ഒപ്പിന് കുപ്പി അതാണ് കണക്ക്; ഒരു ലോഡിന് രണ്ടു കുപ്പി വേണം, അതും മുന്തിയ ഇനം; മിന്നല്‍ പരിശോധനയിൽ കുടുങ്ങി എക്സൈസ് ഉദ്യോഗസ്ഥര്‍; സംഭവം തൃപ്പൂണിത്തുറയിൽ

കൊച്ചി: തൃപ്പൂണിത്തുറ പേട്ടയിലെ എക്സൈസ് ഓഫിസിൽ വിജിലന്‍സ് പരിശോധന. മിന്നല്‍ പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ മദ്യം പിടിച്ചെടുത്തു.

പണത്തിനു പകരം പതിവായി മദ്യം കൈക്കൂലി വാങ്ങിയിരുന്ന രണ്ട് ഉദ്യോഗസ്ഥരാണ് കുടുങ്ങിയത്. ഇരുവര്‍ക്കുമെതിരെ കേസെടുക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദ്,പ്രിവിന്‍റീവ് ഓഫിസര്‍ സാബു കുര്യാക്കോസ് എന്നിവ വിജിലന്‍സ് പിടിയിലായത്.

തൃപ്പൂണിത്തുറ പേട്ടയിലെ എക്സൈസ് ഓഫിസില്‍ മിന്നല്‍ പരിശോധനക്കെത്തിയ വിജിലന്‍സ് സംഘത്തിന് കിട്ടിയത് 2000 രൂപയോളം വില വരുന്ന നാല് ഫുള്‍ ബോട്ടിൽ ബ്രാണ്ടി കുപ്പികളാണ്.

പേട്ടയിലൊരു ബീവറേജസ് മദ്യ സംഭരണശാലയുണ്ട്. ഇവിടെ നിന്ന് മദ്യ ലോഡുകള്‍ ഔട്ട് ലെറ്റുകളിലേക്കും ബാറുകളിലേക്കും കൊണ്ടു പോകാന്‍ എക്സൈസ് രജിസ്റ്ററില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിനാണ് ഇത്തരത്തിൽ മദ്യം വാങ്ങുന്നത്.

രജിസ്റററിൽ രേഖപ്പെടുത്താന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ കുപ്പി കൈക്കൂലി വാങ്ങിയിരുന്നെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. പ്രതിദിനം പത്തും പതിനാലും ലോഡാണ് പുറത്തു പോകുന്നത്. ലോഡൊന്നിന് രണ്ട് കുപ്പി വീതം കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ് വിവരം.

കൈക്കൂലി കുപ്പികളിലൂടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് പ്രതിദിനം പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയില്‍ അധിക വരുമാനം ലഭിച്ചിരുന്നു എന്നാണ് കണ്ടെത്തൽ.

വിജിലന്‍സ് ഡി വൈ എസ് പി എന്‍ ആര്‍. ജയരാജ് , ഇന്‍സ്പെക്ടര്‍ സിയാ ഉള്‍ ഹഖ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് എക്സൈസ് ഓഫിസില്‍ പരിശോധന നടത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ ചെന്നൈ: 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ...

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീട്ടമ്മക്ക്...

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കൊച്ചി: പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അനുപമ ലോഡ്ജിന്‍റെ...

‘മോദി മഹാനായ നേതാവും മികച്ച സുഹൃത്തും’; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം ഒറ്റക്കാര്യത്തിൽ മാത്രം

'മോദി മഹാനായ നേതാവും മികച്ച സുഹൃത്തും'; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം...

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

Related Articles

Popular Categories

spot_imgspot_img