വൺവേ ടിക്കറ്റിന് 1,578 രൂപ; ഓഫർ ഓഗസ്റ്റ് 15ന് രാത്രി 11.59 വരെ മാത്രം; വമ്പൻ ഫ്രീഡം സെയിൽ പ്രഖ്യാപിച്ച് വിസ്താര എയർലൈൻസ്

ദില്ലി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ പ്രത്യേക ഓഫർ നൽകുന്ന ഫ്രീഡം സെയിൽ പ്രഖ്യാപിച്ച് വിസ്താര എയർലൈൻസ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കും.Vistara Airlines has announced a special offer on ticket fares on the occasion of Independence Day

ഇക്കണോമി ക്ലാസിൽ പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്രയിൽ നിന്ന് ആസ്സാമിലെ ദിബ്രുഗഡിലേക്കുള്ള വൺവേ ടിക്കറ്റിന് 1,578 രൂപയാണ് നിരക്ക്. ഇതാണ് ഏറ്റവും വലിയ ഓഫർ. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള പ്രീമിയം എക്കണോമി ക്ലാസ് ടിക്കറ്റിന് 2,678 രൂപയാണ് നൽകേണ്ടി വരിക.

ബിസിനസ് ക്ലാസിന് 9,978 രൂപയാണ് ടിക്കറ്റ് നിരക്ക്. അന്താരാഷ്ട്ര യാത്രാ നിരക്കുകൾ 11,978 രൂപ മുതലാണ് തുടങ്ങുന്നത്. ദില്ലിയിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള എക്കണോമി ക്ലാസ് ടിക്കറ്റ് നിരക്കാണിത്. പ്രീമിയം എക്കണോമി റേഞ്ചിൽ നിരക്കുകൾ തുടങ്ങുന്നത് 13,978 രൂപ മുതലാണ്. ദില്ലിയിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള നിരക്കാണിത്. ഇതേ യാത്രയ്ക്ക് ബിസിനസ് ക്ലാസ് നിരക്ക് 46,978 രൂപയാണ്.

ഓഗസ്റ്റ് 15ന് രാത്രി 11.59 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുക. ഈ ടിക്കറ്റ് ഉപയോഗിച്ച് ഒക്ടോബർ 31 വരെ യാത്രകൾ നടത്താം. വിസ്താര എയർലൈൻസിൻറെ www.airvistara.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വിസ്താരയുടെ ഐഒഎസ്, ആൻഡ്രോയിഡ് മൊബൈൽ ആപ്പുകൾ വഴിയോ വിസ്താര എയർപോർട്ട് ടിക്കറ്റ് ഓഫീസുകൾ, വിസ്താര കോൾ സെൻററുകൾ, ഓൺലൈൻ ട്രാവൽ ഏജൻസികൾ, ട്രാവൽ ഏജൻറുകൾ എന്നിവ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ഇന്ത്യയ്ക്കുള്ളിൽ പറക്കുമ്പോൾ ഇക്കണോമി ക്ലാസ്, പ്രീമിയം ഇക്കോണമി, ബിസിനസ് ക്ലാസ് എന്നിവയിൽ വൺ-വേ യാത്രയ്ക്കും മടക്കയാത്രയ്ക്കും നേരിട്ടുള്ള ഫ്ലൈറ്റുകളിൽ നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് വിസ്താരയുടെ വെബ്സൈറ്റ് പറയുന്നത്.

അബുദാബി, ബാലി, ബാങ്കോക്ക്, കൊളംബോ, ദമ്മാം, ധാക്ക, ദുബൈ, ദോഹ, ഫ്രാങ്ക്ഫർട്ട്, ഹോങ്കോങ്, ജിദ്ദ, കാഠ്മണ്ഡു, ലണ്ടൻ, മാലി, മൗറീഷ്യസ്, മസ്കറ്റ്, സിംഗപ്പൂർ, പാരിസ് എന്നീ അന്താരാഷ്ട്ര യാത്രകൾക്ക് നിരക്കിളവുണ്ട്. തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ മാത്രമേ നിരക്ക് ഇളവ് ലഭിക്കൂ.

ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങൾക്ക്, സെയിൽ നിരക്ക് അടിസ്ഥാന നിരക്കുകളിൽ മാത്രമേ ബാധകമാകൂ, വിസ്താര വഴി നേരിട്ട് ബുക്കിംഗ് നടത്തുമ്പോൾ കൺവീനിയൻസ് ഫീസ് ഉൾപ്പെടെ മറ്റ് ചാർജുകൾ ഈ നിരക്കിലേക്ക് ചേർക്കും. അന്താരാഷ്ട്ര ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീ ബാധകമാണ്. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യമെന്ന രീതിയിലാണ് ഈ ഓഫറുള്ളത്.

സീറ്റുകൾ ബുക്ക് ആയി കഴിഞ്ഞാൽ ഓഫർ ലഭിക്കുകയില്ല. ഗ്രൂപ്പ് ആയോ കുഞ്ഞുങ്ങൾക്കോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇളവില്ല. ഫ്രീഡം സെയിൽ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ നോൺ റീഫണ്ടബിൾ ആണ്. ടാക്സും മറ്റ് ഫീസും റീഫണ്ട് ലഭിക്കും. വിസ്താര എയർലൈൻസിൻറെ വെബ്സൈറ്റ് സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ അറിയാം.

spot_imgspot_img
spot_imgspot_img

Latest news

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Other news

ചരിത്ര തീരുമാനവുമായി യു കെ; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ഇനി നടക്കില്ല !

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർധിക്കുന്ന സാഹചര്യത്തിൽ...

വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി; ഒറ്റഫോൺ കോളിൽ എല്ലാം വെളിച്ചത്ത് !

ഗവ. കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു. പ്രസവിച്ചയുടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി....

Related Articles

Popular Categories

spot_imgspot_img