News4media TOP NEWS
19.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ക്ഷേത്രങ്ങളിൽ നിത്യോപയോഗമില്ലാതെ സൂക്ഷിച്ചിരിക്കുന്ന സ്വർണം പുതുവർഷത്തിൽ ബാങ്കിന് കൈമാറും; മാറ്റുക 252 ക്ഷേത്രങ്ങളിലെ 535 കിലോഗ്രാം സ്വർണ്ണം ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍, 5 ഭീകരരെ വധിച്ചു, രണ്ടു സൈനികർക്ക് പരിക്ക് സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പ്: 6 സർക്കാർ ജീവനക്കാർക്കെതിരെ നടപടി; സസ്‌പെൻഡ് ചെയ്തു; നടപടി മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്കെതിരെ; തുക 18% പലിശ സഹിതം തിരിച്ചടയ്ക്കണം

വിജയ് മർച്ചൻ്റ് ട്രോഫി: മേഘാലയയെ ഒരിന്നിങ്സിനും 391 റൺസിനും തോല്പിച്ച് കേരളം

വിജയ് മർച്ചൻ്റ് ട്രോഫി: മേഘാലയയെ ഒരിന്നിങ്സിനും 391 റൺസിനും തോല്പിച്ച് കേരളം
December 19, 2024

വിജയ് മെർച്ചൻ്റ് ട്രോഫിയിൽ മേഘാലയക്കെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. ഒരിന്നിങ്സിനും 391 റൺസിനുമാണ് കേരളം മേഘാലയയെ തകർത്തത്. ആദ്യ ഇന്നിങ്സിൽ 25 റൺസിന് പുറത്തായ മേഘാലയക്കെതിരെ കേരളം എട്ട് വിക്കറ്റിന് 478 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിട്ട മേഘാലയ 62 റൺസിന് പുറത്തായതോടെയാണ് കേരളം കൂറ്റൻ വിജയം സ്വന്തമാക്കിയത്. ഒരു ദിവസത്തെ കളി ബാക്കിയിരിക്കെയാണ് കേരളത്തിൻ്റെ വിജയം

ആറ് വിക്കറ്റിന് 252 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടർന്ന കേരളത്തിന് ക്യാപ്റ്റൻ ഇഷാൻ രാജിൻ്റെയും തോമസ് മാത്യുവിൻ്റെയും ഉജ്ജ്വല ഇന്നിങ്സുകളാണ് കൂറ്റൻ ലീഡ് നല്കിയത്. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 140 റൺസ് കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ ഇഷാൻ രാജ് സെഞ്ച്വറിക്ക് ഏഴ് റൺസ് അകലെ പുറത്തായെങ്കിലും തോമസ് മാത്യു കൂറ്റൻ ഷോട്ടുകളുമായി ബാറ്റിങ് തുടർന്നു. 143 പന്തിൽ 152 റൺസുമായി തോമസ് മാത്യു പുറത്താകാതെ നിന്നു. 25 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു തോമസിൻ്റെ ഇന്നിങ്സ്. 140 പന്തുകളിൽ നിന്ന് 10 ഫോറടക്കം ഇഷാൻ രാജ് 93 റൺസ് നേടി. ഇന്നലെ ലെറോയ് ജോക്വിൻ ഷിബുവും കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയിരുന്നു. 38 റൺസെടുത്ത നെവിൻ, 24 റൺസെടുത്ത ദേവഗിരി എന്നിവരാണ് കേരളത്തിന് വേണ്ടി തിളങ്ങിയ മറ്റ് ബാറ്റർമാർ.

തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ വീണ്ടും തകർന്നടിഞ്ഞു. സ്കോർ ബോർഡ് തുറക്കും മുൻപെ ക്യാപ്റ്റൻ സുരനയുടെ വിക്കറ്റ് നഷ്ടമായ മേഘാലയക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. 14 റൺസെടുത്ത എസ് ചൌധരിയാണ് മേഘാലയയുടെ ടോപ് സ്കോറർ. 26ആം ഓവറിൽ വെറും 62 റൺസിന് മേഘാലയയുടെ ഇന്നിങ്സിന് അവസാനമായി. കേരളത്തിന് വേണ്ടി ഇഷാൻ കുനാൽ നാലും നന്ദൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ നന്ദൻ ആറ് വിക്കറ്റും വീഴ്ത്തിയിരുന്നു. 7.3 ഓവറിൽ ഒരു റൺ പോലും വിട്ട് കൊടുക്കാതെയായിരുന്നു നന്ദൻ്റെ ആറ് വിക്കറ്റ് നേട്ടം. വിജയ് മെർച്ചൻ്റ് ട്രോഫിയിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് നന്ദൻ. നേരത്തെ ഹൈദരാബാദിനെതിരായ വിജയത്തിലും ഏഴ് വിക്കറ്റുകളുമായി നന്ദൻ നിർണ്ണായക പങ്കു വഹിച്ചിരുന്നു.

Related Articles
News4media
  • Kerala
  • News
  • Top News

ക്ഷേത്രങ്ങളിൽ നിത്യോപയോഗമില്ലാതെ സൂക്ഷിച്ചിരിക്കുന്ന സ്വർണം പുതുവർഷത്തിൽ ബാങ്കിന് കൈമാറും; മാറ്റുക 2...

News4media
  • India
  • News
  • Top News

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍, 5 ഭീകരരെ വധിച്ചു, രണ്ടു സൈനികർക്ക് പരിക്ക്

News4media
  • Kerala
  • News
  • Top News

സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പ്: 6 സർക്കാർ ജീവനക്കാർക്കെതിരെ നടപടി; സസ്‌പെൻഡ് ചെയ്തു; നടപടി മണ്ണ് സംര...

News4media
  • Cricket
  • India
  • News
  • Sports

കൈവിരലുകൾക്കിടയിലൂടെ പന്ത് തെന്നിച്ച് വിടുന്ന ഇന്ദ്രജാലക്കാരൻ; ഓൾഡ് ഗ്യാങ്ങിലെ അവസാന ബഞ്ചുകാരൻ; വളർത...

News4media
  • News
  • Sports

വനിതാ ക്രിക്കറ്റില്‍ പുതിയൊരു കായിക വിപ്ലവത്തിന് തുടക്കം കുറിച്ച് വയനാട്

News4media
  • India
  • News
  • Sports

നിധി കാക്കുന്ന ഭൂതമല്ല, ഇതാണ് വല കാക്കുന്ന നിധി; പെനാൽറ്റി ഭൂതത്തെ തളച്ചു; വനിതാ ജൂനിയർ ഏഷ്യാ കപ്പ് ...

News4media
  • Cricket
  • News
  • Sports

ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ്; ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടക്കും; ഔദ്യോ​ഗിക പ്രഖ്യാപനം നാളെ

News4media
  • Cricket
  • India
  • News
  • Sports

ചാമ്പ്യൻസ് ട്രോഫി 2025; പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കാതെ ഐസിസി; അ...

© Copyright News4media 2024. Designed and Developed by Horizon Digital