കാരക്കാസ്: വെനസ്വെല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ വധിക്കാനുള്ള അമേരിക്കൻ ചാര സംഘടനയായ സി ഐ എയുടെ പദ്ധതി തകർത്തെന്ന് വെനസ്വെല. Venezuela foiled CIA plot to assassinate Nicolas Maduro
കഴിഞ്ഞ ദിവസം വൻ ആയുധശേഖരവുമായി വെലസ്വെലയിൽ പിടിയിലായ ആറംഗ സംഘത്തിൽ മൂന്നുപേർ അമേരിക്കൻ സ്വദേശികളാളെന്ന് വെനസ്വെല ആരോപിക്കുന്നു.
പിടിയിലായവർ സി ഐ എ ബന്ധമുള്ളവരാണെന്നും ഒരാൾ യുഎസ് സൈനികനാണെന്നും വെനസ്വെല ആരോപിക്കുന്നു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം അമേരിക്ക തള്ളുകയാണ്.
പ്രസിഡൻറ് നിക്കോളാസ് മഡുറോയെ വധിക്കാനും രാജ്യത്തെ ഭരണം അട്ടിമറിക്കാനും സി ഐ എ പദ്ധതിയിട്ടെന്നാണ് വെനസ്വെല ആരോപിക്കുന്നത്.
വെനസ്വെലൻ തെരഞ്ഞെടുപ്പിന് ശേഷം അമേരിക്കയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടയിലാണ് മഡുറോയെ വധിക്കാൻ സി എ എ പദ്ധതിയിട്ടെന്ന പുതിയ ആരോപണവുമായി വെനസ്വെലൻ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.
വൻ ആയുധശേഖരവുമായി പിടിയിലായ ആറംഗസംഘം പ്രസിഡൻറ് മഡുറോയെ വധിക്കാനുള്ള സി ഐ എയുടെ പദ്ധതിയായിരുന്നു എന്നാണ് ഇപ്പോൾ വെനസ്വെല പറയുന്നത്.
എന്നാൽ ആരോപണം അമേരിക്ക തളളിയിട്ടുണ്ട്. അത്തരത്തിൽ ഒരു നീക്കവും സി എ എയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും വെനസ്വേലയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് അമേരിക്കയുടെ പക്ഷം.