web analytics

അറുപത്തിയാറാം വയസിൽ കന്നിവോട്ട്; 19-ാം വയസിൽ വിദേശത്തെത്തിയ വേളൂർ ഹംസ വോട്ട് ചെയ്യാൻ കാത്തിരുന്നത് 47 വർഷങ്ങൾ

പാലക്കാട് : അറുപത്തിയാറാം വയസിൽ കന്നിവോട്ട്. വല്ലപ്പുഴ സ്വദേശി ഹംസയാണ് അറുപത്തിയാറാം വയസിൽ കന്നിവോട്ട് ചെയ്തത്. പാലക്കാട് ചെറുകോട് എൽ.പി.സ്‌കൂളിലെ ബൂത്തിലെത്തിയാണ് ഹംസ തൻ്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

19-ാം വയസിൽ വിദേശത്തേക്ക് പോയ വേളൂർ ഹംസക്ക് ഇന്ന് പ്രായം 66 ആണ്. രണ്ട് വർഷം മുൻപാണ് വിദേശത്ത് നിന്ന് തിരിച്ചെത്തി നാട്ടിൽ സ്ഥിര താമസം തുടങ്ങിയത്. വിദേശത്ത് നിന്ന് അവധിയിൽ വരുമ്പോഴൊന്നും നാട്ടിൽ പൊതുതിരഞ്ഞെടുപ്പ് ഉണ്ടാകാറില്ല. പൊതുതിരഞ്ഞെടുപ്പ് ഘട്ടത്തിൽ ലീവെടുത്ത് നാട്ടിലെത്താനുളള സാഹചര്യവുമുണ്ടായിരുന്നില്ല. മാത്രമല്ല വോട്ടർ പട്ടികയിൽ ആരും പേര് ചേർത്തിരുന്നുമില്ല. 

അടുത്തിടെയാണ് ഹംസ വോട്ടർ പട്ടികയിൽ പേര് ചേർത്തത്. ആദ്യമായാണ് തിരഞ്ഞെടുപ്പ് സമയത്ത് ഹംസ നാട്ടിൽ ഉണ്ടാവുന്നത്. ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ തന്നെ കന്നിവോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹംസ പറഞ്ഞു. ഇന്ന് രാവിലെ എട്ടു മണിക്ക് ചെറുകോട് ഗവ.എൽ.പി.സ്‌കൂളിലെ 148 നമ്പർ ബൂത്തിലെത്തിയാണ് ഹംസ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

Read Also: സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോ?ആദ്യം ചിരി പിന്നെ ഉത്തരം; സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എൻ്റെ രാഷ്ട്രീയമെന്ന് രഞ്ജി പണിക്കർ

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

Related Articles

Popular Categories

spot_imgspot_img