web analytics

സന്ദർശക വിസയിൽ വരുന്നവർക്ക് തിരിച്ചടി; യാത്ര ചെയ്യുന്നവർ ഇനിമുതൽ റിട്ടേൺ ടിക്കറ്റും എടുക്കണം, നിർദേശവുമായി വിമാനക്കമ്പനി

ജിദ്ദ: സൗദിയിലേക്കുൾപ്പെടെ സന്ദർശക വിസയിൽ യാത്ര ചെയ്യുന്നവർ ഇനിമുതൽ റിട്ടേൺ ടിക്കറ്റുകൂടി എടുക്കണമെന്ന് ഗൾഫ് എയർ. ഇരുടിക്കറ്റും എടുക്കാത്ത സന്ദർശക വിസക്കാർക്ക് ബോഡിങ് അനുവദിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. ബഹറൈന്റെ ദേശീയ വിമാന കമ്പനി ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിലാണ് ഗൾഫ് എയർ ഇക്കാര്യമറിയിച്ചത്. ഇതോടെ ഗൾഫ് എയറിൽ യാത്ര ചെയ്യുന്നവർ രണ്ട് ടിക്കറ്റും ഗൾഫ് എയറിൽ നിന്ന് തന്നെ എടുക്കേണ്ടി വരും.

ഏതൊരു ഗൾഫ് രാജ്യത്തേക്കും സന്ദർശന വിസയിൽ യാത്ര ചെയ്യാനും ഈ വ്യവസ്ഥ ബാധകമായിരിക്കും എന്നും സർക്കുലറിൽ പറയുന്നു. രണ്ട് വ്യത്യസ്ത വിമാന കമ്പനികളുടെ ടിക്കറ്റുകളെടുക്കുന്ന സന്ദർശക വിസക്കാർക്ക് ബോഡിംഗ് അനുവദിക്കില്ലെന്നാണ് ഗൾഫ് എയർ നൽകുന്ന നിർദേശം.

സന്ദർശക വിസക്കാർ വിവിധ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കുകൾ പരിശോധിച്ച ശേഷമാണ് ടിക്കറ്റെടുക്കുന്നത്. മാത്രമല്ല സന്ദർശന വിസ കാലാവധി പുതുക്കി ലഭിക്കുന്നതിനെയും ആശ്രയിച്ചായിരിക്കും ടിക്കറ്റെടുക്കുക. വിസ കാലാവധി അവസാനിക്കാറാകുമ്പോൾ നാട്ടിലേക്ക് തിരിച്ച് പോകുന്നതിന് തൊട്ടു മുമ്പാണ് കൂടുതൽ പേരും ടിക്കെറ്റെടുക്കാറുള്ളത്. ഇത്തരക്കാർക്ക് പുതിയ നിയമം കനത്ത തിരിച്ചടിയാകും.

 

Read Also: ഒരൊറ്റ ദിവസം, കേരളതീരത്ത് നിന്നും കണ്ടെത്തിയത് 468 തരം മത്സ്യങ്ങൾ ! സമ്പന്നമാണ് കേരളത്തിന്റെ സമുദ്ര തീരങ്ങൾ:

Read Also: ഇന്‍ഫോ പാര്‍ക്കിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്രിസിലിൻ്റെ ‘എ’ റേറ്റിംഗ് ; വാടക വരുമാനം 20 ശതമാനം കൂടി

Read Also: കെ റൈസ്, ഭാരത് റൈസ്… തെരഞ്ഞെടുപ്പിന് എന്തൊക്കെ മേളമായിരുന്നു; ഒടുവിൽ പവനായി ശവമായി എന്നു പറഞ്ഞതു പോലായി കാര്യങ്ങൾ

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

“ഭീഷണി വേണ്ട, മുട്ടുമടക്കില്ല”: പി.സി. ജോർജിന് മറുപടിയുമായി പാലാ ബിഷപ്പ്

കോട്ടയം: രാഷ്ട്രീയ വിവാദങ്ങളിൽ സഭയെയും മെത്രാന്മാരെയും വലിച്ചിഴയ്ക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പാലാ ബിഷപ്പ്...

തിരുവനന്തപുരം പാളയത്ത് പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപയുമായി മോഷ്ടാവ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത്, അതീവ സുരക്ഷാ മേഖലയായ പാളയത്തെ പെട്രോൾ...

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ് 

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ്  കോട്ടയം: നിയമസഭാ...

യമുന ബോട്ട് ദുരന്തം: മരണസംഖ്യ 14 ആയി; തിരച്ചിൽ തുടരുന്നു, സുരക്ഷ ശക്തമാക്കി

യമുന ബോട്ട് ദുരന്തം: മരണസംഖ്യ 14 ആയി; തിരച്ചിൽ തുടരുന്നു, സുരക്ഷ...

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം!

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം! വർക്കല:...

Related Articles

Popular Categories

spot_imgspot_img