ഇടുക്കി നെടുങ്കണ്ടത്ത് പിഎംഎവൈ ഭവന പദ്ധതി ഗുണഭോക്താവിൽനിന്ന 4000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ നെടുങ്കണ്ടം പഞ്ചായത്ത് വില്ലേജ് എക്‌സറ്റൻഷൻ ഓഫീസർക്ക് സസ്‌പെൻഷൻ. പി.വി. വി ബിൻകുമാറിനെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സസ്‌പെൻഡ് ചെയതത്.
നെടുങ്കണ്ടം ചോറ്റുപാറ ആലയൽ കെ.എം. വീട്ടിൽ കെ.എ. ബിനു തദ്ദേശ സ്വയംഭരണ വകുപ്പ് വി ജിലൻസിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഭവ നനിർമാണത്തിന്റെ ഓരോഘട്ട ത്തിലുമാണ് ഉപഭോക്താക്കൾക്ക് പണം അനുവദിക്കുന്നത്.
ഈ തുക ഉപഭോക്താക്കൾക്ക് പാസാക്കി നൽകേണ്ടത് വിബിൻകുമാറിന്റെ ചുമതലയാണ്. എന്നാൽ, ഓരോ ഘട്ടത്തിലും കൈക്കൂലി വാങ്ങുന്നതിനായി ഇയാൾ ഫയലുകൾ വൈകിപ്പിക്കുകയായിരു ന്നുവെന്ന് ഇന്റേണൽ വിജിലൻ സ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
വീടിന്റെ മേൽക്കൂര പൂർത്തിയായ ഘട്ടത്തിൽ വരെ ഇയാൾ കൈക്കൂലിവാങ്ങിയെന്ന് പരാതിയിൽ പറയുന്നു. ഇനിയും പണം നൽകാൻ തന്റെ കൈയിൽ ഇല്ലാത്തതിനാലാണ് പരാതിപ്പെടുന്നതെന്നും പരാതിയിൽ പറയുന്നു.ദുർബല വിഭാഗങ്ങളുടെ ഭവനപദ്ധതിയിൽ പോലും അഴി മതി കാട്ടിയ ഉദ്യോഗസ്ഥനെതി രേ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നായിരുന്നു ഇന്റേണൽ വിജിലൻസ് ഓഫീ സറുടെ അന്വേഷണ റിപ്പോർട്ടി ലെ പരാമർശം.
അടുത്തിടെയാണ് പഞ്ചായത്തിൽനിന്ന് സ്ഥലം മാറിപ്പോയ മുൻ അക്കൗണ്ടന്റിനെ ചെക്കുകളിൽ തിരിമറി കാട്ടി പണാപഹരണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തത്. പിന്നാലെ പഞ്ചായത്ത് സെക്രട്ടറിയെയും സ്ഥലംമാറ്റിയിരുന്നു.









