വിരാട് കോലിയും കുടുംബവും ഇന്ത്യ വിടുന്നു; യു.കെയിലേക്ക് താമസം മാറുമെന്ന് റിപ്പോർട്ടുകൾ

ന്യൂഡൽഹി: നിരവധി ആരാധകരുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ആണ് വിരാട് കോലി.  വിരാട് കോലിയും കുടുംബവും ഇന്ത്യ വിടുന്നു’ – ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും വിവിധ മാധ്യമങ്ങളുടെ സ്പോർട്സ് പേജുകളിലും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. Virat Kohli and his family leave India

അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ മിക്ക ദേശീയ മാധ്യമങ്ങളും ഇതുമായി ബന്ധപ്പെട്ട് വാർത്തകളും നൽകിത്തുടങ്ങി.

കുടുംബ സമേതം ലണ്ടനിലേക്ക് താമസം മാറുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ടി 20 ലോകകപ്പിലെ കിരീട നേട്ടത്തിന് പിന്നാലെ അദ്ദേഹം ടി 20 ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് കുടുംബ സമേയം രാജ്യത്ത് നിന്നും മാറി താമസിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

മത്സര സമയത്ത് അനുഷ്‌കയും കുഞ്ഞുങ്ങളും ലണ്ടനിൽ ആയിരുന്നു. മത്സരവുമായി ബന്ധപ്പെട്ട വിജയാഘോഷങ്ങൾക്ക് ശേഷം വിരാട് ലണ്ടനിലേക്ക് പോയിരുന്നു. 

ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങളും വാർത്തകളും പുറത്തുവന്നത്. കഴിഞ്ഞ വർഷം ഡിസംബറിലും അദ്ദേഹം ലണ്ടനിൽ എത്തിയിരുന്നു. തുടർച്ചയായി അദ്ദേഹം നടത്തുന്ന ലണ്ടൻ സന്ദർശനം ആണ് ആളുകളിൽ സംശയം ഉണ്ടാക്കിയിരിക്കുന്നത്.

വിരാടിന്റെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചതും ലണ്ടനിൽ ആണ്. അനുഷ്‌കയുടെ പ്രസവ ശേഷം ഒരാഴ്ച കഴിഞ്ഞാണ് കുഞ്ഞ് ജനിച്ചത് ലണ്ടനിൽ ആണെന്ന വിവരം വിരാട് പങ്കുവച്ചത്. 

അപ്പോൾ തന്നെ ചെറിയ സംശയങ്ങൾ ഉയർന്നിരുന്നു. ലണ്ടനിൽ കുഞ്ഞ് ജനിച്ചത് കൊണ്ടാണ് വിരാട് ഈ വാർത്ത പുറത്തുവിടാതിരുന്നത് എന്നാണ് സൂചന.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് ലാംപ് എന്ന കമ്പനിയുടെ ഡയറക്ടർമാരാണ് വിരാടും അനുഷ്‌കയും എന്ന റിപ്പോർട്ടുകളും വിദേശത്ത് താമസമാക്കും എന്ന സംശയത്തോടൊപ്പം പ്രചരിക്കുന്നുണ്ട്. 

അതേസമയം ഈ വാർത്ത ആരാധകരിൽ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. ഇരുവരും കുടുംബ സമേതം ഇന്ത്യയിൽ തന്നെ തുടരണം എന്നാണ് ആരാധകരുടെ ആവശ്യം.

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

Related Articles

Popular Categories

spot_imgspot_img