ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ സിനിമാ നടി പുഷ്പലത അന്തരിച്ചു. 87 വയസ്സായിരുന്നു. ഏറെ നാളുകളായി ചികിത്സയിലിരിക്കെ ചെന്നൈ ടി നഗറിലെ വസതിയിലാണ് അന്ത്യം സംഭവിച്ചത്. (Veteran actress Pushpalatha passed away)
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നൂറിലധികം സിനിമകളിൽ നായികയായി പുഷ്പലത അഭിനയിച്ചിട്ടുണ്ട്. 1969ൽ തിക്കുറിശ്ശി സംവിധാനം ചെയ്ത നേഴ്സിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. 1955 മുതൽ 1987 വരെ സിനിമ രംഗത്ത് സജീവമായിരുന്നു അവർ.
ശാരദ, പാർ മകളേ പാർ, കർപ്പൂരം, നാനും ഒരു പെൺ ശ്രദ്ധേയ ചിത്രങ്ങൾ. 1999-ൽ ശ്രീഭാരതി സംവിധാനം ചെയ്ത പൂ വാസം എന്ന മുരളിയും നളിനിയും അഭിനയിച്ച സിനിമയിൽ ആണ് അവസാനമായി അഭിനയിച്ചത്.
സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നു; നിയമഭേദഗതി ബില്‍ ഇന്ന് മന്ത്രിസഭയില്‍