ഗണേശ് കുമാർ സരിതയെ ഉപയോഗിച്ചാണ് മന്ത്രി സ്ഥാനം നേടിയത്… വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: കെബി ഗണേശ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സരിതയെ ഉപയോഗിച്ച് മന്ത്രി സ്ഥാനം നേടിയ ആളാണ് ഗണേശ് എന്നും, മന്ത്രി ആയി ഇരിക്കാൻ ഒരു യോഗ്യതയും അയാൾക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അഹങ്കാരത്തിന് കയ്യും കാലും വച്ച ആളാണ് ഗതാഗതവകുപ്പ് മന്ത്രി, ഇയാൾ ഈ സ്ഥാനത്ത് എത്തിയത് എങ്ങനെയാണെന്ന് എല്ലാവർക്കുമറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സിപിഎം നേതാവ് ജി സുധാകരൻ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണെന്നും അദ്ദേഹം പറഞ്ഞു. ജി സുധാകരൻ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണ്.
കേരളത്തിനും ആലപ്പുഴയ്ക്കും സുധാകരനെ അവഗണിക്കാൻ കഴിയില്ല. പാർട്ടി നേതാക്കളുടെ വളർച്ച ഉൾക്കൊള്ളാൻ ജി സുധാകരൻ തയ്യാറാകണം.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുണ്ടെന്ന് കേരളം അറിഞ്ഞത് ജി സുധാകരന്റെ കാലത്താണ്. പാർട്ടി പരിപാടികളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതിൽ വിഷമമുണ്ടാകും.
ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേശ് കുമാറിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രൂക്ഷ വിമർശനവുമായി. “സരിതയെ ഉപയോഗിച്ചാണ് ഗണേശ് കുമാർ മന്ത്രി സ്ഥാനം നേടിയത്.
മന്ത്രി ആയി ഇരിക്കാൻ അയാൾക്ക് ഒരു യോഗ്യതയുമില്ല,” എന്നാണ് വെള്ളാപ്പള്ളിയുടെ പരാമർശം.
“അഹങ്കാരത്തിന് കയ്യും കാലും വച്ച ആളാണ് ഗതാഗതമന്ത്രി. ഇയാൾ ഈ സ്ഥാനത്ത് എത്തിയത് എങ്ങനെയാണെന്ന് എല്ലാവർക്കും അറിയാം,” എന്നും വെള്ളാപ്പള്ളി പറഞ്ഞു.
സിപിഎം നേതാവ് ജി. സുധാകരനെ പുകഴ്ത്തിയ വെള്ളാപ്പള്ളി, “ജി സുധാകരൻ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണ്. കേരളത്തിനും ആലപ്പുഴയ്ക്കും സുധാകരനെ അവഗണിക്കാൻ കഴിയില്ല. പാർട്ടി നേതാക്കളുടെ വളർച്ച ഉൾക്കൊള്ളാൻ സുധാകരൻ തയ്യാറാകണം.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുണ്ടെന്ന് കേരളം അറിഞ്ഞത് സുധാകരന്റെ കാലത്താണ്,” എന്നും അഭിപ്രായപ്പെട്ടു.
ഗണേശ് കുമാറിനെതിരെ പരാമർശം കൂടുതൽ കടുപ്പിച്ച വെള്ളാപ്പള്ളി പറഞ്ഞു:
“അച്ഛനും അമ്മയ്ക്കും പാര പണിതയാളാണ് ഗണേശ് കുമാർ. പെങ്ങൾക്കിട്ടും പാരവച്ചിട്ടുണ്ട്. മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും എങ്ങനെയാണ് കിട്ടിയതെന്ന് എല്ലാവർക്കും അറിയാം. ഡ്യൂപ്ലിക്കേറ്റ് ഗണേശനാണിത്.
ഇത്രയും മോശമായി പെരുമാറുന്ന ആരുണ്ട്? ഒരു കുപ്പി അവിടെ ഇരിക്കുന്നു എന്നിങ്ങനെ പറഞ്ഞ് കെഎസ്ആർടിസി ഡ്രൈവർമാരോട് എന്തെല്ലാം പറഞ്ഞു! സസ്‌പെൻഡ് ചെയ്യുന്നു? ഇത് എന്താ, രാജവാഴ്ചയാണോ? സർ ചക്രവർത്തി പോലും ഇങ്ങനെ പെരുമാറിയിട്ടില്ല.”
അതേസമയം, ശബരിമല സ്വർണപ്പാളി വിവാദത്തിലും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. “ശബരിമലയിൽ മാത്രമല്ല, കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ട്. പകുതി കാര്യങ്ങൾ പോലും പുറംലോകം അറിയുന്നില്ല. ദൈവത്തിന് കിട്ടുന്ന സ്വർണം ചില മനുഷ്യർ മുക്കുകയാണ്,” എന്നും അദ്ദേഹം ആരോപിച്ചു.
ദേവസ്വം മന്ത്രി ഈഴവനായതുകൊണ്ട് വളരാൻ സമ്മതിക്കുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. “ബോർഡ് സംവിധാനം അഴിച്ചുപണിയണം. ഐ.എ.എസ്. ഉദ്യോഗസ്ഥനെയാണ് ചുമതല ഏൽപ്പിക്കേണ്ടത്,” എന്നും അദ്ദേഹം ആവശ്യപ്പെട്ടു.









