web analytics

പോക്‌സോ കേസില്‍ വ്‌ളോഗര്‍ മുകേഷ് നായര്‍ക്ക് മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: പോക്‌സോ കേസില്‍ വ്‌ളോഗര്‍ മുകേഷ് നായര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ജാമ്യം നൽകിയത്. രണ്ടാം പ്രതി അന്‍സിയക്കും കോടതി ജാമ്യം നൽകിയിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ദ്ധനഗ്നയാക്കി ഫോട്ടോയെടുക്കുകയും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് വ്ലോഗർ മുകേഷ് നായര്‍ക്കെതിരായ കേസ്. പെൺകുട്ടിയുടെ മാതാപിതാക്കളാണ് മുകേഷിനെതിരെ കോവളം പൊലീസില്‍ പരാതി നല്‍കിയത്.

കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് രണ്ട് മാസം മുന്‍പാണ് കേസിനാസ്പദമായ റീല്‍സ് ചിത്രീകരണം നടന്നത്. ഇതിനിടെ കുട്ടിയുടെ സമ്മതമില്ലാതെ അര്‍ദ്ധനഗ്നയായുള്ള ഫോട്ടോകളെടുത്തുവെന്നാണ് ആരോപണം.

ചിത്രീകരണ സമയത്ത് അനുമതിയില്ലാതെ കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു. ഇത് കുട്ടിയില്‍ ഇത് മാനസികമായ പ്രശ്നങ്ങളുണ്ടാക്കുന്നതിന് കാരണമായെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ മുകേഷ് നായര്‍ക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

എന്നാല്‍ കേസിനു ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ് നായര്‍ അന്ന് തന്നെ രംഗത്ത് വന്നിരുന്നു. സംഭവത്തെ നിയമപരമായി നേരിടുമെന്നും മുകേഷ് പ്രതികരിച്ചിരുന്നു. അഡ്വക്കേറ്റ് അഫ്‌സല്‍ ഖാന്‍ മുകേഷിന് വേണ്ടി കോടതിയില്‍ ഹാജരായി.

ലോഡ്ജിൽ മുറി എടുത്ത് മയക്കുമരുന്ന് കച്ചവടം; കമിതാക്കൾ പിടിയിൽ

കൊച്ചി: വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന മയക്കുമരുന്നും കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. കളമശേരി മണലിമുക്കിലാണ് സംഭവം.

60 ഗ്രാം എം.ഡി.എം.എയും 30 ഗ്രാം കഞ്ചാവുമായി മാഞ്ഞാലി വയലക്കര തുമ്പാരതി വീട്ടിൽ ഷാരൂഖ് സലിം (28) പാലക്കാട് മണ്ണാർക്കാട് കല്ലുമല വട്ടപ്പിളളിൽ വീട്ടിൽ ഡോണ പോൾ (27) എന്നിവരാണ് പിടിയിലായത്.

കൊച്ചി സിറ്റിയുടേയും റൂറലിൻ്റേയും അതിർത്തിയിലുള്ള ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് കച്ചവടം നടന്നിരുന്നത്.

മണലിമുക്ക് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ മാസങ്ങളായി പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

സാന്‍ കാര്‍ലോസ് മേയറായി പ്രണിത വെങ്കിടേഷ്‌; യുഎസിൽ വീണ്ടും ഇന്ത്യന്‍ വംശജയായ മേയര്‍

സാന്‍ കാര്‍ലോസ് മേയറായി പ്രണിത വെങ്കിടേഷ്‌; ഇന്ത്യന്‍ വംശജയായ മേയര്‍ കാലിഫോർണിയ ∙...

എൻഡിഎയ്ക്ക് അധികമായി ലഭിച്ചത് 323 വാർഡുകൾ… യുഡിഎഫിന് ലഭിച്ചത് 38.81 ശതമാനം വോട്ടുകൾ

എൻഡിഎയ്ക്ക് അധികമായി ലഭിച്ചത് 323 വാർഡുകൾ… യുഡിഎഫിന് ലഭിച്ചത് 38.81 ശതമാനം...

താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ; തണുത്ത് വിറച്ച് മൂന്നാർ: സഞ്ചാരികളുടെ ഒഴുക്ക്

താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ; തണുത്ത് വിറച്ച് മൂന്നാർ ഇടുക്കി: ശൈത്യകാലത്തിന്റെ...

ബി.ഡി.ജെ.എസിനെ മുന്നണിയിലേക്ക് സ്വാഗതംചെയ്ത് സി.പി.എം

ബി.ഡി.ജെ.എസിനെ മുന്നണിയിലേക്ക് സ്വാഗതംചെയ്ത് സി.പി.എം ആലപ്പുഴ: ബി.ഡി.ജെ.എസ്. പ്രവർത്തകരെ സി.പി.എമ്മിലേക്കും ഇടതുപക്ഷ മുന്നണിയിലേക്കും...

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും പരുക്ക്

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും...

Related Articles

Popular Categories

spot_imgspot_img