വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാൻ വീണ്ടും കസ്റ്റഡിയിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിലെടുത്ത് പോലീസ്. മൂന്ന് ദിവസത്തേക്കാണ് അഫാനെ കോടതി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അഫാനെ വീട്ടിലെത്തിച്ച് നാളെ തെളിവെടുപ്പ് നടത്തും.

അഫാൻ്റെ പെൺ സുഹൃത്തായിരുന്ന ഫർസാനയെയും, സഹോദരൻ അഹ്സാനെയും കൊലപ്പെടുത്തിയ കേസിലാണ് തെളിവെടുപ്പ് നടത്തുക. അതേസമയം കേസിൽ അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ വീണ്ടും മൊഴി നൽകി. മകൻ ചെയ്ത ക്രൂര കൊലപാതകങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും, കട്ടിലിൽ നിന്നും വീണതാണ് തനിക്ക് പരിക്ക് പറ്റാൻ കാരണമെന്ന മുൻമൊഴിയിൽ ഉറച്ച് നിൽക്കുകയാണ് ഷെമീന.

ഫെബ്രുവരി 24നായിരുന്നു നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ നടന്നത്.

ആദ്യം ആക്രമിച്ച മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു അഫാൻ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങൾക്ക് ശേഷം അഫാൻ എലിവിഷം കഴിക്കുകയും പിന്നാലെ പൊലീസിൽ കീഴടങ്ങുകയുമായിരുന്നു. അതേസമയം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട ഷെമി അഗതിമന്ദിരത്തിലാണ് കഴിയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img