web analytics

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

കൊച്ചി: എറണാകുളത്ത് ആർപിഎഫിന്റെ നേതൃത്വത്തിൽ വൻ കഞ്ചാവ് വേട്ട. കന്യാകുമാരിയിലേക്ക് പോകുന്ന വിവേക് എക്സ്പ്രസ് എത്തിയതിന് പിന്നാലെ സംശയാസ്പദമായ രീതിയിൽ രണ്ട് ചാക്കുകെട്ടുകൾ ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് കണ്ടെത്തി.

33.200 കിലോ കഞ്ചാവ്; വിപണിവില 17 ലക്ഷം

പരിശോധനയിൽ 33.200 കിലോ കഞ്ചാവ് അടങ്ങിയ ചാക്കുകൾ പിടിച്ചെടുത്തു. വിപണിയിൽ ഏകദേശം 17 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയത്.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ് മരിച്ചു

സംയുക്ത പരിശോധനയിൽ പിടികൂടൽ

തിരുവനന്തപുരം ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്, ആർപിഎഫ് ആലുവ, എക്‌സൈസ് ആലുവ എന്നിവർ ചേർന്ന് ട്രെയിനിലും പ്ലാറ്റ്ഫോമിലും നടത്തിയ പരിശോധനയിലാണ് ബാഗുകൾ കണ്ടെത്തിയത്.

വടക്കേ ഇന്ത്യൻ തൊഴിലാളികൾക്ക് വിറ്റഴിക്കാനായിരുന്നു ശ്രമം

കഞ്ചാവ് ചെറു പൊതികളാക്കി വടക്കേ ഇന്ത്യൻ സംസ്ഥാന തൊഴിലാളികൾക്ക് മറിച്ചു വിൽക്കാനായിരുന്നു കടത്തുകാരുടെ ശ്രമമെന്ന് ആർപിഎഫ് വ്യക്തമാക്കി.

പൊലീസ് സാന്നിധ്യം കണ്ടതോടെ ബാഗ് ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടതായിരിക്കാമെന്നും അറിയിച്ചു.

തൃശ്ശൂരിലും സമാനമായി 5 കിലോ കഞ്ചാവ് പിടിച്ചു

ഇന്ന് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലും സമാനമായ രീതിയിൽ 5 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.

പരിശോധന ശക്തമാക്കുമെന്ന് ആർപിഎഫ്

ആർപിഎഫ് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫയുടെ നിർദ്ദേശപ്രകാരം ആർപിഎഫ് ആലുവ ഇൻസ്‌പെക്ടർ വേണു, എസ്‌ഐ മണികണ്ഠൻ, ക്രൈം ഇൻ്റലിജൻസ് ഇൻസ്പെക്ടർ ജിപിൻ എ.ജെ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

ശിവരാത്രിയും നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ട് കഞ്ചാവ് കടത്ത് വർധിക്കുന്നുവെന്നും തുടർന്നും പരിശോധനകൾ ശക്തമാക്കുമെന്നും ക്രൈം ഇൻ്റലിജൻസ് ഇൻസ്പെക്ടർ ജിപിൻ അറിയിച്ചു.

English Summary:

Railway authorities in Ernakulam seized 33.2 kg of cannabis from two suspicious sacks found on the Vivek Express bound for Kanyakumari. The contraband, worth around ₹17 lakh, was recovered during a joint inspection by the RPF Crime Intelligence Branch, Aluva RPF, and the Excise department. Officials suspect the smugglers abandoned the bags after noticing police presence and escaped. Similar seizures were also reported at Thrissur station, and authorities have promised stricter checks ahead of festivals and elections.

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

ദുബായ് വിമാനത്താവളം അടച്ചു; കൊച്ചിയിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി

ദുബായ് വിമാനത്താവളം അടച്ചു; കൊച്ചിയിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി Nedumbassery: ...

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി; ചിലർക്കു നേട്ടദിനം; ഇന്നത്തെ നക്ഷത്രഫലം

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി; ചിലർക്കു നേട്ടദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കുടുംബാംഗങ്ങളുടെയും പരിചയക്കാരുടെയും...

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക: നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക: നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത്...

റഫീഖും മമ്മൂട്ടിയും; വിനായകന്റെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചര്‍ച്ച

റഫീഖും മമ്മൂട്ടിയും; വിനായകന്റെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചര്‍ച്ച കൊച്ചി: സിപിഎം വയനാട് ജില്ലാ...

കൗൺസിലിംഗിന് എത്തിയ 19കാരിയെ പീഡിപ്പിച്ച കേസ്: പള്ളി വികാരി അറസ്റ്റിൽ; പിടികൂടിയത് വേളാങ്കണ്ണിയിൽ നിന്ന്

കോട്ടയം: കൗൺസിലിംഗിനായി എത്തിയ 19 വയസ്സുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ...

പാലക്കാട് ഹോട്ടൽ ഉടമ റസാഖിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ സിപിഎം ശ്രമം

പാലക്കാട് ഹോട്ടൽ ഉടമ റസാഖിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ സിപിഎം ശ്രമം പാലക്കാട് ബിജെപിയും...

Related Articles

Popular Categories

spot_imgspot_img