web analytics

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാന്റെ വക്കാലത്ത് ഒഴി‍ഞ്ഞ് അഡ്വക്കേറ്റ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ വക്കാലത്തിൽ നിന്ന് ഒഴി‍ഞ്ഞ് അഡ്വക്കേറ്റ് കെ ഉവൈസ് ഖാൻ. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കൂടിയായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നു.

ഇത് കോൺഗ്രസിന് നാണക്കേടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്. കൊലപാതക കേസിൽ ഉവൈസ് ഹാജരാകുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതി നൽകിയത്.

അതേസമയം ഇന്ന് രാവിലെ ആറരയോടെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞു വീണിരുന്നു. ഉടൻ തന്നെ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി. രക്തസമർദത്തിലെ വ്യതിയാനം മൂലമാണ് കുഴഞ്ഞു വീണതെന്ന് പൊലീസ് അറിയിച്ചു. കാര്യമായ ആരോഗ്യ പ്രശ്നമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പ്രതിയെ തിരികെ പാങ്ങോട് സ്റ്റേഷനിലേക്ക് എത്തിച്ചു.

ഇന്ന് അഫാനുമായി തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം. സൽമാബീവിയുടെ കുടുംബവീട്ടിലും ആഭരണം വിറ്റ ധനകാര്യ സ്ഥാപനത്തിലും ആയുധം വാങ്ങിയ കടയിലും എത്തിച്ചു ആദ്യം തെളിവെടുപ്പ് നടത്തും. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന പ്രതിയെ മൂന്ന് ദിവസത്തേക്ക് ഇന്നലെ പാങ്ങോട് പൊലീസ്‌ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.അതേസമയം ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലും കൊലപാതകത്തിലേക്ക് നയിച്ചത് കടബാധ്യതയെന്ന മൊഴിയാണ് അഫാൻ ആവർത്തിക്കുന്നത്

spot_imgspot_img
spot_imgspot_img

Latest news

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

Other news

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം കൊച്ചി: രാഹുൽ...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ യൂട്യൂബിൽ 50 ലക്ഷം...

ഒറ്റപ്പാലത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല! ദമ്പതികളെ വെട്ടിക്കൊന്നു; മരുമകൻ പിടിയിൽ

പാലക്കാട്: ശാന്തമായി ഉറങ്ങിക്കിടന്ന ഒറ്റപ്പാലം തോട്ടക്കര ഗ്രാമത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല....

പുതിയ മൊബൈൽ ഫോണിനായുള്ള തർക്കം; വാങ്ങിക്കൊടുക്കില്ലെന്നു ഭർത്താവ്; 22കാരി ജീവനൊടുക്കി

പുതിയ മൊബൈൽ ഫോണിനായുള്ള തർക്കം; 22കാരി ജീവനൊടുക്കി ആരവല്ലി: ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ...

ഒരു ആരോപണം വൈറലാകുമ്പോൾ അതിന് പിന്നിൽ ഒരു ജീവിതം നിശബ്ദമായി തകർന്നുപോകുന്നു..’- പ്രതികരണവുമായി ഭാഗ്യലക്ഷ്മി

ശക്തമായ പ്രതികരണവുമായി ഡബ്ബിങ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി സമൂഹ മാധ്യമങ്ങളിലൂടെ ഒരു...

Related Articles

Popular Categories

spot_imgspot_img