വെട്രിമാരൻ സിനിമാ നിർമാണം അവസാനിപ്പിക്കുന്നു

വെട്രിമാരൻ സിനിമാ നിർമാണം അവസാനിപ്പിക്കുന്നു

ചെന്നൈ: പ്രശസ്ത സംവിധായകനും നിർമാതാവുമായ വെട്രിമാരന്‍ സിനിമാ നിർമാണം അവസാനിപ്പിക്കുന്നു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിസാരണൈ, വട ചെന്നൈ, അസുരന്‍ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത വെട്രിമാരൻ കാക്കമുട്ടൈ, കൊടി, ലെന്‍സ്, സംഗത്തലൈവന്‍, തുടങ്ങിയ തമിഴില്‍ ഏറെ പ്രശംസ നേടിയ ചിത്രങ്ങള്‍ നിർമിച്ചിട്ടുണ്ട്.

ഗ്രാസ് റൂട്ട് ഫിലിം കമ്പനിയാണ് അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി. എന്നാൽ ചലച്ചിത്ര നിര്‍മാണത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന വെട്രിമാരന്റെ പ്രഖ്യാപനത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം.

വര്‍ഷാ ഭരത് സംവിധാനം ചെയ്യുന്ന ‘ബാഡ് ഗേള്‍’ എന്ന ചിത്രമാണ് നിലവില്‍ വെട്രിമാരന്റെ ഗ്രാസ് റൂട്ട് ഫിലിം കമ്പനി നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. താന്‍ നിര്‍മിക്കുന്ന അവസാന ചിത്രമാകും ബാഡ് ഗേള്‍ എന്ന് വെട്രിമാരന്‍ വ്യക്തമാക്കി.

ബാഡ് ഗേളും അതിന് മുമ്പ് നിര്‍മിച്ച ഗോപി നൈനാര്‍ സംവിധാനം ചെയ്ത ‘മാനുഷി’യും കാരണമുണ്ടായ വിവാദങ്ങളും ഈ സിനിമകളുടെ പേരില്‍ സെന്‍സര്‍ ബോര്‍ഡുമായുണ്ടായ തര്‍ക്കങ്ങളുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ബാഡ് ഗേളിന്റെ ടീസര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ അതിനെ കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ ബാഡ് ഗേള്‍ അത്തരത്തിലൊരു ചിത്രമല്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും എന്ന് വെട്രിമാരൻ പറഞ്ഞു.

മാനുഷി ഒരുതവണ സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധനയ്ക്കും രണ്ട് തവണ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കും വിധേയമായ ചിത്രമാണ്. അതുകൊണ്ട് തന്നെ നിര്‍മാതാവായിരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്.

അതുകൊണ്ടാണ് ബാഡ് ഗേള്‍ എന്ന ചിത്രത്തിന് ശേഷം ഗ്രാസ് റൂട്ട് ഫിലിം കമ്പനി അടച്ചുപൂട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.’ -വെട്രിമാരന്‍ വ്യക്തമാക്കി.

‘ആട് 3’ യുടെ റിലീസ് തിയ്യതി പുറത്ത്

സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ജയസൂര്യയുടെ കോമഡി ചിത്രമാണ് ആട് 3. തിയേറ്ററിൽ വിജയമാകാതെ പോയ ചിത്രത്തിന്റെ ആദ്യത്തെ ഭാഗ്യത്തിന് പിന്നീട് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ‘ആട് 3’ ഒരു സിനിമ ടൈം ട്രാവൽ പടമായിരിക്കും എന്ന സൂചനകൾ നേരെത്തെ തന്നെ പുറത്തു വന്നിരുന്നു.

ഇപ്പോഴിതാ അണിയറപ്രവർത്തകർ സിനിമയുടേതായി പങ്കുവെച്ച പോസ്റ്ററുകൾ ഈ സൂചന ഊട്ടിയുറപ്പിച്ചിരിക്കുകയാണ്.

സിനിമയുടെ ഏറ്റവും പുതിയ പോസ്റ്ററിൽ ‘ഭൂതകാലം വർത്തമാനമായി മാറുമ്പോൾ, ഭാവി ഭൂതകാലത്തെ മാറ്റുന്നു’ എന്നാണ് കുറിച്ചിരിക്കുന്നത്.

കൂടാതെ ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച പോസ്റ്ററും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

‘പാപ്പോയ്.. എല്ലാ ലോകങ്ങളിലും എല്ലാ കാലങ്ങളിലും ഹാപ്പി ബർത്തഡേ’ എന്നാണ് പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ പങ്കുവെച്ച പോസ്റ്റർ. ഈ പോസ്റ്ററുകളിലൂടെയാണ് സിനിമ ടൈം ട്രാവൽ ആണെന്ന് ഏറെക്കുറെ ഉറപ്പായത്.

കൂടാതെ ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 എന്ന് നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. സംവിധായകൻ മിഥുൻ തന്നെയാണ് ആട് 3 യുടെ തിരക്കഥ ഒരുക്കുന്നത്.

സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ്‌ പ്രധാന വേഷങ്ങളിലെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്.

സിനിമ അടുത്ത വർഷം മാർച്ച് 19 ന് റീലീസ് ചെയ്യുമെന്നു അണിയറപ്രവർത്തകർ അറിയിച്ചു.

Summary: Renowned Tamil filmmaker and producer Vetrimaaran has announced that he is putting an end to his film production.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

ചുരുളികൊമ്പനെ മയക്കുവെടി വെക്കും

ചുരുളികൊമ്പനെ മയക്കുവെടി വെക്കും പാലക്കാട്: ആദ്യഘട്ട ചികിത്സ വിഫലമായതോടെ കാഴ്ച നഷ്ടപ്പെട്ട പാലക്കാട്ടെ...

ബാങ്കിനുള്ളിൽ ജീവനക്കാരി മരിച്ച നിലയിൽ

ബാങ്കിനുള്ളിൽ ജീവനക്കാരി മരിച്ച നിലയിൽ കൊച്ചി: സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയെ ബാങ്കിനുള്ളിൽ...

സപ്ലൈകോയില്‍ നാളെ ഉത്രാടദിന വിലക്കുറവ്

സപ്ലൈകോയില്‍ നാളെ ഉത്രാടദിന വിലക്കുറവ് തിരുവനന്തപുരം: സപ്ലൈകോയിൽ ഉത്രാടദിനമായ സെപ്റ്റംബർ നാലിന് സാധനങ്ങൾ...

ഇടുക്കിയിൽ വീണ്ടും വിമാനം ഇറങ്ങുമോ ?? തടസങ്ങൾ നീക്കാൻ പട്ടാളം

ഇടുക്കിയിൽ വീണ്ടും വിമാനം ഇറങ്ങുമോ ?? തടസങ്ങൾ നീക്കാൻ പട്ടാളം.പെരിയാർ ടൈഗർ...

കിമ്മിന്റെ മകളെ ആദ്യമായി ലോകം കണ്ടു

കിമ്മിന്റെ മകളെ ആദ്യമായി ലോകം കണ്ടു ബീജിങ്: ഉത്തരകൊറിയൻ നേതാവ് കിം ജോങ്...

Related Articles

Popular Categories

spot_imgspot_img