web analytics

മരിച്ചവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് വിജയ്

മരിച്ചവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് വിജയ്

ചെന്നൈ: കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്. പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്.

‘നികത്താനാവാത്ത ഒരു നഷ്ടമാണ് സംഭവിച്ചത്. ആര് ആശ്വാസവാക്കുകൾ പറഞ്ഞാലും നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ്.

എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തിലെ ഒരംഗമെന്ന നിലയിൽ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 2 ലക്ഷം രൂപയും നൽകാൻ ഞാൻ ഉദ്ദേശിക്കുന്നു.

ഇത്രയും വലിയൊരു നഷ്ടത്തിന് മുന്നിൽ ഞാൻ നൽകുന്ന ഈ തുക ഒന്നുമല്ല. എങ്കിലും, ഈ നിമിഷത്തിൽ, നിങ്ങളുടെ കുടുംബത്തിൽപ്പെട്ട ഒരാളെന്ന നിലയിൽ, എൻ്റെ പ്രിയപ്പെട്ടവരായ നിങ്ങളോടൊപ്പം നിൽക്കുക എന്നത് എൻ്റെ കടമയാണ്.’ എന്നും വിജയ് എക്സിൽ കുറിച്ചു.

കരൂര്‍ ദുരന്തം; മരിച്ചവരില്‍ 9 കുട്ടികളും 17 സ്ത്രീകളും

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ ) കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി ഉയര്‍ന്നു.

മരിച്ചവരില്‍ 9 കുട്ടികളും 17 സ്ത്രീകളും ഉള്‍പ്പെടുന്നു. 110 ലേറെ പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇവരില്‍ 12 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മരിച്ച 38 പേരെ തിരിച്ചറിഞ്ഞു. കൂടുതലും കരൂര്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തില്‍ നടന്‍ വിജയ് യുടെ പാര്‍ട്ടിയായ ടിവികെയ്ക്കെതിരെ നാല് വകുപ്പുകള്‍ ചുമത്തി കേസെടുത്തു.റാലിയുടെ മുഖ്യസംഘാടകനായ ടിവികെയുടെ കരൂര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ വി പി മതിയഴകനെതിരെയാണ് കേസെടുത്തത്.

ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക ശ്രമം ( 109), കുറ്റകരമായ നരഹത്യ (110), മനുഷ്യജീവനോ അവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി( 125ബി) അധികൃതര്‍ നല്‍കിയ ഉത്തരവുകള്‍ പാലിക്കാതിരിക്കല്‍ (223) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ ടിവികെ നേതാവ് വിജയ്‌ക്കെതിരെയും പൊലീസ് കേസെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ദുരന്തസ്ഥലത്തുനിന്ന് രക്ഷപ്പെട്ട വിജയിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു.

ആളുകള്‍ മരിച്ചുവീണിട്ടും എസിമുറിയിലിരിക്കാനായി വിജയ് ഓടിപ്പോയെന്ന് ദുരന്തത്തിന്റെ ഇരകളുടെ ബന്ധുക്കള്‍ വിമര്‍ശിച്ചു.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ വിജയിയുടെ വീടിന് സുരക്ഷ കൂട്ടിയിട്ടുണ്ട്. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കേസ് രജിസ്റ്റർ ചെയ്തുസംഭവവുമായി ബന്ധപ്പെട്ട്, ടിവികെയ്ക്കെതിരെ നാല് വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. റാലിയുടെ മുഖ്യ സംഘാടകനായ ടിവികെ കരൂർ വെസ്റ്റ് ജില്ലാ പ്രസിഡന്റ് വി.പി. മതിയഴകനെതിരെ കേസാണ് രജിസ്റ്റർ ചെയ്തത്.

ചുമത്തിയിരിക്കുന്ന വകുപ്പുകൾ:

കൊലപാതകശ്രമം (109)

കുറ്റകരമായ നരഹത്യ (110)

മനുഷ്യജീവനോ അവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി (125B)

അധികൃതരുടെ ഉത്തരവ് പാലിക്കാത്തത് (223)

വിജയ്‌ക്കെതിരെയും കേസ്?

സംഭവത്തെ തുടർന്ന്, പാർട്ടി നേതാവായ വിജയ്‌ക്കെതിരെയും കേസെടുക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Summary: Vijay has announced financial assistance of ₹20 lakh for the families of those who died in the stampede during the TVK rally in Karur. He also announced ₹2 lakh each for the injured.

spot_imgspot_img
spot_imgspot_img

Latest news

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

Other news

കടമ്പനാട് യുവതിയുടെ മരണം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിടിയിൽ!

കടമ്പനാട് യുവതിയുടെ മരണം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിടിയിൽ! പത്തനംതിട്ട കടമ്പനാട്ടെ...

കേരളത്തിൽ ₹2,000 കോടി നിക്ഷേപം പ്രഖ്യാപിച്ച് എസ്‌എഫ്‌ഒ ടെക്നോളജീസ്

കേരളത്തിൽ ₹2,000 കോടി നിക്ഷേപം പ്രഖ്യാപിച്ച് എസ്‌എഫ്‌ഒ ടെക്നോളജീസ് കൊച്ചി: കേരളത്തിൽ 2,000...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

ഈ സ്രാവിന്റെ ചിറകിനും പല്ലിനും ലക്ഷങ്ങൾ! വിഴിഞ്ഞത്ത് കൂറ്റൻ മത്സ്യം; ആവേശം പകർന്ന് ലേലം വിളി

ഈ സ്രാവിന്റെ ചിറകിനും പല്ലിനും ലക്ഷങ്ങൾ! വിഴിഞ്ഞത്ത് കൂറ്റൻ മത്സ്യം; ആവേശം...

ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തത്തിൽ ദുരൂഹത? അഞ്ച് കോടിയുടെ നഷ്ടം, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മാനേജ്‌മെന്റ്;

കോഴിക്കോട്: മലബാറിലെ പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രമായ കോഴിക്കോട് പാളയം ജയലക്ഷ്മി സിൽക്‌സിലുണ്ടായ...

Related Articles

Popular Categories

spot_imgspot_img