കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജയചന്ദ്രനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തത്. ഇയാളെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി.(Vijayalakshmi’s murder; Accused Jayachandran remanded)
കൊലപാതകത്തിൽ കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൃത്യം നടന്നത് അമ്പലപ്പുഴയിൽ ആയതിനാൽ നിയമ നടപടികൾക്ക് ശേഷം കേസ് അമ്പലപ്പുഴ പൊലീസിന് കൈമാറും. ജയചന്ദ്രന്റെ വീടിനു സമീപത്ത് കുഴിച്ചിട്ട മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. വിജയ ലക്ഷ്മിയുടെ ഒഡീഷയിലുള്ള സഹോദരൻ എത്തിയ ശേഷം കൊല്ലം കുലശേഖരപുരത്തെ വീട്ടിൽ സംസ്കാരം നടക്കും.
വിജയലക്ഷ്മിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ആൺസുഹൃത്തായ ജയചന്ദ്രൻ കൊലപാതകം നടത്തിയത്. നവംബർ ആറാം തിയതി മുതൽ കാണാതായ യുവതിയെ അമ്പലപ്പുഴയിൽ വീട്ടിൽ വിളിച്ചുവരുത്തിയ ശേഷം പ്രതി കൊലപ്പെടുത്തുകയായിരുന്നു.