web analytics

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു..? തീരുമാനം ബിസിസിഐയെ അറിയിച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ കോഹ്ലി പദ്ധതിയിടുന്നതായി ബിസിസിഐയെ അറിയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് കോലിയുടെ തീരുമാനം എന്നതും ശ്രദ്ധേയമാണ്.

കോഹ്ലി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും ജൂണ്‍ 20-ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം കളിക്കാന്‍ സാധ്യതയില്ലെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഇംഗ്ലണ്ട് പരമ്പരയ്ക്കായുള്ള ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പാണ് ഈ വാര്‍ത്ത വരുന്നത്. കോലി മനസ് മാറ്റിയില്ലെങ്കില്‍ പ്രധാനപ്പെട്ട ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയ്ക്ക് പരിചയസമ്പന്നരില്ലാത്ത മധ്യനിരയാകും ഉണ്ടാകുക.

കോഹ്ലിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയിലെ ഒരു ഉന്നതന്‍ അദ്ദേഹവുമായി സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാൽ, കോലി തീരുമാനവുമായി മുന്നോട്ടുപോയാല്‍ അത് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വലിയ വിടവാണ് ഉണ്ടാക്കാൻ പോകുന്നത് എന്നത് തീർച്ചയാണ്

ചില്ലറയില്ലെങ്കിൽ യാത്രക്കൂലി വേണ്ട, പൊയ്ക്കോ എന്ന് ഡ്രൈവർ: പക്ഷെ അങ്ങിനങ്ങ് പോകാൻ യുവതി തയ്യാറായില്ല: പിന്നീട് നടന്നതുകണ്ട് കയ്യടിച്ച് ആളുകൾ…! : വീഡിയോ

ദേശീയ തലസ്ഥാനമായ ദില്ലിയില്‍ ഒരു ഓട്ടോ ഡ്രൈവറുടെ പ്രവര്‍ത്തിയും അതിന് ലഭിച്ച പ്രതിഫലവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. വിനോദ സഞ്ചാരത്തിനായെത്തിയ വിദേശ വനിതയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

‘താര ഗിവിംഗ് ജോയ് ഫുള്ളി’ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. താരാ ഇന്‍ഗ്രാം എന്ന യുവതിയാണ് വീഡിയോ പങ്കുവച്ചത്.

വീഡിയോ ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഓട്ടോയിലിരുന്നുള്ള ഒരു സംഭാഷണത്തിലൂടെയാണ് വീഡിയോയുടെ തുടക്കം. ‘എനിക്ക് ചില്ലറ വേണം’ എന്ന ഇംഗ്ലീഷുള്ള യുവതിയുടെ സംഭാഷണം കേട്ട് ഓട്ടോ ഡ്രൈവര്‍ ഹിന്ദിയില്‍ ‘കുഴപ്പമില്ല. അത് പ്രശ്നമാക്കേണ്ട, നിങ്ങൾ പോയിക്കോളൂവെന്ന് പറയുന്നു.

പിന്നീട് താന്‍ പറഞ്ഞത് യാത്രക്കാരിക്ക് മനസിലായില്ലെന്ന് തിരിച്ചറഞ്ഞ് അദ്ദേഹം ‘Don’t Worry, Don’t Worry’ എന്ന് പറയുന്നതും കേൾക്കാം. അവിശ്വസനായമായത് കേട്ടത് പോലെ യുവതി ‘തീര്‍ച്ചയാണോ’ എന്ന് എടുത്ത് ചോദിക്കുന്നു.

നിഷ്ക്കളങ്കമായ ചിരിയായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഇതിനിടെ കോട്ട് ധരിച്ച ഒരു മനുഷ്യന്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ച് രംഗത്തെത്തുന്നു.

യുവതി, കോട്ട് ധരിച്ചയാളോട് ഓട്ടോ ഡ്രൈവറോട് അദ്ദേഹത്തിന്‍റെ സത്യസന്ധതയ്ക്കും കരുണയ്ക്കും പകരമായി 2,000 രൂപ സമ്മാനിക്കാമെന്ന് പറയാന്‍ പറയുന്നു.

വല്ല 200 ഓ മറ്റോ കൊടുത്താല്‍ മതിയെന്നു കോട്ടിട്ട ആളുടെ മറുപടി. എന്നാല്‍ യുവതി തന്‍റെ തീരുമാനം മാറ്റുന്നില്ല. തുടർന്ന് കോട്ട് ധരിച്ചയാൾ യുവതി 2000 രൂപ അദ്ദേഹത്തിന്‍റെ കരുണയ്ക്ക് സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നവെന്ന് ഓട്ടോക്കാരനോട് പറഞ്ഞു. തുടർന്ന് യുവതി അദ്ദേഹത്തിന് 2,000 രൂപ നല്‍കുമ്പോൾ ഡ്രൈവര്‍ അതും തുറന്ന ചിരിയോടെ സ്വീകരിച്ചു.

ഓട്ടോ ഡ്രൈവറുടെ നിഷ്ക്കളങ്കത സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. അതേസമയം ഇരുവര്‍ക്കുമിടയില്‍ ദ്വിഭാഷിയായെത്തിയ കോട്ട് ധരിച്ച വ്യക്തിയെ സമൂഹ മാധ്യമ ഉപയോക്താക്കൾ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

Other news

റിയൽ എസ്റ്റേറ്റ് വായ്പയുടെ പേരിൽ വൻ ചതിക്കുഴി: പ്രവാസി ദമ്പതികളുടെ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോടതിയുടെ നിർണ്ണായക വിധി

ദുബായ്:ആഡംബര വില്ലയും ആകർഷകമായ വായ്പാ സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ദമ്പതികളെ കബളിപ്പിച്ച്...

ഹനുമാൻ സ്വാമിക്ക് മുന്നിൽ ഗദ സമർപ്പിച്ച് രമേശ് ചെന്നിത്തല! ആലത്തിയൂരിലെ ആ ‘അപൂർവ്വ’ വഴിപാടിന് പിന്നിൽ?

മലപ്പുറം: രാഷ്ട്രീയ കേരളത്തിലെ കരുത്തുറ്റ നേതാവ് രമേശ് ചെന്നിത്തല ഭക്തിസാന്ദ്രമായ മനസ്സോടെ...

അടിയൊഴുക്കിൽ കുടുങ്ങിയ റഷ്യൻ വിനോദസഞ്ചാരിയെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി

അടിയൊഴുക്കിൽ കുടുങ്ങിയ റഷ്യൻ വിനോദസഞ്ചാരിയെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി കോവളം: കോവളം ലൈറ്റ് ഹൗസ്...

ഭർത്താവുമായി വഴക്കിട്ട് പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം യുവതി ജീവനൊടുക്കി

ഭർത്താവുമായി വഴക്കിട്ട് പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം...

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

Related Articles

Popular Categories

spot_imgspot_img