

Read Also: വി മുരളീധരൻ ബൂത്ത് സന്ദർശിക്കുന്നതിനിടെ നെടുമങ്ങാട് സിപിഐഎം – ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം തിരുവനന്തപുരം: വായ്പ തിരിച്ചടവ്...

സ്വകാര്യ സ്കൂളിനകത്ത് മയക്കുമരുന്ന് നിർമ്മാണശാല

സ്വകാര്യ സ്കൂളിനകത്ത് മയക്കുമരുന്ന് നിർമ്മാണശാല ഹൈദരാബാദ്: സ്വകാര്യ സ്കൂളിന്റെ മറവിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന്...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി മലപ്പുറം: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ്...

മണ്‍സൂണ്‍ പിന്മാറുന്നു; വ്യാഴാഴ്ച വരെ മിന്നലോട് കൂടിയ മഴ

മണ്‍സൂണ്‍ പിന്മാറുന്നു; വ്യാഴാഴ്ച വരെ മിന്നലോട് കൂടിയ മഴ തിരുവനന്തപുരം: രാജ്യത്ത് തെക്കുപടിഞ്ഞാറൻ...

Related Articles

Popular Categories

spot_imgspot_img