web analytics

നേതാവിൻ്റെ വീട്ടിലെ സത്കാരത്തിനിടെ മാല കാണാതായി; പ്രവർത്തകൻ്റെ വീടിന് മുന്നിൽ നിന്ന് കിട്ടി: ഇടുക്കി കോൺഗ്രസിൽ വിവാദത്തിന് തിരിയിട്ട് വീഡിയോയും…!

ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗത്തിൻ്റെ കാണാതായ സ്വർണമാലയുമായി ബന്ധപ്പെട്ട വിവാദം അറക്കുളത്ത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. ഈസ്റ്റർ ദിനത്തിൽ കാണാതായ മാല ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊളുത്തില്ലാത്തനിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് അനുഭാവി സമൂഹമാധ്യ മത്തിൽ വെള്ളിയാഴ്ച പുറത്തിറക്കിയ വീഡിയോയാണ് വീണ്ടും പാർട്ടിയെ കുഴപ്പത്തിലാക്കിയത്.

വീഡിയോ പുറത്തുവന്ന തോടെ ഏതാനും കോൺഗ്രസ് നേതാക്കളെ പോലീസ് ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അതേസമയം, കോൺഗ്രസിനാകെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഉന്നത നേതാക്കൾക്കെല്ലാം പരാതികൾ ലഭിച്ചിട്ടുണ്ട്.

അച്ചടക്കനടപടികളിൽ നി ന്നൊഴിവാകാനുള്ള കോൺഗ്രസിലെ ചില നേതാക്കളുടെ ശ്രമമാണ് പുതിയ വീഡിയോയെന്നും ആരോപണമുണ്ട്. യൂത്ത് കോൺഗ്രസ് നേതാവിൻ്റെ മൂ ലമറ്റത്തെ വീട്ടിൽ കോൺഗ്രസ് മണ്ഡല
പ്രസിഡൻ്റടക്കമുള്ള നേതാക്കൾ പങ്കെ ടുത്ത സത്കാരത്തിനിടെയാണ് മാല കാണാതായത്.

മാല കാണാതായതിനെക്കു റിച്ച് തിരക്കിയെങ്കിലും കണ്ടില്ലെന്ന മറു പടിയാണ് ബ്ലോക്ക് പഞ്ചായത്തംഗത്തി ന് സുഹൃത്തുക്കളിൽനിന്നു കിട്ടിയത്. തു ടർന്ന് ഇദ്ദേഹം പോലീസിൽ പരാതി നൽകി. അതോടെ മാല അറക്കുളം സർവീസ് സഹകരണബാങ്ക് ജീവനക്കാരൻ കൂടിയായ കോൺഗ്രസ് പ്രവർത്തകന്റെ വീടിന് മുന്നിൽനിന്നും കണ്ടെടുത്തു.

എന്നാൽ മൂന്നുഗ്രാം തൂക്കംവരുന്ന കൊളുത്ത് മാലയിലുണ്ടായിരുന്നില്ല. ആരാണ് മാല അവിടെ കൊണ്ടുപോയി ഇട്ടതെന്നോ എന്തിനാണെന്നോ വ്യക്ത മായിരുന്നില്ല. എന്നിരുന്നാലും മാല കിട്ടിയതോടെ ഈ പ്രശ്‌നം കോൺഗ്രസ് നേതാക്കൾ ഇടപെട്ട് പറഞ്ഞുതീർത്തു.

സമ്മർദം ചെലുത്തി ബ്ലോക്ക് പഞ്ചായത്തംഗത്തെക്കൊണ്ട് പരാതിയും പിൻവലിപ്പിച്ചു. പക്ഷേ പാർട്ടിക്കുള്ളിലും പൊ തുജനങ്ങൾക്കിടയിലും മാലമോഷണം സജീവ ചർച്ചയായിതുടർന്നു.

അതിനിടെയാണ് ആരോപണവിധേ യനായ യൂത്ത് കോൺഗ്രസ് ജില്ലാ നേ താവിനെ കുറ്റവിമുക്തനാക്കി അറക്കുളം സ്വദേശി വീഡിയോ സമൂഹ മാധ്യമത്തിലെത്തിച്ചത്. ആരോ പണവിധേയൻ്റെ ഉറ്റ അനുയായിയാണ് ഇദ്ദേഹം. മാലയെടുത്തത് താനാണെന്ന് ഇയാൾ വീഡിയോയിൽ പറയുന്നു.

മാല മോഷണം പോയ സംഭവത്തിൽ എല്ലാവരും യൂത്ത് കോൺഗ്രസ് ജില്ലാ നേതാവിനെ കുറ്റപ്പെടുത്തുകയാണെന്നും എന്നാൽ അദ്ദേഹത്തിന് ഇതിൽ പങ്കില്ലെന്നും വീഡിയോയിൽ പറയുന്നു. ദുരൂഹത അവശേഷിപ്പിക്കുന്ന വീഡിയോ വരുംനാളുകളിൽ കോൺഗ്രസിന് തലവേദനയാകും എന്നാണ് സംസാരം.

spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ അപകടം; യാത്രക്കാരന്റെ കൈ അറ്റ് റെയിൽവേ ട്രാക്കിൽ വീണു

ട്രെയിനിൽ അപകടം; യാത്രക്കാരന്റെ കൈ അറ്റ് റെയിൽവേ ട്രാക്കിൽ വീണു ബെംഗളൂരു: കർണാടകയിൽ...

ടോൾ പ്ലാസകളിൽ ക്യൂ നിൽക്കാതെ പറന്നുപോകാം; പക്ഷെ മറ്റൊരു പണി കാത്തിരിക്കുന്നുണ്ട്

ടോൾ പ്ലാസകളിൽ ക്യൂ നിൽക്കാതെ പറന്നുപോകാം; പക്ഷെ മറ്റൊരു പണി കാത്തിരിക്കുന്നുണ്ട് ഇന്ത്യയിലെ...

പാരഡിയും പാരയായി; ഇനി കൂടുതല്‍ കേസ് വേണ്ടെന്ന് നിര്‍ദേശം

പാരഡിയും പാരയായി; ഇനി കൂടുതല്‍ കേസ് വേണ്ടെന്ന് നിര്‍ദേശം ‘പോറ്റിയെ കേറ്റിയേ’ എന്ന...

പ്രവാസികളെ വിട്ടൊഴിയാതെ അറേബ്യൻ ഭാഗ്യദേവത; ഇക്കുറി കടാക്ഷം ലഭിച്ചത് മലയാളി നഴ്സിന്

പ്രവാസികളെ വിട്ടൊഴിയാതെ അറേബ്യൻ ഭാഗ്യദേവത; ഇക്കുറി കടാക്ഷം ലഭിച്ചത് മലയാളി നഴ്സിന് അബുദാബി∙...

മികച്ച പാരഡി ഗാനങ്ങൾക്ക് കുഞ്ചൻ നമ്പ്യാർ പുരസ്കാരം; ആവിഷ്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് സംസ്കാര സാഹിതി

മികച്ച പാരഡി ഗാനങ്ങൾക്ക് കുഞ്ചൻ നമ്പ്യാർ പുരസ്കാരം; ആവിഷ്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന്...

‘അണലി’ വെബ് സീരീസ് സംപ്രേക്ഷണം തടയണം; കൂടത്തായി പ്രതി ജോളി ജോസഫ് ഹൈക്കോടതിയിൽ

‘അണലി’ വെബ് സീരീസ് സംപ്രേക്ഷണം തടയണം; കൂടത്തായി പ്രതി ജോളി ജോസഫ്...

Related Articles

Popular Categories

spot_imgspot_img