പത്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദർശകൻ പിടിയിൽ
തിരുവനന്തപുരം: കണ്ണടയിൽ ക്യാമറ ഘടിപ്പിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച സന്ദർശകനെ പോലീസ് പിടികൂടി. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ സുരേന്ദ്ര ഷാ എന്ന 68 കാരൻ ആണ് പിടിയിലായത്.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ക്യാമറയിൽ കണ്ണട ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഫോർട്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ ദർശനം തടസപ്പെട്ടു
തൃശ്ശൂർ: കനത്ത മഴയെ തുടർന്ന്ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള യാത്ര തടസപ്പെട്ടു. മഴ കാരണം ഹെലികോപ്ടർ ഇറക്കാനായില്ല. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിന്റെ ഹെലിപ്പാഡിൽ ഇറക്കാനായിരുന്നു പദ്ധതി.
എന്നാൽ മഴയെ തുടർന്ന് ഇത് നടന്നില്ല. തുടർന്ന് ഉപരാഷ്ട്രപതിയുമായി ഹെലികോപ്ടർ കൊച്ചിയിലേക്ക് മടങ്ങി. ഇതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ സന്ദർശനങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്.
ഉപരാഷ്ട്രപതി കൊച്ചി കളമശ്ശേരിയിലെ നാഷ്ണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ സംവാദ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.
പിന്നീട് 12.35ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉപരാഷ്ട്രപതി ഡൽഹിക്ക് മടങ്ങും. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് രാവിലെ 8 മണി മുതൽ കളമശ്ശേരി ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
ഇന്നു രാവിലെ ഒൻപതരയോടെയാണ് ഉപരാഷ്ട്രപതി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുമെന്ന് അറിയിച്ചിരുന്നത്. ഒരു മണിക്കൂറിൽ ദർശനം പൂർത്തിയാക്കി പിന്നീട് കൊച്ചിയിലേക്ക് മടങ്ങാൻ ആയിരുന്നു പദ്ധതി.
ഉപരാഷ്ട്രപതി ദർശനം നടത്തുന്നത് കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്നു രാവിലെ എട്ടുമണിമുതൽ പത്തുമണിവരെയായിയരുന്നു നിയന്ത്രണം.
വിവാഹം, ചോറൂണ്, ക്ഷേത്രദർശനം എന്നിവയ്ക്ക് നിയന്ത്രണമുണ്ടായിരിക്കുമെന്ന് അധികൃതർ നേരത്തെ തന്നെ അറിയിക്കുകയും ചെയ്തിരുന്നു.
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്നലെയാണ് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ കൊച്ചിയിലെത്തിയത്. കൊച്ചിയിൽ മടങ്ങിയെത്തുന്ന ജഗ്ദീപ് ധൻകർ കളമശേരി നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ വിദ്യാർഥികളുമായി സംവദിക്കും.
രാവിലെ 10.40നാണ് ഈ പരിപാടി നടക്കുന്നത്. ഇതിനുശേഷം 12.35നു കൊച്ചി വിമാനത്താവളത്തിൽനിന്നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്കു മടങ്ങുമെന്നാണ് അറിയിപ്പ്.
ഉപരാഷ്ട്രപതി മടങ്ങുന്നതുവരെ കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ കൊച്ചിയിൽ എത്തിയ ഉപരാഷ്ട്രപതിക്ക് ഊഷ്മള സ്വീകരണമാണ് നൽകിയത്.
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ‘പാല്‍’ മോഷണം
തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം. 25 ലിറ്റര്‍ പാല്‍ ആണ് മോഷ്ടിച്ചത്. സംഭവത്തിൽ ക്ഷേത്രം ജീവനക്കാരനെ പിടികൂടി.
അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സുനില്‍കുമാറാണ് പിടിയിലായത്. ക്ഷേത്ര വിജിലന്‍സ് ആണ് പ്രതിയെ പിടികൂടിയത്.
അതേസമയം മോഷണം മറച്ചുവെയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണമുയരുന്നുണ്ട്.
കഴിഞ്ഞമാസം ആണ് ക്ഷേത്രത്തില്‍ സ്വർണം കാണാതായത്. 13 പവന്റെ സ്വര്‍ണ ദണ്ഡ് ആണ് കാണാതായത്.
പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലില്‍ പൊതിഞ്ഞനിലയില്‍ ഈ സ്വര്‍ണ ദണ്ഡ് കണ്ടെത്തുകയും ചെയ്തു.
സംഭവത്തില്‍ എട്ട് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് ഫോര്‍ട്ട് പൊലീസ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
അഞ്ച് ക്ഷേത്ര ജീവനക്കാരും ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയുന്ന ജോലി ചെയ്ത മൂന്ന് പേരും ഉള്‍പ്പെടെ എട്ടുപേരെയാണ് നുണപരിശോധന നടത്താനായി പോലീസ് ആവശ്യപ്പെട്ടത്.
ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് പൊലീസിന് ലഭിച്ചത്.
ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഭാഗമായി സ്വര്‍ണം പൂശുന്ന പണിക്കിടെ മാര്‍ച്ച് പത്തിനായിരുന്നു സ്വര്‍ണ ദണ്ഡ് കാണാതായത്.
Summary: A visitor was arrested for entering the Padmanabhaswamy Temple with a hidden camera installed in his spectacles. The accused has been identified as Surendra Shah from Ahmedabad, Gujarat.